വൺപ്ലസ് 13Rന് സമ്മർ സെയിലിൽ വൻ ഡിസ്കൗണ്ട്, ഒഴിവാക്കാൻ ആകെ കാണുന്നത് ആ ഒറ്റക്കാരണം മാത്രം
വേനൽ മാത്രമല്ല, സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ സമ്മർ സെയിലുകൾ ആരംഭിച്ചുകൊണ്ട് സ്മാർട്ട്ഫോണുകൾക്കുള്ള ഡിസ്കൗണ്ടുകളും കടുക്കുകയാണ്. പ്രമുഖ ബ്രാൻഡുകളും ഇ-കൊമേഴ്സ് സ്ഥാപനങ്ങളുമൊക്കെ മേയിൽ സമ്മർ സെയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസും തങ്ങളുടെ ഈ വർഷത്തെ സമ്മർ സെയിലിന് തയാറെടുത്തുകഴിഞ്ഞു. മേയ് 1ന് 12AM മുതൽ വൺപ്ലസ് സമ്മർ സെയിൽ (OnePlus Summer Sale) ആരംഭിക്കും എന്നാണ് കമ്പനി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ടീസറിൽ അറിയിച്ചിരിക്കുന്നത്. വിവിധ വൺപ്ലസ് സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇത് ഒരു സുവർണാവസരമാണ്.
വൺപ്ലസിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്‌സൈറ്റിന് പുറമേ, ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര, വൺപ്ലസ് സ്റ്റോർ ആപ്പ്, ക്രോമ, വിജയ് സെയിൽസ്, റിലയൻസ് ഡിജിറ്റൽ തുടങ്ങിയ റീട്ടെയിൽ ശൃംഖലകളിലും വൺപ്ലസ് സമ്മർ സെയിൽ ഡീലുകൾ ലഭ്യമാകും. ഈ വർഷത്തെ സമ്മർ സെയിലിൽ പ്രീമിയം മോഡലായ വൺപ്ലസ് 13 കഴിഞ്ഞാൽ തൊട്ടടുത്ത ഏറ്റവും മികച്ച ഓപ്ഷൻ വൺപ്ലസ് 13R ആണ്.

വൺപ്ലസ് 13യുടേതിന് ഏറെക്കുറെ സമാനമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് പ്രീമിയം മോഡലിന് ഒപ്പം തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 13R. വൺപ്ലസ് 13 വാങ്ങണമെങ്കിൽ 60000 രൂപയ്ക്കടുത്ത് എങ്കിലും ചെലവാകും. എന്നാൽ 43000 രൂപ വിലയിലാണ് വൺപ്ലസ് 13R എത്തിയത്. ഈ വിലക്കുറവ് തന്നെയാണ് വൺപ്ലസ് 13R നെ ശ്രദ്ധേയമാക്കുന്നത്.
ഈ വർഷത്തിന്റെ തുടക്കത്തിൽ ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് 13R ന്റെ 12GB + 256GB മോഡലിന് 42,999 രൂപയും 16GB + 512GB മോഡലിന് 49,999 രൂപയുമാണ് വില. എന്നാൽ സമ്മർ സെയിൽ ഓഫർ സമയത്ത് വൺപ്ലസ് 13R ലോഞ്ച് ഓഫറിന് സമാനമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യും. അതിനാൽ ഇത് 40000 രൂപയിൽ താഴെ വിലയിൽ വാങ്ങാനാകും എന്നാണ് റിപ്പോർട്ട്. ഈ ഫോണിന്റെ ഡിസ്കൗണ്ട് മേയ് ഒന്ന് മുതലാണ് നിലവിൽ വരിക. വൺപ്ലസ് വെബ്സൈറ്റിൽ ഈ ഫോൺ വാങ്ങാനായി 'വൺപ്ലസ് 13R' എന്നതിൽ ക്ലിക്ക് ചെയ്യുക.

വൺപ്ലസ് 13R ന്റെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 3 4nm ചിപ്സെറ്റാണ് വൺപ്ലസ് 13R ന്റെ കരുത്ത്. 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2780×1264 പിക്സൽസ്) 8T LTPO AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 2160Hz PWM ഡിമ്മിങ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഇതിനുണ്ട്.
ഗ്രാഫിക്സിനായി അഡ്രിനോ 750 ജിപിയു ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകൾ ഇതിനുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസ് 15ൽ ആണ് പ്രവർത്തനം. 4 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ, OIS, 1/1.56″ സോണി LYT-700 സെൻസർ), 8MP 120° അൾട്രാ വൈഡ് ക്യാമറ (f/2.2 അപ്പേർച്ചർ, 1/2.75″ സോണി IMX355 സെൻസർ), 50MP 2x ടെലിഫോട്ടോ ക്യാമറ (സാംസങ് JN5 സെൻസർ, f/2.0 അപ്പേർച്ച), എൽഇഡി ഫ്ലാഷ്, എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ, സോണി IMX480 സെൻസർ) ഇതിലുണ്ട്.

ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, IP65 റേറ്റിങ്ങും ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ് സി, 80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 6000mAh ബാറ്ററി എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.
ഈ അവസരത്തിൽ ഈ കിടിലൻ സ്മാർട്ട്ഫോൺ വാങ്ങാതെ മാറ്റി വയ്ക്കണമെങ്കിൽ അതിന് ഒരു കാരണം മാത്രമേ പറയാനുള്ളൂ. അത് വരാൻ പോകുന്ന വൺപ്ലസ് 13s ലോഞ്ച് ആണ്. എന്ത് വിലയിലാണ് വൺപ്ലസ് 13s എത്തുക എന്ന് കാത്തിരിക്കുന്നത് മികച്ച തീരുമാനമാകും. കാരണം ഇത് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സാധ്യതയുണ്ട്. എന്നാൽ ഈ ഫോണിന്റെ ലോഞ്ച് തിയതി നിലവിൽ വെളിപ്പെടുത്തിയിട്ടില്ല, ഉടൻ ഉണ്ടാകും.
അഫിലിയേറ്റ് വെളിപ്പെടുത്തൽ
ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.


Click it and Unblock the Notifications








