Home
Mobile

16GB റാമും 1TB സ്റ്റോറേജുമായി വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ഈ മാസം എത്തും; സവിശേഷതകൾ പരിശോധിക്കാം

ടെക് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ഈ മാസം അവസാനത്തോടെ എത്തും. ലോഞ്ച് തിയതി കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ മാസം അവസാനം തന്നെ പുറത്തിറക്കും എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ എക്സ് (ട്വിറ്റർ) പേജ് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ ഒരു ചിത്രവും വൺപ്ലസ് പങ്കുവെച്ചിട്ടുണ്ട്.

കറുത്ത നിറത്തിലുള്ള ഫോണിന്റെ ചിത്രമാണ് കമ്പനി പുറത്ത് വിട്ടത്. "ഒരു യഥാർത്ഥ വൺപ്ലസ് അനുഭവത്തിനായി കാത്തിരിക്കൂ" എന്ന ടാ​ഗും ചിത്രത്തിൽ കമ്പനി നൽകിയിട്ടുണ്ട്. നേരത്തെ സാംസങ്ങിന്റെ പുതിയ ഫോൾഡബിൾ ഫോണായ ​ഗാലക്സി ഇസഡ് ഫ്ലിപ് 5 ലോഞ്ച് ചെയ്തപ്പോൾ മുതൽ തങ്ങളുടെ പുതിയ ഫോൾഡബിൾ ഫോൺ പുറത്തിറക്കും എന്ന സൂചന വൺപ്ലസ് നൽകിയിരുന്നു. മറ്റെല്ലാവരും അടയ്ക്കുമ്പോൾ ഞങ്ങൾ തുറക്കും എന്ന വാചകത്തോടെയാണ് അന്ന് വൺപ്ലസ് ട്വിറ്ററിൽ പ്രതികരിച്ചത്.

16GB റാമും 1TB സ്റ്റോറേജുമായി വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ഈ മാസം എത്തും

ടെക് മാധ്യമങ്ങൾ ഏറെ ആഘോഷത്തോടെ അന്ന് ഈ ട്വീറ്റ് റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാനമായും ഗാലക്സി ഇസഡ് ഫ്ലിപ് 5യുടെ എതിരാളി ആയിരിക്കും വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ. വൺപ്ലസ് ഓപ്പൺ എന്നായിരിക്കും ഫോണിന് കമ്പിനി നൽകാൻ സാധ്യത ഉള്ള പേര്. നേരത്തെ നിരവധി പേരുകൾ വൺപ്ലസിന്റെ പുതിയ ഫോണിന് ശുപാർച ചെയ്തെങ്കിലും വൺപ്ലസ് ഓപ്പൺ എന്ന് തന്നെ പേര് നൽകാൻ ആണ് സാധ്യത.

വൺപ്ലസ് ഓപ്പണിന് 2,440 x 2,268 പിക്സൽ റെസല്യൂഷനുള്ള 7.82 ഇഞ്ച് ഒഎൽഇഡി ഇൻസൈഡ് സ്ക്രീനും 1,116 x 2,484 പിക്സൽ റെസല്യൂഷനുള്ള 6.31 ഇഞ്ച് ഒഎൽഇഡി ഔട്ടർ ഡിസ്പ്ലേയുമുണ്ടാകുമെന്ന് പറയപ്പെടുന്നു. ഇൻസൈഡ് സ്ക്രീനിനും ഔട്ടർ ഡിസ്പ്ലേയ്ക്കും 120Hz റിഫ്രഷിങ് റേറ്റും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 2 SoC ആയിരിക്കും വൺപ്ലസ് ഓപ്പണിന് കരുത്ത് പകരുന്നത്.

16GB റാമും 1TB സ്റ്റോറേജുമായി വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ഈ മാസം എത്തും

16GB റാമും 1TB വരെ ഇന്റേണൽ സ്‌റ്റോജും തരുന്ന ഒരു വേരിയന്റും ഈ ഫോണിന് ഉണ്ടാകുന്നതാണ്. മറ്റ് വേരിയന്റുകൾ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. ഫോണിന്റെ ക്യാമറ വിശേഷങ്ങൾ പരിശോധിച്ചാൽ 48 മെഗാപിക്സൽ ആയിരിക്കും ഫോണിന്റെ പ്രൈമറി സെൻസർ. 48 മെഗാപിക്സലിൽ തന്നെ സെക്കന്ററി സെൻസറും ഫോണിനായി വൺപ്ലസ് നൽകിയേക്കാം. 3x ഒപ്റ്റിക്കൽ സൂം നൽകുന്ന ടെലിഫോട്ടോ ലെൻസുള്ള 64 മെഗാപിക്സൽ സെൻസറും ഫോണിന് ഉണ്ടായിരിക്കും.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, ഫോണിന് 32 മെഗാപിക്‌സൽ മുൻ ക്യാമറയും ഉണ്ടായിരിക്കും എന്നാൽ ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മുൻക്യാമറ 20 മെഗാപിക്‌സൽ മാത്രമായിരിക്കും എന്നാണ്. ബാറ്ററിയുടെ കാര്യം പരിശോധിക്കുമ്പോൾ 100W വയർഡ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,805mAh ബാറ്ററി പായ്ക്ക് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ദിവസത്തോളം ഫോണിന്റെ ചാർജ് നിലനിൽക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോൺ കൂടി വിപണിയിലെത്തിയാൽ ഫോൾഡബിൾ ഫോണിന്റെ വിൽപനയിൽ കടുത്ത മത്സരം നടന്നേക്കാം.

നിലവിൽ സാംസങ്ങിന്റെ ഗാലക്സി ഇസഡ് ഫ്ലിപ് 5 ആണ് ഇപ്പോൾ ഇന്ത്യയിലെ ഫോൾഡബിൾ ഫോൺ മാർക്കറ്റിൽ മുന്നിട്ട് നിൽക്കുന്നത്. മോട്ടറോള, ഓപ്പോ തുടങ്ങിയ കമ്പനികളുടെ ഫോൾഡബിൾ ഫോണുകളും രാജ്യത്ത് ലഭ്യമാണ്. അതേ സമയം വൺപ്ലസിന്റെ സഹോദര സ്ഥാപനമായ ഓപ്പോയുടെ ഫോൾ‍ഡബിൾ ഫോണായ ഫൈൻഡ് എൻ 3 ഫ്ലിപിന്റെ മാതൃകയിലായിരിക്കും വൺപ്ലസിന്റെ ഫോൾഡബിൾ ഫോൺ ഇറങ്ങുക എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ നേരത്തെ പുറത്ത് വന്നിരുന്നു.

എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേ സമയം ഒക്ടോബർ 12നാണ് ഓപ്പോ ഫൈൻഡ് എൻ 3 ഫ്ലിപ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ഓപ്പോ ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ ഫോൾഡബിൾ ഫോൺ ആയിരിക്കും ഫൈൻഡ് എൻ 3 ഫ്ലിപ്. നേരത്തെ ഫൈൻഡ് 2 കമ്പനി രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ മാർക്കറ്റിൽ ഏകദേശം 90,000 രൂപയുടെ അടുത്തായിരിക്കും ഫൈൻഡ് എൻ 3 ഫ്ലിപിന് എന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The company released the image of the phone in black. The company also tagged the image as "Wait for a real OnePlus experience". Earlier, when Samsung's new foldable phone, the Galaxy Z Flip 5, was launched, OnePlus hinted that it would release its new foldable phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X