ഇഷ്ടപ്പെടാൻ ഈ 9000mAh ബാറ്ററി തന്നെ ധാരാളം! വൺപ്ലസ് ടർബോ 6V ലോഞ്ച് ചെയ്ത
വൺപ്ലസ് തങ്ങളുടെ ടർബോ 6 സീരീസിൽ വൺപ്ലസ് ടർബോ 6, വൺപ്ലസ് ടർബോ 6V എന്നീ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. ഇതിൽ വൺപ്ലസ് ടർബോ 6ന്റെ അൽപ്പം വില കുറഞ്ഞ ഓപ്ഷൻ ആയിട്ടാണ് വൺപ്ലസ് ടർബോ 6V എത്തിയിരിക്കുന്നത്. ഇപ്പോൾ ലോഞ്ച് ചെയ്തത് ചൈനയിൽ ആണെങ്കിലും അധികം വൈകാതെ ഈ ടർബോ 6V ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ6 എന്ന പേരിൽ എത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ് കരുത്തിലാണ് വൺപ്ലസ് ടർബോ 6V എത്തിയിരിക്കുന്നത്.
ഉയർന്ന മോഡലിലേത് പോലെ 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 9000mAh ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇതിലുണ്ട്. ഈ വൺപ്ലസ് ഫോൺ ഇഷ്ടപ്പെടാൻ ഈ വലിയ ബാറ്റിറ ശേഷി തന്നെ ധാരാളമാണ്. വൺപ്ലസ് ടർബോ സീരീസിൽ ഇതാദ്യമായാണ് ഇത്ര വലിയ ബാറ്ററി ശേഷി ലഭിക്കുന്നത്. ടർബോ 6V ഇന്ത്യയിൽ ചെറിയ മാറ്റങ്ങളോടെയാകും നോർഡ് സിഇ 6 ആയി എത്തുക.

ചൈനീസ് മോഡലിലുള്ള 9000mAh ബാറ്ററി ശേഷി ഇന്ത്യയിലെത്തുന്ന നോർഡ് സിഇ6-ൽ കിട്ടുമോ എന്നതാണ് ഇനി അറിയാനുള്ളത്. 144Hz ഗെയിമിങ്ങിനെ അടക്കം ഈ ഫോൺ പിന്തുണയ്ക്കുന്നുണ്ട്. കൂടാതെ വൺപ്ലസ് സ്വന്തമായി വികസിപ്പിച്ച ചിപ്പ്-ലെവൽ ഗെയിമിംഗ് സാങ്കേതികവിദ്യയായ "വിൻഡ്‌സ്പീഡ് ഗെയിമിംഗ് കേർണൽ" ഫീച്ചർ ഇതിലുണ്ട്.
പ്രധാന ഫീച്ചറുകൾ
60/90/120/144 വേരിയബിൾ റിഫ്രഷ് റേറ്റ് ഉള്ള 6.78-ഇഞ്ച് (2772×1272 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, PWM ഡിമ്മിംഗ് + DC ഡിമ്മിംഗ്, OPPO ക്രിസ്റ്റൽ ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ വൺപ്ലസ് ടർബോ 6V മോഡലിലുണ്ട്. 2.5GHz ഒക്ട കോർ സ്നാപ്ഡ്രാഗൺ 7s Gen 4 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

അഡ്രിനോ 810 GPU, 8GB / 12GB LPDDR4X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവ വൺപ്ലസ് ടർബോ 6V-ൽ ഉണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16 -ൽ ആണ് പ്രവർത്തനം. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66/68/69/69K റേറ്റിങ് ഇതിലുണ്ട്.
50MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ), 4K 60 fps വരെ വീഡിയോ റെക്കോർഡിംഗ് എന്നിവയുള്ള റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും (f/2.4 അപ്പേർച്ചർ), 1080p വരെ 30fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം വൺപ്ലസ് ടർബോ 6V മോഡലിൽ ഉണ്ട്.
ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, Wi-Fi 7 802.11 be (2.4GHz + 5GHz), USB ടൈപ്പ്-C USB 2.0 എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

80W SuperVOOC ഫാസ്റ്റ് ചാർജിങ് സഹിതം 9000mAh ബാറ്ററി, ബൈപാസ് ചാർജിങ്, 27W വരെ വയർഡ് റിവേഴ്‌സ് ചാർജിങ് എന്നീ ഫീച്ചറുകളും വൺപ്ലസ് ടർബോ 6V 5ജിയിലുണ്ട്. ലൈറ്റ് ചേസർ സിൽവർ, സോളോ ബ്ലാക്ക്, വൈൽഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. 162.46×77.45×8.50mm വലിപ്പവും 215 ഗ്രാം ഭാരവും ടർബോ 6V-യ്ക്ക് ഉണ്ട്.
വില
ടർബോ 6V 5ജിയുടെ 8GB+256GB വേരിയന്റിന് 1899 യുവാൻ (ഏകദേശം 24,400 രൂപ), 12GB+256GB വേരിയന്റിന് 2099 യുവാൻ (ഏകദേശം 26,975 രൂപ), 12GB+512GB വേരിയന്റിന് 2399 യുവാൻ (ഏകദേശം 30,830 രൂപ) എന്നിങ്ങനെയാണ് വില. അധികം വൈകാതെ ഇത് ഇന്ത്യയിൽ നോർഡ് സിഇ 6 എന്ന പേരിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്.


Click it and Unblock the Notifications








