Home
Mobile

ആദായ വിൽപ്പനയായി കൂട്ടിയാൽ മതി! നോർഡ് CE5 ലോഞ്ചിന് മുൻപ്, CE4ന് വൻ ഡിസ്കൗണ്ടുമായി വൺപ്ലസ്

വൺപ്ലസിന്റെ സമ്മർ സെയിൽ ഇതിനകം തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ വൻ ചർച്ചയായതാണ്. വൺപ്ലസിന്റെ സ്മാർട്ട്ഫോൺ മോഡലുകളെല്ലാം തന്നെ വിപണിയിൽ ജനപ്രീതി ഉള്ളവയാണ്. സമ്മർ സെയിൽ ആരംഭിച്ച് പാതി ദിവസങ്ങൾ പിന്നിട്ടപ്പോഴേക്കും പല മോഡലുകളുടെയും സ്റ്റോക്ക് തീർന്നുകഴിഞ്ഞു. ആ രീതിയിൽ വലിയ കച്ചവടം നടന്നു എന്ന് വേണം അ‌നുമാനിക്കാൻ. പ്രീമിയം മോഡലുകൾക്ക് ഉൾപ്പെടെ വൻ ഡിസ്കൗണ്ടാണ് സമ്മർ സെയിലിൽ വൺപ്ലസ് വാഗ്ദാനം ചെയ്തത്. അ‌തിനാൽത്തന്നെ നിരവധി ഉപയോക്താക്കളെ ആകർഷിക്കാൻ വൺപ്ലസിന് കഴിഞ്ഞു. 20000 രൂപയിൽ താഴെ വിലയിൽ വൺപ്ലസ് സ്മാർട്ട്ഫോൺ തേടുന്നവർക്ക് മികച്ച ഓപ്ഷനായി വൺപ്ലസ് നോർഡി സിഇ4 5ജി ഇപ്പോൾ ലഭ്യമാണ്.

ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ4 ന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയൻ്റ് 24,999 രൂപ വിലയിലും 8GB + 256GB വേരിയൻ്റ് 26,999 രൂപ വിലയിലുമാണ് ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാലിപ്പോൾ സമ്മർ സെയിലിൽ 2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 21999 രൂപ അ‌ടിസ്ഥാന വിലയിൽ ആണ് വൺപ്ലസ് നോർഡ് സിഇ4 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

നോർഡ് CE5 ലോഞ്ചിന് മുൻപ്, CE4ന് വൻ ഡിസ്കൗണ്ടുമായി വൺപ്ലസ്

2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ, 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും നോർഡ് സിഇ4ന് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ആകെ 4000 രൂപയുടെ ഡിസ്കൗണ്ടിന് ശേഷം 19999 രൂപ പ്രാരംഭ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നു. അതായത് 25000 രൂപ സെഗ്മെന്റിനുള്ളിൽ അ‌വതരിപ്പിക്കപ്പെട്ട ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 20000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിനുള്ളിൽ നിന്ന് വാങ്ങാനാകും.

മികച്ച ഡിസ്കൗണ്ടിന് പുറമേ ആകർഷകമായ ഇഎംഐ, എക്സ്ചേഞ്ച് ഓപ്ഷനുകളും വൺപ്ലസ് നോർഡ് സിഇ4ന് ലഭ്യമാക്കിയിട്ടുണ്ട്. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ എന്നീ നിറങ്ങളിലാണ് വൺപ്ലസ് നോർഡ് സിഇ4 5ജി ലഭ്യമാകുക. 16.25cm ഉയരവും 7.53cm വീതിയും 0.84cm കനവും ഈ ഫോണിനുണ്ട്. ഏകദേശം 186 ഗ്രാം ആണ് ഭാരം. ഇതിന്റെ വൺപ്ലസ് വെബ്​സൈറ്റിലെ ഡീൽ കാണാനും സ്വന്തമാക്കാനും ''വൺപ്ലസ് നോർഡ് സിഇ4'' എന്നതിൽ ക്ലിക്ക് ചെയ്യുക.

