Home
Mobile

വൺപ്ലസിന്റെ സൂപ്പർ സ്റ്റാറുകളെ സ്വന്തമാക്കാം; വൻ ഡിസ്കൗണ്ടുകളുമായി വീണ്ടും റെഡ് റഷ് ഡേ സെയിൽ

വൺപ്ലസിന്റെ ജനപ്രിയ സ്മാർട്ട്ഫോൺ മോഡലുകൾക്ക് വൻ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്തുകൊണ്ട് വീണ്ടും വൺപ്ലസ് റെഡ് റഷ് ഡേ സെയിൽ (OnePlus Red Rush Days sale) എത്തുന്നു. ഏപ്രിൽ 8 മുതൽ ഏപ്രിൽ 14 വരെയാണ് ഈ ഓഫർ സെയിൽ നടക്കുക. ഈ കാലയളവിൽ ഉപയോക്താക്കൾക്ക് വണപ്ലസിന്റെ വിവിധ ഡി​വൈസുകളിന്മേൽ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകൾ, ബാങ്ക് ഓഫറുകൾ, നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകൾ എന്നിവ ലഭ്യമാകും. വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 13, മിഡ്​ റേഞ്ച് പ്രീമിയം മോഡലായ വൺപ്ലസ് 13R, കഴിഞ്ഞ വർഷമിറങ്ങിയ വൺപ്ലസ് 12 എന്നിവയെല്ലാം ഈ സെയിലിൽ ഡിസ്കൗണ്ടിൽ കിട്ടും.

വൺപ്ലസ് 13യുടെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 69999 രൂപ ആണ് വില. 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. എന്നാൽ റെഡ് റഷ് ഡേയ്സ് സെയിലിന്റെ ഭാഗമായി 5,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാണ്. കൂടാതെ 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 7,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് എന്നിവയുമുണ്ട്.

വൻ ഡിസ്കൗണ്ടുകളുമായി വീണ്ടും റെഡ് റഷ് ഡേ സെയിൽ

വൺപ്ലസ് 13Rന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമാണ് വില. എന്നാൽ റെഡ് ​റഷ് ഡേയ്സ് സെയിലിന്റെ ഭാഗമായി ഈ മോഡലിന് 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും, 16 ജിബി + 512 ജിബിയിൽ 2,000 രൂപ വിലക്കുറവും, 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 4,000 രൂപ എക്സ്ചേഞ്ച് ബോണസ് എന്നീ ഓഫറുകളും ലഭിക്കും.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 12 ന്റെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 64,999 രൂപയും 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 69,999 രൂപയുമായിരുന്നു വില. എന്നാൽ പുതിയ വൺപ്ലസ് 13 എത്തിയതോടെ 12ന്റെ വില കുറഞ്ഞു. 56999 രൂപ വിലയിലാണ് അ‌ടുത്തിടെ ഒരു ഓഫർ സെയിലിൽ ലിസ്റ്റ് ചെയ്തിരുന്നത്.

ഇപ്പോൾ വൺപ്ലസ് റെഡ് റഷ് ഡേയ്സ് സെയിലിന്റെ ഭാഗമായി ഈ ​മോഡലിന് 6,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് കിഴിവ്, 13,000 രൂപ വരെ താൽക്കാലിക വിലക്കുറവ്, 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ എന്നീ ഡീലുകൾ ലഭ്യമാകും. 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തിയ സ്മാർട്ട്ഫോൺ ആണ് ഇത്.

വൺപ്ലസ് നോർഡ് 4ന്റെ 8GB+ 128GB മോഡലിന് 29,999 രൂപയും 8GB+ 256GB മോഡലിന് 32,999 രൂപയും 12GB + 256GB മോഡലിന് 35,999 രൂപയും ആയിരുന്നു ഇന്ത്യയിലെ ലോഞ്ച് വില. റെഡ് റഷ് ഡേയ്സ് സെയിലിന്റെ ഭാഗമായി ഈ മോഡലിന് 500 രൂപ താൽക്കാലിക വിലക്കുറവ്, 4,500 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ എന്നീ ഓപ്ഷനുകൾ ലഭ്യമാകും.

വൺപ്ലസ് നോർഡ് സിഇ4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയൻ്റ് 24,999 രൂപ വിലയിലും 8GB+256GB വേരിയൻ്റ് 26,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. റെഡ് റഷ് ഡേയ്സ് സെയിലിൽ ഇതിന് 1000 രൂപ താൽക്കാലിക വിലക്കുറവ്, 2,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 3 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറുകൾ ലഭിക്കും.

വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജിയുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8GB+ 256GB വേരിയന്റിന് 22,999 രൂപയുമാണ് ലോഞ്ച് വില. വൺപ്ലസ് റെഡ് റഷ് ഡേയ്സ് സെയിലിൽ ഇതിന് 1,500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാകും.

വൺപ്ലസ് പാഡ്, വൺപ്ലസ് പാഡ് ഗോ എന്നിവയ്ക്കും ഡീലുകൾ ലഭ്യമാണ്. വൺപ്ലസ് പാഡ് 2 39,999 രൂപയ്ക്ക് ആണ് ലോഞ്ച് ചെയ്തത്. ഇതിന് 2,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ, 5,000 രൂപ എക്സ്ചേഞ്ച് ബോണസ്, 1,000 രൂപ സ്റ്റുഡന്റ്സ് ഡിസ്കൗണ്ട് എന്നിവ റെഡ് റഷ് ഡേയ്സ് സെയിലിൽ ലഭ്യമാണ്.

