റിലയൻസ് ഡിജിറ്റലുമായി ചേർന്ന് വൺപ്ലസ്; ഇനി നേരിട്ടും വൺപ്ലസ് ഫോണുകൾ വാങ്ങാം!

|

പ്രീമിയം ഫ്ളാഗ്ഷിപ്പ് സ്മാർട്ഫോണുകളിൽ അറിയപ്പെടുന്ന ലോകപ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസ് ഇന്ത്യയിലെ നമ്പർ വൺ ആയ ഏറ്റവുമധികം വളർന്നുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ചെയിൻ റിലയൻസ് ഡിജിറ്റലുമായി കൈകോർക്കുന്നു. ഈ പങ്കാളിത്തത്തോടെ ഉപയോക്താക്കൾക്ക് ഇന്ത്യയിലെ നഗരങ്ങളിലൊട്ടാകെ വൺപ്ലസ് മൊബൈൽ ഫോണുകൾ നേരിട്ട് അനുഭവിക്കാനും വാങ്ങാനും അവസരം ലഭിക്കും. ഇതോടെ ഓൺലൈൻ സ്റ്റോറുകൾക്ക് പുറമെ ഇനി റിലയൻസ് ഡിജിറ്റൽ ഷോറൂമുകളിലും വൺപ്ലസ് ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും.

 

ഇനി റിലയൻസ് ഡിജിറ്റൽ വഴി വൺപ്ലസ് ഉൽപ്പന്നങ്ങൾ

ഇനി റിലയൻസ് ഡിജിറ്റൽ വഴി വൺപ്ലസ് ഉൽപ്പന്നങ്ങൾ

ഉപയോക്താക്കൾക്കും വൺപ്ലസ് ആരാധകർക്കും മികച്ച സേവനം ലഭ്യമാക്കുന്നതിന് റിലയൻസ് ഡിജിറ്റൽ പാർട്ണറുമായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഈ പുതിയ പങ്കാളിത്തത്തിൽ, സൗകര്യമുള്ള സ്റ്റോറുകളിൽ വൺപ്ലസ് ഉൽപ്പന്നങ്ങൾ നേരിട്ട് അനുഭവിക്കാൻ ഉപഭോക്താക്കൾക്ക് വിപുലമായ ഓഫ്ലൈൻ ഓപ്ഷനുകൾ ഇനിമുതൽ ലഭ്യമാകും.

റിലയൻസ് ഡിജിറ്റൽ ഓഫറുകളും പ്രയോജനപ്പെടുത്താം

റിലയൻസ് ഡിജിറ്റൽ ഓഫറുകളും പ്രയോജനപ്പെടുത്താം

ഓഫ്ലൈനിലെ വിലകളിലെ പൊരുത്തക്കേടുകൾ മറികടക്കാനും നേരിട്ട് ഫോൺ കണ്ടറിഞ്ഞു ഇഷ്ടപ്പെട്ടാൽ മാത്രം വാങ്ങാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ഇതോടെ ലഭ്യമാകും. ഇത് കൂടാതെ, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ നടത്തുന്ന പ്രൊമോഷൻ കാമ്പെയിനുകളിൽ നിന്ന് ഉപയോക്താക്കൾക്ക് പലതരത്തിലുള്ള പ്രയോജനങ്ങൾ ലഭിക്കുകയും ചെയ്യും.

എവിടെയെല്ലാം ലഭ്യമാകും?
 

എവിടെയെല്ലാം ലഭ്യമാകും?

പുതിയ പങ്കാളിത്തം കമ്പനിയുടെ രാജ്യത്തെ സ്മാർട്ഫോൺ വിപണിയിലുള്ള സാന്നിധ്യം ഒന്നുകൂടെ ശക്തിപ്പെടുത്തും. ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ വിവിധ ടച്ച് പോയിന്റുകളിലൂടെ അതിവേഗം വളരുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. ക്രോമ, റിലയൻസ് ഡിജിറ്റൽ എന്നിവയിലൂടെ ഏറ്റവും മികച്ച അനുഭവം ഇനിമുതൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും.

മറ്റു നഗരങ്ങളിലേക്കും വൈകാതെ തന്നെ

മറ്റു നഗരങ്ങളിലേക്കും വൈകാതെ തന്നെ

ഈ പുതിയ പങ്കാളിത്തം 50 ശതമാനം വരെ ഇന്ത്യൻ റീട്ടെയിൽ വിപണയിൽ കമ്പനിക്ക്അധികവിൽപ്പന സൃഷ്ടിക്കാൻ കാരണമാകും. അതോടൊപ്പം പ്രധാന മെട്രോ നഗരങ്ങളെക്കൂടാതെ ലക്നൗ, മംഗലാപുരം, വിശാഖപട്ടണം, ഭുവനേശ്വർ, ഗുവാഹത്തി, മൊഹാലി, കോയമ്പത്തൂർ തുടങ്ങിയ നഗരങ്ങളിലേക്ക് കൂടി കമ്പനി വൈകാതെ തന്നെ ഈ ഓഫ്‌ലൈൻ പോയിന്റുകളുടെ എണ്ണം വർദ്ധിപ്പിക്കും.