വൺപ്ലസ് നോർഡ് സിഇ4 വാങ്ങാൻ ഒരുങ്ങുന്ന വൺപ്ലസ് ആരാധകർ ഒരുകാര്യം കൂടി അ‌റിഞ്ഞിരിക്കണം. കഴിഞ്ഞ വർഷം ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട നോർഡ് സിഇ സീരീസ് ഫോൺ ആണ് നോർഡ് സിഇ4. ഇതിന്റെ പിൻഗാമിയായി പുതിയ നോർഡ് സിഇ5 അ‌ടുത്ത മാസം, അ‌തായത് ജൂണിൽ ഇന്ത്യ അ‌ടക്കമുള്ള വിപണികളിൽ ലോഞ്ച് ചെയ്യും.

ലോഞ്ച് സൂചന നൽകിക്കൊണ്ട് യുഎഇയിലും ഇന്ത്യയിലും സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളായ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആർഎ), ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) എന്നിവയിൽ നോർഡ് സിഇ5 5ജി ഇതിനകം തന്നെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു, CPH2717 എന്ന മോഡൽ നമ്പറിൽ ആണ് ഇന്ത്യയിലെ ബിഐഎസ് ലിസ്റ്റിങ്ങിൽ ഈ ഫോൺ പ്രത്യക്ഷപ്പെട്ടത്.

മുൻ മോഡലിനെക്കാൾ കാര്യമായ നവീകരണം പുതിയ നോർഡ് സിഇ5 5ജിയിൽ വൺപ്ലസ് നടത്തിയിട്ടുണ്ട് എന്ന് ടിപ്സ്റ്റർമാർ പറയുന്നു. ടിപ്‌സ്റ്ററായ ഡെബയാൻ റോയി വെളിപ്പെടുത്തിയിരിക്കുന്നത് മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 8350 ചിപ്‌സെറ്റാണ് നോർഡ് സിഇ5-ൽ ഉള്ളത് എന്നാണ്. 80W ഫാസ്റ്റ് ചാർജിങ് സഹിതം 7,100mAh ബാറ്ററിയാകും ഈ വരാൻ പോകുന്ന മോഡലിൽ ഉണ്ടാകുക എന്ന ലീക്ക് റിപ്പോർട്ടും പ്രതീക്ഷകളുടെ കനം വർധിപ്പിച്ചിട്ടുണ്ട്.

50-മെഗാപിക്സൽ പ്രൈമറി സെൻസറും (സോണിയുടെ LYTIA LYT-600) 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസും (സോണി IMX355) ഉള്ള ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16-മെഗാപിക്സൽ ഫ്രണ്ട് ഫേസിംഗ് ക്യാമറയും വൺപ്ലസ് നോർഡ് സിഇ5 5ജിയിൽ പ്രതീക്ഷിക്കുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഐആർ ബ്ലാസ്റ്റർ, ഹൈബ്രിഡ് സിം സ്ലോട്ട് തുടങ്ങിയവയും ഫീച്ചറുകളുടെ ലിസ്റ്റിൽ ഉണ്ടായേക്കും.

ഉള്ളിലുള്ള ഫീച്ചറുകളുടെ കാര്യത്തിൽ മാത്രമല്ല, പുറമേയുള്ള ലുക്കിന്റെ കാര്യത്തിലും നോർഡ് സിഇ5 മുൻഗാമിയായ നോർഡ് സിഇ4​ൽ നിന്ന് വ്യത്യസ്തമായിരിക്കും. അ‌തായത് ചില ഐഫോൺ മോഡലുകളിൽ കണ്ടതിന് സമാനമായ ഒരു പിൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ആകും നോർഡ് സിഇ5 ന്റെ ഡി​സൈനിൽ ഉണ്ടാകുക എന്ന് റെൻഡറുകൾ സൂചിപ്പിക്കുന്നു. പിങ്ക് കളർ വേരിയന്റിലും പുതിയ മോഡൽ എത്തിയേക്കാം എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വിവരം.

