Home
Mobile

ഇത് അ‌തുതന്നെ സംശയമില്ല! കൂടിയ ഫീച്ചറുകളുമായി വൺപ്ലസ് ടർബോ; കരുത്തായി സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്

വൺപ്ലസ് തങ്ങളുടെ സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സീരീസ് കൂടി കൂട്ടിച്ചേർക്കാൻ തയാറെടുക്കുകയാണെന്നും ഈ പുതിയ സീരീസ് ടർബോ എന്ന പേരിലാണ് എത്തുകയെന്നും കഴിഞ്ഞ ആഴ്ച സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വൺപ്ലസ് ടർബോ സീരീസിലെ ആദ്യ ഫോണിനെ ചുറ്റിപ്പറ്റി പുതിയ ലീക്ക് റിപ്പോർട്ടുകൾ പുറത്തുവരാൻ തുടങ്ങിയിട്ടുണ്ട്. കൂടിയ ഫീച്ചറുകളുമായി എത്തുന്ന ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ സീരീസായിരിക്കും വൺപ്ലസ് ടർബോ എന്നാണ് ലീക്ക് റിപ്പോർട്ടുകൾ പൊതുവിൽ സൂചിപ്പിക്കുന്നത്. ഇപ്പോൾ AnTuTu-യിൽ PLU110 എന്ന മോഡൽ നമ്പറുള്ള ഒരു പുതിയ വൺപ്ലസ് സ്മാർട്ട്‌ഫോൺ കണ്ടെത്തി, ഇത് വൺപ്ലസ് ടർബോ ആണെന്ന് കരുതപ്പെടുന്നു.

സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ്, 165Hz സ്‌ക്രീൻ, 16GB LPDDR5X റാം, 512GB UFS 4.1 സ്റ്റോറേജ്, ആൻഡ്രോയിഡ് 16 എന്നീ ഫീച്ചറുകൾ PLU110 എന്ന മോഡൽ നമ്പറുള്ള ഈ ഫോണിൽ കണ്ടെത്തിയിട്ടുണ്ട്. AnTuTu V11 2609327 ആണ് ഇതിന്റെ സ്കോർ.

ഇത് അ‌തുതന്നെ സംശയമില്ല! കൂടിയ ഫീച്ചറുകളുമായി വൺപ്ലസ് ടർബോ

പുതിയ ടർബോ സീരീസിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കണ്ടെത്തിയ ഈ മോഡൽ വരാൻ പോകുന്ന വൺപ്ലസ് ട​ർബോ മോഡൽ തന്നെയാണ് എന്ന് വിലയിരുത്തപ്പെടുന്നു. വൺപ്ലസ് ടർബോ സീരീസിൽ ഒരു മോഡൽ മാത്രമായിരിക്കില്ല ഉണ്ടാകുക. വില കൂടിയ മോഡലിന് പുറമേ അ‌ൽപ്പം വില കുറഞ്ഞ ഓപ്ഷനായി ഒരു വൺപ്ലസ് ടർബോ V മോഡൽ കൂടി ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു.

വൺപ്ലസ് ടർബോയുടെ ബജറ്റ് ഓപ്ഷനിൽ സ്നാപ്ഡ്രാഗൺ 7 സീരീസ് ചിപ്പ്, 165Hz റിഫ്രഷ് റേറ്റ്, വലിയ ബാറ്ററി ശേഷി എന്നിവ ഉണ്ടാകുമെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ഈ മോഡൽ യുണീക്ക് ബ്ലാക്ക്, നോവ ​വൈറ്റ്, ഫിയർലെസ് ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ എത്തുമെന്നും പറയപ്പെടുന്നു.

പ്രധാന വൺപ്ലസ് ടർബോ മോഡലിൽ 6.78″ 1.5K+165Hz LTPS BOE OLED ഫ്ലാറ്റ് സ്‌ക്രീൻ ഉണ്ടായിരിക്കും എന്ന് ലീക്കർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തുന്നു. കൂടാതെ 12GB + 256GB, 12GB + 512GB, 16GB + 256GB, 16GB + 512GB കോൺഫിഗറേഷനുകളിൽ ഈ മോഡൽ എത്തുമെന്നും ലീക്കർ പറയുന്നുണ്ട്.

വൺപ്ലസ് ടർബോ മോഡലിന്റേതായി പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് അ‌തിൽ 9000mAh ബാറ്ററിയുണ്ടാകും എന്നകാര്യമാണ്. ഈ ലീക്ക് റിപ്പോർട്ട് ശരിയെങ്കിൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും ബാറ്ററി ശേഷി കൂടിയ വൺപ്ലസ് സ്മാർട്ട്ഫോണാകും വൺപ്ലസ് ടർബോ. ഇത്ര വലിയ ശേഷിയുള്ള ബാറ്ററി ഉണ്ടെങ്കിലും 217.25 ഗ്രാം ആയിരിക്കും ഈ ടർബോ മോഡലിന്റെ ഭാരമെന്നും ഇതോടൊപ്പം പറയുന്നുണ്ട്.

യുണീക്ക് ബ്ലാക്ക്, ഓഷ്യൻ ഗ്രീൻ, ലൈറ്റ് ചേസർ സിൽവർ എന്നീ നിറങ്ങളിലാണ് വൺപ്ലസ് ടർബോ മെയിൻ മോഡൽ എത്തുകയെന്ന് ടിപ്സ്റ്റർ പറയുന്നു. 2026 ന്റെ തുടക്കത്തിൽ ചൈനയിൽ പുതിയ ടർബോ സീരീസിന് തുടക്കം കുറിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന ആഴ്ചകളിൽ ഇതിന്റെ ടീസറുകൾ കമ്പനി പുറത്തിറക്കി തുടങ്ങുമെന്നും കരുതുന്നു.

വൺപ്ലസ് ടർബോ സീരീസ് വരുമെന്ന് വൺപ്ലസിന്റെ 12-ാം വാർഷിക പരിപാടിയിൽ, വൺപ്ലസ് ചൈനയുടെ പ്രസിഡന്റ് ലി ജി ലൂയിസ് സ്ഥിരീകരിച്ച കാര്യമാണ്. എന്നാൽ ഇതിലെ ഫീച്ചറുകൾ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നകാര്യം ശ്രദ്ധിക്കുക. ലീക്ക് റിപ്പോർട്ടുകൾ വഴി പുറത്തുവന്ന വിവരങ്ങൾ മാത്രമാണ് ഇപ്പോൾ നമുക്ക് മുന്നിലുള്ളത്.

More from GizBot

Best Mobiles in India

English summary
OnePlus Turbo may arrive with Snapdragon 8s Gen 4 chip. A new OnePlus smartphone with model number PLU110 has been spotted on AnTuTu, which is believed to be the Turbo. It features a 165Hz screen, 16GB LPDDR5X RAM, 512GB UFS 4.1 storage, and Android 16. Its AnTuTu V11 score is 2609327.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X