കമ്പനിക്കും ഉപഭോക്താക്കൾക്കും ഒരേപോലെ ഗുണം ചെയ്യും

കമ്പനിക്കും ഉപഭോക്താക്കൾക്കും ഒരേപോലെ ഗുണം ചെയ്യും

പുതിയ ഈ ഓഫ്ലൈൻ വിൽപ്പന വഴി ഇതിനകം പ്രചാരമുള്ള ഓൺലൈൻ സാന്നിധ്യത്തിന് പുറമെയായി ഉപയോക്താക്കൾക്ക് ബ്രാൻഡുമായി നേരിട്ട് ബന്ധപ്പെടാൻ കാരണമാകും. ഇത് ഓഫ്ലൈൻ പ്രേക്ഷകർക്കിടയിൽ മെച്ചപ്പെട്ടസ്വീകാര്യതയും വിശ്വാസവും നേടുന്നതിനും ഉൽപ്പന്നവും ബ്രാൻഡും നന്നായി മനസ്സിലാക്കുകന്നതിനും സഹായകവും ആവും. അതേപോലെ ഇത്തരം ഓഫ്ലൈൻ ചെയിനുകളുമായുള്ള പങ്കാളിത്തം കമ്പനിയ്ക്ക് ഇന്ത്യൻ വിപണിയെ ശക്തിപ്പെടുത്താൻ സഹായകവുമാകും.

മറ്റു പാർട്ണർഷിപ്പുകൾ

മറ്റു പാർട്ണർഷിപ്പുകൾ

റിലയൻസ് ഡിജിറ്റലിന് പുറമെ മറ്റു ചില പ്രമുഖ സ്ഥാപനങ്ങളുമായും വൺപ്ലസ് 6ന് രാജ്യത്ത് പങ്കാളിത്തമുണ്ട്. ക്രോമ അതിൽ എടുത്തുപറയേണ്ട ഒരു സ്ഥാപനമാണ്. രാജ്യത്ത് മൊത്തം 110ന് മേലെ ഷോറൂമുകൾ ആണ് ക്രോമക്ക് ഉള്ളത്. ഇതുവഴിയും ഉപഭോക്താക്കൾക്ക് നേരിട്ട് ഫോൺ വാങ്ങാൻ സാധിക്കും. ഇതിൽ 20ന് അടുത്ത് ഷോറൂമുകളിൽ വൺപ്ലസ് സ്മാർട്ഫോണുകൾ നേരിട്ട് വാങ്ങാൻ സാധിക്കും.

തുടക്കം

തുടക്കം

കമ്പനി ആദ്യമായി ഒരു ഓഫ്‌ലൈൻ സ്ഥാപനം തുടങ്ങുന്നത് ബാംഗ്ലൂരിലാണ്. 2017ൽ ആയിരുന്നു ഇത്. ഈ എക്സ്പീരിയൻസ് സ്റ്റോർ വിജയമായതോടെ ഉപഭോക്താക്കളിൽ നിന്ന് വലിയ പ്രതികരണം ലഭിച്ചതിനു ശേഷം, മറ്റ് പ്രധാന നഗരങ്ങളിൽ ആരാധകർക്കും ഉപയോക്താക്കൾക്കുമായി കൂടുതൽ ഓഫ്ലൈൻ അനുഭവം സൃഷ്ടിക്കാൻ കമ്പനിതീരുമാനിക്കുകയായിരുന്നു. അങ്ങനെ ഇന്നുള്ള ഈ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.

വൺപ്ലസ് 6T എത്തുന്നു..

വൺപ്ലസ് 6T എത്തുന്നു..

ഇനി അടുത്തതായി കമ്പനിയിൽ നിന്നും ആരാധകരും ഉപഭോക്താക്കളും ഒരുപോലെ പ്രതീക്ഷിക്കുന്ന മോഡലായ വൺപ്ലസ് 6T എത്താൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്ന് നമുക്കറിയാം. ഒക്ടോബർ 29ന് ഫോണിന്റെ പുറത്തിറക്കൽ ചടങ്ങ് നടക്കുകയാണ്. അതിനെ തുടർന്ന് ആമസോൺ വഴി ഫോൺ ലഭ്യമാകുന്നതോടൊപ്പം തന്നെ ഇവിടെ പറഞ്ഞ ഈ ഓഫ്‌ലൈൻ സ്ഥാപനങ്ങൾ വഴിയും ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയും.

Most Read Articles
Best Mobiles in India

English summary
OnePlus poised at solidifying its offline presence in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X