വൺപ്ലസ് പാഡ് ഗോ 19,999 രൂപയ്ക്ക് ആണ് ലോഞ്ച് ചെയ്തത്. ഇതിന് 2,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 1,000 രൂപ വിലക്കുറവ്, 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ. 1,000 രൂപ സ്റ്റുഡന്റ്സ് ഡിസ്കൗണ്ട് എന്നിവ റെഡ് റഷ് ഡേയ്സ് സെയിലിൽ ലഭ്യമാണ്.

വൺപ്ലസ് വാച്ച് 2 നും റെഡ് റഷ് ഡേയ്സ് സെയിൽ ഓഫറുകളുണ്ട്. ഇത് ലോഞ്ച് ചെയ്ത് 24,999 രൂപയ്ക്ക് ആയിരുന്നു. ഇപ്പോൾ ഡീലിന്റെ ഭാഗമായി 3,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 1,000 രൂപ സെയിൽ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട്, 9 മാസം വരെ നോ-കോസ്റ്റ് ഇഎംഐ. ആമസോണിൽ 2,000 രൂപ സ്‌പെഷ്യൽ ഡിസ്‌കൗണ്ട് എന്നിവ ലഭിക്കും.

വൻ ഡിസ്കൗണ്ടുകളുമായി വീണ്ടും റെഡ് റഷ് ഡേ സെയിൽ

വൺപ്ലസ് വാച്ച് 2R ലോഞ്ച് ചെയ്തത് 17,999 രൂപയ്ക്ക് ആണ്. ഇതിന് 2,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും, 2,000 രൂപ സെയിൽ-എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടും ആമസോണിൽ 1,000 രൂപ സ്‌പെഷ്യൽ ഡിസ്‌കൗണ്ടും 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഈ റെഡ് റഷ് ഡേയ്സ് സെയിലിൽ ലഭ്യമാണ്.

വൺപ്ലസ് ബഡ്‌സ് പ്രോ 3 ലോഞ്ച് ചെയ്തത് 11,999 രൂപയ്ക്ക് ആണ്. ഇതിന് 1,000 രൂപ സെയിൽ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട്, 1,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ എന്നീ ഡീലുകളാണ് റെഡ് റഷ് ഡേയ്സ് സെയിലിൽ ആമസോൺ ഒരുക്കിയിരിക്കുന്നത്.

വൺപ്ലസ് ബഡ്‌സ് 3 ഇന്ത്യയിൽ ലോഞ്ച് ചെയ്തത് 5,499 രൂപയ്ക്ക് ആണ്. ഇതിന് വൺപ്ലസ് റെഡ് റഷ് ഡേയ്സ് സെയിലിൽ 500 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്, 800 രൂപ താൽക്കാലിക വിലക്കുറവ്, 12 മാസം വരെ നോ-കോസ്റ്റ് ഇഎംഐ എന്നിവയാണ് ലഭ്യമാകുക.

വൻ ഡിസ്കൗണ്ടുകളുമായി വീണ്ടും റെഡ് റഷ് ഡേ സെയിൽ

വൺപ്ലസിന്റെ ജനപ്രിയ ഡി​വൈസുകൾ വൻ ഡിസ്കൗണ്ടിൽ സ്വന്തമാക്കാൻ ഈ റെഡ് റഷ് ഡേയ്സ് സെയിൽ ഉപയോഗപ്പെടുത്താം. ഈ ഓഫർ സെയിലിൽ ICICi ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും നോ കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാകും. വൺപ്ലസ് 13, വൺപ്ലസ് 13R എന്നിവയ്ക്ക്, 24 മാസത്തെ നോ-കോസ്റ്റ് EMI ഉപയോഗിച്ച് അവയുടെ വിലയുടെ 65 ശതമാനം മാത്രം അടയ്ക്കാനുള്ള ഓപ്ഷൻ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബാക്കി 35 ശതമാനം ഈസി അപ്‌ഗ്രേഡ്സ് പ്രോഗ്രാം വഴി ബൈബാക്ക് ഉറപ്പായും ലഭിക്കും, ഇത് വൺപ്ലസ് സ്റ്റോറുകളിലൂടെയും വൺപ്ലസ് വെബ്‌സൈറ്റിലൂടെയും ICICI ബാങ്ക് ക്രെഡിറ്റ് കാർഡുകളും EMIയും ഉപയോഗിച്ച് വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബാധകമാണ്. 24 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്.

വൺപ്ലസ് വെബ്സൈറ്റ്, വൺപ്ലസ് സ്റ്റോർ ആപ്പ്, വൺപ്ലസ് എക്സ്പീരിയൻസ് സ്റ്റോറുകൾ, ആമസോൺ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബജാജ് ഇലക്ട്രോണിക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം വൺപ്ലസ് റെഡ് റഷ് ഡേയ്‌സ് സെയിൽ ഓഫറുകൾ ലഭ്യമാകും. വിഷു വരെ, അ‌തായത് ഏപ്രിൽ 14 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
OnePlus is back with its Red Rush Days sale, offering huge discounts on its popular smartphone models. The sale will run from April 8 to April 14. During this period, users will be able to avail exclusive discounts, bank offers, and no-cost EMI options on various OnePlus devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X