Home
Mobile

സാംസങ് കച്ചോടം പൂട്ടേണ്ടി വരുമോ? വൺപ്ലസ് ഓപ്പൺ എത്തുന്നത് ​ഗാലക്സി ഇസഡ് 5 ഫോൾഡിന്റ ഇരട്ടി ഫോൾഡ് മികവിൽ

സാംസങിന്റെ ഇസഡ് ഫോൾഡ് 5ന് വെല്ലുവിളിയായ വൺപ്ലസിന്റെ ആദ്യ ഫോൾഡബിൾ സ്മാർട്ട് ഫോൺ ഉടൻ തന്നെ പറത്തിറങ്ങും. ഈ മാസം തന്നെ ഫോൺ പുറത്തിറക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ ഫോണിന് വൺപ്ലസ് ഓപ്പൺ എന്ന പേര് നൽകിയേക്കാം എന്നാണ് കിംവദന്തികൾ സൂചിപ്പിക്കുന്നത്.

അതേ സമയം ഫോണിനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സാംസങിന്റെ ഇസഡ് ഫോൾഡ് 5ലും മികച്ച ഫോൺ ആയിരിക്കും വൺപ്ലസ് ഓപ്പൺ എന്നാണ്. ടിപ്‌സ്റ്റർ മാക്‌സ് ജാംബർ പുറത്ത് വിടുന്ന വിവരങ്ങൾ അനുസരിച്ച് ആന്തരിക പരിശോധനയ്ക്കിടെ വൺപ്ലസ് ഓപ്പണിന് 4 ലക്ഷത്തിലധികം മടങ്ങാൻ സഹിക്കാൻ കഴിഞ്ഞു എന്നാണ്. സാംസങിന്റെ ഫോണിന് ആകട്ടെ കുറഞ്ഞത് 2 ലക്ഷം മടക്കുകൾ കൈകാര്യം ചെയ്യാനാണ് സാധിക്കുന്നത്.

വൺപ്ലസ് ഓപ്പൺ എത്തുന്നത് ​ഗാലക്സി ഇസഡ് 5 ഫോൾഡിന്റ ഇരട്ടി ഫോൾഡ് മികവിൽ

എക്സ് (ട്വിറ്റർ) പോസ്റ്റ് വഴിയാണ് മാക്‌സ് ജാംബർ ഇക്കാര്യം പുറത്ത് വിട്ടത്. "വൺപ്ലസ് ഓപ്പൺ പ്രത്യക്ഷത്തിൽ ഒരുപാട് പരീക്ഷണങ്ങളിലൂടെ കടന്നുപോയി. നിങ്ങൾക്ക് ഇത് 400,000 തവണയെങ്കിലും തുറക്കാനും അടയ്ക്കാനും കഴിയും, ഇത് 10 വർഷം വരെ ഒരു ദിവസം 100 മടങ്ങ് ലൈക്ക് ചെയ്യുന്നതിന് തുല്യമാണ്." എന്നായിരുന്നു ഇദ്ദേഹത്തിന്റെ എക്സ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. അതേ സമയം ഫോൺ എന്ന് പുറത്തിറക്കും എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഫോണിന് ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 1.2 ലക്ഷം രൂപയിൽ താഴെ വിലയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സാംസങിന്റെ ഇസഡ് ഫോൾഡ് 5-ന് 1,54,999 രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ നൽകേണ്ടി വരുന്നത്. ആയതിനാൽ തന്നെ ഫോൾഡബിൾ സ്മാർട്ട് ഫോൺ വാങ്ങാൻ ആ​ഗ്രഹിക്കുന്ന ഉപഭോക്താക്കൾ ചിലപ്പോൾ സാംസങിന്റെ ഫോണിനെക്കാൾ വൺപ്ലസ് ഫോൺ തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ. എന്നാൽ ടെൻകോയുടെ ഫോൾഡബിൾ ഫോൺ 88,888 രൂപയ്ക്ക് ലഭിക്കും എന്നതും ശ്രദ്ധേയമാണ്.

