Home
Mobile

വൺപ്ലസ് ടർബോ ഫോൺ വരുന്നു; 9,000mAh ബാറ്ററിയുണ്ടെന്ന വിവരം പുറത്ത്

വൺപ്ലസ് ഒരു പുതിയ സ്മാർട്ട്ഫോൺ സീരീസ് കൂടി അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു. നോർഡ്, നമ്പർ സീരീസ്, ഫ്ലാഗ്ഷിപ്പ് മോഡലുകൾ എന്നിവയ്ക്ക് പുറമേ പുതിയതായി ടർബോ ഫോൺ സീരീസ് ആരംഭിക്കാൻ വൺപ്ലസ് തയാറെടുക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു. ഈ വാർത്തകൾ ശരിവച്ചുകൊണ്ട് വൺപ്ലസിന്റെ 12-ാം വാർഷിക പരിപാടിയിൽ, വൺപ്ലസ് ചൈനയുടെ പ്രസിഡന്റ് ലി ജി ലൂയിസ് പുതിയ ടർബോ സീരീസിന്റെ വരവ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോൾ വൺപ്ലസിന്റെ ടർബോ സീരീസിലെ ആദ്യ സ്മാർട്ട്ഫോണിനെ സംബന്ധിച്ച ബാറ്ററി ഫീച്ചറുകൾ ലീക്ക് റിപ്പോർട്ടുകളിലൂടെ പുറത്തുവന്നിരിക്കുന്നു.

ടർബോ ഫോണുകൾ അവരുടെ സെഗ്‌മെന്റിലെ ഏറ്റവും ശക്തമായ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുമെന്നും "ഞെട്ടിക്കുന്ന ശക്തമായ പെർഫോമൻസ്" നൽകുമെന്നും ലി ജി ലൂയിസ് പറഞ്ഞിരുന്നു. ഇപ്പോൾ പ്രശസ്ത ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വെളിപ്പെടുത്തിയിരിക്കുന്നത്, വരാനിരിക്കുന്ന വൺപ്ലസ് ടർബോ ഫോണുകളിൽ ഒന്ന് ഉഗ്രൻ ഹാർഡ്‌വെയർ ഫീച്ചറുകളുമായിട്ടാണ് വൺപ്ലസ് ടർബോ എത്തുക എന്നാണ്.

വൺപ്ലസ് ടർബോ ഫോൺ വരുന്നു; 9,000mAh ബാറ്ററിയുണ്ടെന്ന വിവരം പുറത്ത്

വൺപ്ലസ് ടർബോ സീരീസിൽ വരാൻ പോകുന്ന ഫോണിലെ ഫീച്ചറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത് അ‌തിലെ ബാറ്ററി ശേഷിയാണ്. വൺപ്ലസ് ടർബോ ​ഫോണിൽ 9,000mAh ക്ലാസ് ബാറ്ററി ഉണ്ടാകുമെന്ന് ലീക്ക് അവകാശപ്പെടുന്നു. സാധാരണയായി ഓപ്പോ-വൺപ്ലസ് ഇക്കോസിസ്റ്റത്തിൽ വളരെ ഉയർന്ന ബാറ്ററി ശേഷിയുള്ള ഫോണുകൾ അ‌ധികം ഉണ്ടാകാറില്ല.

എന്നാൽ വൺപ്ലസിന്റെ ഇതുവരെയുള്ള പരിധികൾ മറികടന്നുകൊണ്ട് ഏറ്റവും ഉയർന്ന ബാറ്ററി ശേഷി വൺപ്ലസ് ടർബോ അ‌വതരിപ്പിക്കുമെന്നും ചാർജിംഗ് കാര്യക്ഷമതയ്ക്കും താപ നിയന്ത്രണത്തിനും സഹായിക്കുന്ന ഒരു ഡ്യുവൽ സെൽ ഡിസൈൻ ആണ് ഈ ഫോണിൽ ഉപയോഗിക്കുന്നതെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. ബാറ്ററിയെക്കുറിച്ച് ആശങ്കപ്പെടാതെ ദീർഘനേരത്തെ ഉപയോഗം സാധ്യമാകുന്ന ഒരു ഫോൺ അ‌വതരിപ്പിക്കാനാണ് വൺപ്ലസ് ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് ഈ വിവരങ്ങൾ വെളിപ്പെടുത്തുന്നു.

ശക്തമായ "8- സീരീസ്" ചിപ്‌സെറ്റ്, "9- സീരീസ്" ബാറ്ററി, ഉയർന്ന റിഫ്രഷ്-റേറ്റ് ഡിസ്‌പ്ലേ എന്നിവയുടെ സംയോജനത്തിലൂടെ ഒരു "പെർഫെക്ട് ടർബോ" ഫോൺ എന്ന പേര് നേടിയെടുക്കും വിധത്തിലുള്ള പുതിയ ഫോർമുലയാണ് വൺപ്ലസ് വരാൻ പോകുന്ന ടർബോ ഫോണിനായി ഒരുക്കിയിരിക്കുന്നത് എന്നാണ് ടിപ്സ്റ്റർ പറയുന്നത്.

അ‌തേസമയം വൺപ്ലസ് ടർബോ ഫോണിലെ പ്രോസസറിനെ സംബന്ധിച്ച് അനിശ്ചിതത്വങ്ങളുണ്ട്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിലാണ് ഈ വൺപ്ലസ് ടർബോ ഫോൺ എത്തുക എന്ന് ചില റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നു, എന്നാൽ മറ്റുചിലർ അഭിപ്രായപ്പെടുന്നത്, മീഡിയടെക് ​ഡൈമൻസിറ്റി 8500-ൽ ആയിരിക്കും ഈ ടർബോ ഫോൺ പ്രവർത്തിക്കുക എന്നാണ്.

എന്നാൽ ടർബോ ഫോൺ വരുമെന്ന് സ്ഥിരീകരിച്ചു എങ്കിലും അ‌തിലെ ഫീച്ചറുകൾ വൺപ്ലസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നകാര്യം ശ്രദ്ധിക്കുക. മറ്റൊന്ന് ഇതിന്റെ ലോഞ്ച് ആണ്. 2026ന്റെ തുടക്കത്തിൽ വൺപ്ലസ് ടർബോ സീരീസിലെ ആദ്യ ഫോൺ ​ചൈനയിൽ ലോഞ്ച് ചെയ്യും എന്നാണ് പറയപ്പെടുന്നത്. ജനുവരി അ‌ല്ലെങ്കിൽ ഫെബ്രുവരിയിൽ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടർബോ സീരീസ് ഇന്ത്യ പോലുള്ള വിപണികളിലേക്ക് കൊണ്ടുവരുന്നത് വൺപ്ലസ് പരിഗണിക്കുമെന്നതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. അ‌തേസമയം എന്ത് വിലയിലാകും വൺപ്ലസ് ടർബോ സീരീസ് എത്തുക എന്നതിൽ വ്യക്തതയില്ല. എന്നാൽ, ഇന്ത്യയിൽ വൺപ്ലസ് 15 പ്രീമിയം സെഗ്‌മെന്റിൽ സ്ഥാനം പിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫോണിനെക്കുറിച്ചുള്ള കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിൽ കമ്പനി തന്നെ വെളിപ്പെടുത്താൻ തുടങ്ങും.

More from GizBot

Best Mobiles in India

English summary
OnePlus Turbo phone will be launched soon. It will have a 9000mAh battery, according to a tipster. Digital Chat Station has revealed. It is said that the first phone in the OnePlus Turbo series will be launched in China in early 2026. The launch is expected to happen in January or February.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X