വൺപ്ലസ് നോർഡ് സീരീസിൽ പുതിയ സ്മാർട്ട്ഫോൺ; വില 20,000ത്തിലും താഴെയെന്ന് സൂചന

|

വളരെക്കുറച്ച് കാലം കൊണ്ട് ഇന്ത്യക്കാരുടെ മനസ് കീഴടക്കിയ സ്മാർട്ട്ഫോൺ ബ്രാൻഡ് ആണ് വൺപ്ലസ്. വൺപ്ലസിന്റെ നോർഡ് സീരീസിനും വലിയ സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ 20,000 രൂപയ്ക്കും 30,000 രൂപയ്ക്കും ഇടയിലാണ് വൺപ്ലസ് തങ്ങളുടെ നോർഡ് സീരീസ് ഡിവൈസുകൾ വിറ്റഴിക്കുന്നത്. ഈ റേഞ്ചിലും കുറഞ്ഞ നോർഡ് സീരീസ് സ്മാർട്ട്ഫോണുകൾ നിലവിൽ ഇന്ത്യൻ വിപണിയിൽ വൺപ്ലസ് അവതരിപ്പിച്ചിട്ടില്ല. അതേ സമയം അന്താരാഷ്ട്ര വിപണികളിൽ 20,000 രൂപയിലും വില കുറഞ്ഞ നോർഡ് സീരീസ് സ്മാർട്ട്ഫോണുകൾ കമ്പനി പുറത്തിറക്കുന്നുമുണ്ട്.

റിപ്പോർട്ടുകൾ

അതേ സമയം പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് നോർഡ് സീരീസിൽ ഒരു പുതിയ ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വൺപ്ലസ്. അതും 20,000 രൂപയിൽ താഴെ വിലയിൽ. റിപ്പോർട്ടുകൾ ശരിയെങ്കിൽ നോർഡ് സീരീസിൽ വൺപ്ലസ് രാജ്യത്ത് അവതരിപ്പിക്കുന്ന ഏറ്റവും വില കുറഞ്ഞ സ്മാർട്ട്ഫോൺ ആയിരിക്കും ഇത്. ഡിവൈസിന്റെ പേര് ഇപ്പോൾ വ്യക്തമല്ല. അതേ സമയം ലോഞ്ച് ടൈംലൈനും വരാനിരിക്കുന്ന ബജറ്റ് നോർഡ് സീരീസ് സ്മാർട്ട്ഫോണിന്റെ ചില പ്രധാന സവിശേഷതകളും സംബന്ധിച്ച സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.

ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്ഷവോമി 11ടി പ്രോ, വൺപ്ലസ് 9ആർടി സ്മാർട്ട്ഫോണുകളിൽ മികച്ചത് ഏത്

ബജറ്റ് നോർഡ് സീരീസ്

20,000 രൂപയിൽ താഴെ വില വരുന്ന ബജറ്റ് നോർഡ് സീരീസ് സ്മാർട്ട്ഫോൺ വൺപ്ലസ് അവതരിപ്പിക്കുമെന്ന് 91 മൊബൈൽസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് (ടിപ്സ്റ്റർ യോഗേഷ് ബ്രാർ ആണ് പുതിയ സൂചനകൾ പുറത്ത് വിട്ടത്). ബജറ്റ് ഫോണിന്റെ ലോഞ്ച് അൽപ്പം വൈകിയാവും നടക്കുക. വൺപ്ലസിന്റെ തന്നെ മറ്റ് ഡിവൈസുകളുടെ ലോഞ്ചിങ് നടക്കാനിരിക്കുന്നതാണ് ഇതിന് കാരണം. ഏറ്റവും അടുത്ത് പ്രതീക്ഷിക്കുന്ന വൺപ്ലസ് സ്മാർട്ട്ഫോൺ നോർഡ് 2 സിഇ ആണ്. ഫെബ്രുവരിയിലോ മാർച്ചിലോ ആയി നോർഡ് 2 സിഇ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷം ഫ്ലാഗ്ഷിപ്പ് മോഡലായ വൺപ്ലസ് 10 പ്രോയും ലോഞ്ച് ചെയ്യേണ്ടതുണ്ട്.

