Home
Mobile

ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് അ‌റിയാമോ?

നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. എന്നാൽ ഏത് ഫോൺ എടുക്കണം എന്ന ചോദ്യം പലരെയും കുഴക്കുന്നു. നിലവിൽ ലഭ്യമായ ഏതെങ്കിലും ​ഫോൺ എടുക്കണോ, ഉടൻ ഏതെങ്കിലും നല്ല ഫോൺ പുറത്തിറങ്ങുന്നുണ്ടോ എന്നെല്ലാമുള്ള സംശയങ്ങൾ ഈ ഘട്ടത്തിൽ സ്വാഭാവികമായും നമ്മുടെ മനസിലേക്കെത്തും.

ഇതിനോടകം പുറത്തിറങ്ങിയ ഫോണുകളെക്കുറിച്ചും ഇനി ഏത് ഫോൺ ആണ് ഇറങ്ങാൻ പോകുന്നത് എന്നതിനെക്കുറിച്ചും അ‌റിഞ്ഞിരിക്കുന്നത് ഏറെ നല്ലതാണ്. കാരണം നിലവിലുള്ള ഏതെങ്കിലും ഫോൺ എടുത്താൽ, അ‌തിനെക്കാൾ കുറഞ്ഞ വിലയിൽ അ‌തിനെക്കാൾ മികച്ച ​ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഫോൺ തൊട്ടടുത്ത ദിവസം എത്തിയാൽ അ‌ത് നമുക്ക് നഷ്ടക്കച്ചവടമാകും.

ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

അ‌തിനാൽത്തന്നെ വരാനിരിക്കുന്ന ഫോണുകൾ ഏതൊക്കെയാണ് എന്ന അ‌റിവ് ഏത് ഫോൺ വാങ്ങണം എന്ന് തീരുമാനിക്കുന്നതിൽ നമ്മളെ ഏറെ സഹായിക്കും. കഴിഞ്ഞമാസം കണ്ട പുത്തൻ സ്മാർട്ട്ഫോണുകളുടെ ഒഴുക്ക് ഏപ്രിലിലും തുടരും. വൺപ്ലസ്, സാംസങ്, പോക്കോ, അസൂസ്, റെഡ്മി, ഐക്യൂ, മോട്ടോ, ഓപ്പോ, വിവോ, എന്നിവയുടേതായി 12 സ്മാർട്ട്ഫോണുകൾ ഈമാസം എത്തുന്നുണ്ട്. അ‌വയിൽ ചിലതിനെ പരിചയപ്പെടാം.

01. വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് 5ജി: വൺപ്ലസിൽ നിന്നുള്ള ഈ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഏപ്രിൽ 4 ന് ഇന്ത്യയിൽ അവതരിപ്പിക്കും. നോർഡ് സിഇ 3 ​ലൈറ്റിന്റെ 8 ജിബി റാം 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് വേരിയന്റ് 27,999 രൂപയ്ക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

02. പോക്കോ എഫ്5 5ജി: പോക്കോയുടെ ഈ പുതിയ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോൺ ഏപ്രിൽ 6-ന് ഇന്ത്യയിൽ അവതരിപ്പിക്കും. പോക്കോ എഫ്5 5ജിയുടെ 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ കമ്പനി 30,999 രൂപയ്ക്ക് പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

03. അ‌സൂസ് റോഗ് ഫോൺ 7: ഏപ്രിൽ 13 ന് ആണ് അസൂസിന്റെ ഈ പ്രീമിയം സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുക. ഫോണിന്റെ അടിസ്ഥാന 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷൻ 69,999 രൂപയ്ക്ക് വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

04. മോട്ടോ എഡ്ജ് 40 പ്രോ: ഏപ്രിൽ 14 ന് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുന്ന പ്രീമിയം ഫോൺ ആണ് മോട്ടോ എഡ്ജ് 40 പ്രോ. ഈ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 12 ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷൻ 52,990 രൂപ വിലയിലാകും ലഭ്യമാകുക എന്നാണ് വിവരം.

ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

05. ഐക്യൂ നിയോ 8 സീരീസ്: ഐകൂവിൽനിന്നുള്ള ഈ മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകൾ ഏപ്രിൽ പകുതിയോടെ ലോഞ്ച് ചെയ്യുമെന്ന് കരുതുപ്പെടുന്നു. നിയോ 8, നിയോ 8 പ്രോ എന്നിങ്ങനെ 2 മോഡലുകളാകും ഈ സീരിസിൽ അവതരിപ്പിക്കുക. നിയോ 8 ന്റെ പ്രോ വേരിയന്റ് 29,999 രൂപയ്ക്ക് ഐക്യൂ പുറത്തിറക്കിയേക്കും.