വൺപ്ലസ് ഓപ്പൺ എത്തുന്നത് ​ഗാലക്സി ഇസഡ് 5 ഫോൾഡിന്റ ഇരട്ടി ഫോൾഡ് മികവിൽ

​ഗൂ​ഗിൾ തങ്ങളുടെ പിക്സൽ ഫോൾഡബിൾ ഫോൺ അവതരിപ്പിച്ചെങ്കിലും ഇന്ത്യൻ വിപണിയിൽ ഇത് ലഭ്യമല്ല. വൺപ്ലസ് ഓപ്പണിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന ഫീച്ചറുകൾ ഏതെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. Snapdragon 8+ Gen 2 SoCby Qualcomm ആയിരിക്കാം ഫോണിന്റെ പ്രൊസസർ. 2K 120Hz AMOLED (LTPO) ഡിസ്‌പ്ലേ ഫോണിന് ഉണ്ടായിരിക്കും എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇന്നർ ഡിസ്പ്ലേയിലാണോ മെയിൻ‌ ഡിസ്പ്ലേയിലാണോ ഇത് വരുക എന്നതിൽ വ്യക്തത ഇല്ല.

വൺപ്ലസിന്റെ സഹോദര കമ്പനിയായ ഓപ്പോയുടെ ഫോൾഡബിൾ ഫോണായ ഒപ്പോ ഫൈൻഡ് എൻനെ അടിസ്ഥാനമാക്കിയാണ് വൺപ്ലസ് ഓപ്പൺ തയ്യാറാക്കുന്നത് എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. 100W SuperVOOC ചാർജിംഗ് പിന്തുണയുള്ള 4800mAh ബാറ്ററിയും വൺപ്ലസ് ഓപ്പണിൽ സ്ഥാനം പിടിച്ചേക്കാം. വയർലെസ് ചാർജിംഗ് പിന്തുണ ഉൾപ്പെടുത്തുന്ന കാര്യവും കമ്പനി ഉൾപ്പെടുത്താൻ സാധ്യത ഉണ്ട്. ക്യാമറകളുടെ കാര്യത്തിലും മികച്ച ഫീച്ചറുകൾ നൽകാൻ വൺപ്ലസ് ശ്രമിക്കുന്നുണ്ട്.

ഹാസൽബ്ലാഡ് ട്യൂൺ ചെയ്ത മൂന്ന് ക്യാമറ സെൻസറുകൾ ഫോണിൽ ഇടംപിടിക്കാനാണ് സാധ്യത. കോൺഫിഗറേഷനിൽ 50 മെഗാപിക്സൽ (IMX 890) പ്രൈമറി ക്യാമറ, അൾട്രാ വൈഡ് ക്യാമറ, പെരിസ്കോപ്പ് ലെൻസ് എന്നിവയായിരിക്കും ഇവ. മുൻ ക്യാമറയാകട്ടെ 32-മെഗാപിക്സൽ ആയിരിക്കുമെന്നും ചില സൂചനകൾ ഉണ്ട്. ഇതിന് പുറമെ പ്രധാന ഡിസ്പ്ലേയിൽ ഒരു അധിക സെൽഫി ക്യാമറ ഉണ്ടായിരിക്കാം. വിവിധ കളർ ഓപ്ഷനുകളിൽ വൺപ്ലസ് പുതിയ ഫോണിനെ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷ.

നേരത്തെ സാംസങ് തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയ സാഹചര്യത്തിൽ വൺപ്ലസ് പുറത്ത് വിട്ട ട്വീറ്റ് വളരെ ശ്രദ്ധേയമായിരുന്നു. "മറ്റുള്ളവർ മടക്കുമ്പോൾ ഞങ്ങൾ തുറക്കും" എന്നായിരുന്നു വൺപ്ലസിന്റെ ട്വീറ്റ്. അതേ സമയം സാംസങിന്റെ ഫോൾഡബിൾ ഫോണിന് മികച്ച പ്രതികരണമാണ് വിപണിയിൽ നിന്ന് ലഭ്യമാകുന്നത്. വില അൽപം കൂടുതൽ ആണെങ്കിലും ഉപഭോക്താക്കൾക്കിടയിൽ നിന്ന് നല്ല പ്രതികരണമാണ് ഫോണിന് ലഭിക്കുന്നത്.

Best Mobiles in India

English summary
The phone is expected to be priced under Rs 1.2 lakh in the Indian market. Meanwhile, Samsung's Z Fold 5 costs Rs 1,54,999 in the Indian market. Therefore, consumers who want to buy a foldable smartphone are sometimes more likely to choose a OnePlus phone than a Samsung phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X