8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ്, ഫ്ലാറ്റ് പാനലും സുഗമമായ 120Hz റിഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് ഫുൾ എച്ച്ഡി+ ഒഎൽഇഡി ഡിസ്‌പ്ലേ എന്നിവയും വൺപ്ലസ് നോർഡ് സിഇ5 ​5ജിയുടെ ഫീച്ചറുകളായി പറയപ്പെടുന്നുണ്ട്. കൃത്യമായ വിവരങ്ങൾ ലോഞ്ചിനോട് അ‌ടുത്ത് കമ്പനി തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.

നോർഡ് CE5 ലോഞ്ചിന് മുൻപ്, CE4ന് വൻ ഡിസ്കൗണ്ടുമായി വൺപ്ലസ്

ഇപ്പോൾ വൺപ്ലസ് സമ്മർ സെയിലിൽ വൺപ്ലസ് നോർഡ് സിഇ4 വൻ വിലക്കുറവിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി അ‌തിൽ ലഭ്യമാകുന്ന ഫീച്ചറുകൾ എന്തൊക്കെ എന്ന് കൂടി പരിചയപ്പെടാം. 120Hz റിഫ്രഷ് റേറ്റും 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോയും ഉളള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്‌സെറ്റാണ് ഈ വൺപ്ലസ് ഫോണിന്റെ കരുത്ത്. 8GB LPDDR4x റാമിനൊപ്പം വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. ഇതോടൊപ്പം 256GB വരെ UFS 3.1 സ്റ്റോറേജും വൺപ്ലസ് നോർഡ് സിഇ 4 5ജി വാഗ്ദാനം ചെയ്യുന്നു.

OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ലസ് നോർഡ് സിഇ 4ൽ ഉള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും ഇത് പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. വിരൽ നനഞ്ഞിരിക്കുമ്പോൾ പോലും ഡിസ്പ്ലേയിൽ ടച്ച് ചെയ്തുകൊണ്ട് ടാസ്കുകൾ നിർവഹിക്കാൻ സഹായിക്കുന്ന അക്വാ ടച്ച് ഫീച്ചർ സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധത്തിനായി IP54 റേറ്റിങ്ങാണ് ഉള്ളത്.

നോർഡ് CE5 ലോഞ്ചിന് മുൻപ്, CE4ന് വൻ ഡിസ്കൗണ്ടുമായി വൺപ്ലസ്

ഡ്യുവൽ സിം പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി ഫീച്ചറുകൾ, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, വയർഡ്, വയർലെസ് ഹെഡ്‌ഫോണുകൾക്കുള്ള ഹൈ- റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും വൺപ്ലസ് നോർഡ് സിഇ4 5ജിയുടെ ഫീച്ചറുകളുടെ പട്ടികയിലുണ്ട്.

100W SUPERVOOC ചാർജിങ് പിന്തുണയോടെ 5,500mAh ബാറ്ററിയാണ് വ​ൺപ്ലസ് നോർഡ് സിഇ4 ൽ ഉള്ളത്. മൊത്തത്തിൽ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്കിടയിലെ ഒരു മികച്ച മോഡൽ തന്നെയാണ് നോർഡ് സിഇ4 5ജി. താൽപര്യമുള്ളവർക്ക് വൺപ്ലസിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്നോ ആമസോണിൽ നിന്നോ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാം.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
OnePlus Nord CE4 can be purchased at a huge discount during the OnePlus Summer Sale. The 8GB + 128GB base variant of OnePlus Nord CE4 was launched at a price of Rs 24,999 and the 8GB + 256GB variant at a price of Rs 26,999. In addition to the direct discount of Rs 2000, a bank discount of Rs 2000 has also been made available on the Nord CE4. Therefore, the base model can be purchased at a price of Rs 19,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X