നോർഡ്

ഇത്തരം സാഹചര്യം പരിഗണിച്ചാണ് പുതിയ നോർഡ് ബജറ്റ് സ്മാർട്ട്ഫോണിന്റെ ലോഞ്ച് വൈകുമെന്ന് പറയുന്നത്. നിലവിലത്തെ അവസ്ഥയനുസരിച്ച് അടുത്ത വർഷം ജൂലൈക്ക് ശേഷമാകും ഡിവൈസ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുക. ഡിവൈസിന്റെ ലോഞ്ച് ടൈം ലൈനിൽ ഏകദേശ ധാരണ വന്നുവെന്ന് കരുതുന്നു. പുതിയ സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകളും മറ്റ് ഓപ്ഷനുകളും നോക്കാം.

17 മിനുറ്റ് കൊണ്ട് മുഴുവനും ചാർജ് ചെയ്യാം, കിടിലൻ ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ഇന്ത്യയിലെത്തി17 മിനുറ്റ് കൊണ്ട് മുഴുവനും ചാർജ് ചെയ്യാം, കിടിലൻ ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ഇന്ത്യയിലെത്തി

മീഡിയടെക്

വരാനിരിക്കുന്ന ബജറ്റ് വൺപ്ലസ് ഡിവൈസ് മീഡിയടെക് ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ പ്രോസസറിന്റെ മറ്റ് വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. കൂടാതെ, 5ജി കണക്റ്റിവിറ്റിയുണ്ടാകുമെന്നും പുറത്ത് വന്ന വിവരങ്ങൾ സൂചന നൽകുന്നു. 90 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്ന അമോലെഡ് ഡിസ്‌പ്ലേയും ഈ പുതിയ ബജറ്റ് നോർഡ് സീരീസ് ഡിവൈസിൽ പ്രതീക്ഷിക്കപ്പെടുന്നു. 50 എംപി മെയിൻ ലെൻസ് ( സൂചന മാത്രമാണെങ്കിലും) പുതിയ ഡിവൈസിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ഇത്രയും വിവരങ്ങളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത് അനുസരിച്ച് അപ്ഡേറ്റ് ചെയ്യുന്നതാണ്.

മത്സരം

ഇന്ത്യൻ വിപണിയിൽ ഏറ്റവും ഡിമാൻഡുള്ള സ്മാർട്ട്ഫോൺ സെഗ്മെന്റുകളാണ് മിഡ് റേഞ്ചും ബജറ്റ് സെഗ്മെന്റും. ഫ്ലാഗ്ഷിപ്പ് ഡിവൈസുകൾക്ക് പോലും ഇത്രയും ആവശ്യകത വരുന്നില്ല. ബജറ്റ് സെഗ്മെന്റിൽ റിയൽമി, ഐക്കൂ, സാംസങ് തുടങ്ങിയ ബ്രാൻഡുകൾക്കാണ് നിലവിൽ മേൽക്കോയ്മ ഉള്ളത്. ഈ സെഗ്മെന്റിലേക്ക് വൺപ്ലസ് കൂടിയെത്തുമ്പോൾ മത്സരം കൊഴുക്കുമെന്ന് തന്നെ പറയാം. കൂടാതെ, വൺപ്ലസ് 10 പ്രോ രാജ്യത്ത് പ്രൈവറ്റ് ടെസ്റ്റിങ് ആരംഭിച്ചിട്ടുണ്ട്. മാർച്ച് പകുതിയോ അവസാനമോ ലോഞ്ച് നടക്കുമെന്നാണ് സൂചന. കൂടാതെ, ബ്രാൻഡ് അടുത്തിടെ വൺപ്ലസ് 9ആർടി ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ, ബഡ്സ് സെഡ്2 ഇയർബഡ്സ് എന്നിവയും ലോഞ്ച് ചെയ്തിരുന്നു.

കാത്തിരിപ്പ് അവസാനിക്കുന്നു, റെഡ്മി നോട്ട് 11 സീരിസ് ജനുവരി 26ന് വിപണിയിലെത്തുംകാത്തിരിപ്പ് അവസാനിക്കുന്നു, റെഡ്മി നോട്ട് 11 സീരിസ് ജനുവരി 26ന് വിപണിയിലെത്തും

Best Mobiles in India

English summary
The Nord series of OnePlus has been able to gain great acceptance. In India, OnePlus sells its Nord series devices for between Rs 20,000 and Rs 30,000. OnePlus has not yet launched the Nord series smartphones below this range in the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X