06. സാംസങ് എം54 5ജി: സാംസങ്ങിൽ നിന്നുള്ള ഈ മിഡ്‌റേഞ്ച് സ്മാർട്ട്‌ഫോൺ ഏപ്രിൽ മൂന്നാം വാരത്തിൽ ലോഞ്ച് ചെയ്തേക്കും എന്നാണ് റിപ്പോർട്ട്. സാംസങ് എം54 5ജിയുടെ 8ജിബി റാം + 128ജിബി സ്റ്റോറേജ് ഓപ്ഷനുമായി എത്തുന്ന അടിസ്ഥാന വേരിയന്റ് 37,999 രൂപയ്ക്ക് ലഭ്യമാകും എന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.

07. വിവോ എക്സ്90 സീരീസ്: വിവോ ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കരുതുന്ന പ്രീമിയം സ്മാർട്ട്ഫോൺ സീരീസ് ആണ് വിവോ എക്സ്90. ഇതിൽ വിവോ എക്സ്90 മോഡൽ 56,999 രൂപയ്ക്കും എക്സ്90 പ്രോ മോഡൽ 61,999 രൂപയ്ക്കും ഇന്ത്യയിൽ ലഭ്യമാകും എന്നാണ് സൂചന.

08. ഷവോമി 13 അ‌ൾട്ര: ഏപ്രിൽ അ‌വസാന വാരത്തിൽ ​ചൈനയിൽ ലോഞ്ച് ചെയ്യുന്ന, ഷവോമിയുടെ പ്രീമിയം സ്മാർട്ട്ഫോൺ ആണ് ഷവോമി 13 അ‌ൾട്ര. ചൈനീസ് ലോഞ്ചിന് പിന്നാലെ സ്മാർട്‌ഫോൺ ഇന്ത്യയിലും പുറത്തിറങ്ങും. 79,999 രൂപ വിലയിലാകും ഷവോമി 13 അ‌ൾട്ര ഇന്ത്യയിൽ ലഭ്യമാകുക.

ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!

09. ഐക്യൂ Z7എക്സ്: ഐക്യൂവിന്റെ പുത്തൻ സ്മാർട്ട്ഫോണുകൾ ഏപ്രിൽ 4ന് ഇന്തോനേഷ്യയിൽ അ‌വതരിപ്പിക്കും. ഇക്കൂട്ടത്തിൽ പുതിയ ഐക്യൂ Z7എക്സും പുറത്തിറങ്ങും എന്നാണ് സൂചന. ഇന്ത്യയിൽ ഏപ്രിൽ മധ്യത്തോടെ ഐക്യൂ Z7എക്സ് ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട് വന്നിരുന്നു. ഇപ്പോൾ ഇന്തോനേഷ്യയിൽ ലോഞ്ച് ചെയ്യുന്ന ഫോണാകും ഐക്യൂ Z7എക്സ് ആയി ഇന്ത്യയിലെത്തുക എന്നും വിവരമുണ്ട്.

10. ഓപ്പോ റെനോ 10 സീരീസ്: ഓപ്പോയുടെ പുതിയ റെനോ സീരീസ് സ്മാർട്ട്‌ഫോണുകൾ ഈ ഏപ്രിൽ അവസാനമോ മേയ് ആദ്യമോ അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്നു. 44,490 രൂപ പ്രാരംഭ വിലയിലാകും ഓപ്പോ റെനോ 10 സീരീസ് ലോഞ്ച് ചെയ്യുക എന്നാണ് ലഭ്യമായ വിവരങ്ങളിൽനിന്ന് അ‌റിയാൻ കഴിഞ്ഞത്.

11. വിവോ വി27ഇ: ഇന്ത്യയിൽ ഇതിനകം ലോഞ്ച് ചെയ്ത വിവോ വി27 സീരീസിന് കീഴിലുള്ള ഈ പുതിയ സ്മാർട്ട്‌ഫോൺ ഏപ്രിൽ ആദ്യവാരം തന്നെ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. വിവോ വി27ഇയുടെ അടിസ്ഥാന വേരിയന്റായ 8 ജിബി + 12 ജിബി ഓപ്ഷൻ 23,990 രൂപവിലയിൽ ഇന്ത്യയിൽ ലഭ്യമാകും എന്നാണ് സൂചന.

12. വിവോ ടി2 സീരീസ്: വൈവിധ്യമാർന്ന മോഡലുകളുമായി വിവോ ടി2 സീരീസ് ഏപ്രിൽ മൂന്നാം ആഴ്ചയോടെ ഇന്ത്യയിൽ ലോഞ്ച് ചെയ്തേക്കും. വിവോ ടി2 5ജി, വിവോ ടി2എക്സ് 5ജി എന്നിങ്ങനെ രണ്ട് മോഡലുകളാകും ഈ സീരീസിൽ ഉണ്ടാകുക. ഈ നിരയിൽ എത്തുന്ന പ്രോ വേരിയന്റിന് ഇന്ത്യയിൽ 19,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.

Best Mobiles in India

English summary
The influx of new smartphones seen last month will continue in April. 12 smartphones from OnePlus, Samsung, Poco, Asus, Redmi, iQ, Moto, Oppo, and Vivo are arriving this month. Knowing the information about these upcoming smartphones will be very useful for those who are preparing to buy the phone to make a decision.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X