എന്താ 5ജി ഫോണിന് ഓഫർ വേണോ? ഒരു 12000 രൂപ ഡിസ്കൗണ്ട് തരും! വൺപ്ലസ് സമ്മർ സെയിൽ 'ചില്ലറ'ക്കളിയല്ല
ആമസോണും ഫ്ലിപ്പ്കാർട്ടും മാത്രമല്ല, പ്രമുഖ മൊബൈൽ കമ്പനികളും തങ്ങളുടേതായ നിലയ്ക്ക് സമ്മർ സെയിൽ ഓഫറുകളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. എല്ലാ ഓഫർ സെയിലുകളിലും സ്മാർട്ട്ഫോൺ വാങ്ങാൻ ജനം ഇടിച്ച് കയറുന്നുമുണ്ട്. 4ജിയിൽനിന്ന് 5ജിയിലേക്ക് ഇന്ത്യക്കാർ മാറിക്കൊണ്ടിരിക്കുന്ന സമയമാണ്. ഇപ്പോൾ കുറച്ച് ഓഫർ നൽകിയാൽ കച്ചവടം പൊടിപൊടിക്കുമെന്ന് കമ്പനികൾ കണക്കുകൂട്ടുന്നു.
ആ കണക്കുകൂട്ടലുകൾ ശരിവച്ചുകൊണ്ട് 5ജി ഫോണുകൾ വാങ്ങുന്നവരുടെ എണ്ണം കൂടുന്നുമുണ്ട്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം എന്തായാലും 5ജിയിലേക്ക് മാറണം, എന്നാലത് വിലക്കുറവും ഓഫറുകളുമുള്ള ഈ സമയത്ത് തന്നെ ആകട്ടെ എന്നാണ് അവരും കരുതുന്നത്. അങ്ങനെ ഒരേസമയം വിൽപ്പനക്കാർക്കും ഉപയോക്താക്കൾക്കും സമ്മർ സെയിൽ സന്തോഷം പകരുന്നുണ്ട്.

പെർഫോമൻസ് മികവുള്ള ഒരുപിടി സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ട് ഇന്ത്യക്കാർക്കിടയിൽ ഇടം നേടിയെടുത്ത സ്മാർട്ട്ഫോൺ ബ്രാൻഡാണ് വൺപ്ലസ്. ഇന്ത്യയിൽ ഏറെ ആരാധകരുള്ള വൺപ്ലസും ഇപ്പോൾ സമ്മർ സെയിൽ ഓഫറുകളുമായി കച്ചവടം ഉഷാറാക്കിക്കൊണ്ടിരിക്കുകയാണ്. വൺപ്ലസ് സമ്മർ സെയിലിൽ നിരവധി വൺപ്ലസ് ഫോണുകൾക്ക് ആകർഷകമായ വിലക്കുറവും ഓഫറുകളും നൽകുന്നുണ്ട്. അക്കൂട്ടത്തിൽ വൺപ്ലസ് 10 പ്രോ 5ജിക്ക് ലഭിക്കുന്ന ഓഫർ ഏറെയാകർഷകമാണ്.
കഴിഞ്ഞ വർഷം 66,999 രൂപയ്ക്ക് ഇന്ത്യൻ വിപണിയിലെത്തിയ 5ജി സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 10 പ്രോ. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ്, 12 ജിബി വരെ റാം, 80W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ എന്നിങ്ങനെ മികച്ച ഫീച്ചറുകളോടെയാണ് വൺപ്ലസ് 10 പ്രോ 5ജി എത്തുന്നത്.

66,999 രൂപയ്ക്ക് പുറത്തിറങ്ങിയ വൺപ്ലസ് 10 പ്രോ 5ജി ഇപ്പോൾ 12000 രൂപ വിലക്കുറവിൽ സ്വന്തമാക്കാനുള്ള ഓഫർ വൺപ്ലസ് സമ്മർ സെയിൽ മുന്നോട്ട് വച്ചിരിക്കുകയാണ്. ആമസോണിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും 11,000 രൂപ ഡിസ്കൗണ്ടോടെ 55,999 രൂപയ്ക്കാണ് ഈ സ്മാർട്ട്ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതുകൂടാതെ, ഐസിഐസി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നവർക്ക് 1,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ഇതോടെ 12000 രൂപ വിലക്കുറവിൽ 54,999 രൂപയ്ക്ക് വൺപ്ലസ് 10 പ്രോ 5ജി സ്വന്തമാക്കാൻ സാധിക്കും. ആമസോൺ, കൊട്ടക് കാർഡ് ഉടമകൾക്ക് 750 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. മേയ് 8 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക.
5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പരമാവധി 10000 രൂപവരെ ലഭ്യമാകുന്ന എക്സ്ചേഞ്ച് ഓഫറും വൺപ്ലസ് ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 4ജി ഫോണുകൾക്കാണ് ഈ എക്സ്ചേഞ്ച് ഓഫർ ലഭ്യമാകുക. ഈ ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ വൺപ്ലസ് 10 പ്രോ 5ജി 54,999 രൂപയിലും താഴ്ന്ന വിലയിൽ സ്വന്തമാക്കാം.

വോൾക്കാനിക് ബ്ലാക്ക്, എംബെറാൾഡ് ഫോറസ്റ്റ് കളർ വേരിയന്റുകളിലാണ് വൺപ്ലസ് 10 പ്രോ 5ജി എത്തുന്നത്. 10 പ്രോയ്ക്ക് മാത്രമല്ല, മറ്റ് വൺപ്ലസ് ഫോണുകൾക്കും വൺപ്ലസ്, ആമസോൺ സമ്മർ സെയിലുകളിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. വൺപ്ലസ് 10ടിയ്ക്ക് 5,000 രൂപയും വൺപ്ലസ് 10ആർ-ന് 4,000 രൂപയും ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
വൺപ്ലസിന്റെ പ്രശസ്തമായ നോർഡ് സീരീസ് സ്മാർട്ട്ഫോണുകൾക്കും ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആമസോണിലും വൺപ്ലസിന്റെ ഔദ്യോഗിക സ്റ്റോറിലും വൺപ്ലസ് നോർഡ് സിഇ2 ലൈറ്റിന് 500 രൂപയും വൺപ്ലസ് നോർഡ് 2ടി യ്ക്ക് 1500 രൂപയും ഡിസ്കൗണ്ട് ലഭ്യമാണ്. മേയ് 10 വരെയാണ് ആമസോണിലെ ഓഫർ ലഭ്യമാകുക.
അടുത്തിടെ അവതരിപ്പിക്കപ്പെട്ട വൺപ്ലസിന്റെ ആദ്യ ടാബ് വൺപ്ലസ് പാഡിന് 37,999 രൂപയാണ് ഇന്ത്യയിൽ വില. എന്നാൽ ഇപ്പോൾ നടക്കുന്ന സമ്മർ സെയിലിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ് കാർഡുപയോഗിച്ച് വൺപ്ലസ് പാഡ് വാങ്ങുന്നവർക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഇതിനു പുറമെ വൺപ്ലസ് നോർഡ് വാച്ചിനും വിവിധ ബാങ്ക് ഓഫറുകൾ ലഭ്യമാണ്.


Click it and Unblock the Notifications








