Home
Mobile

വൺപ്ലസ് 6T വാങ്ങും മുമ്പ് തന്നെ നേരിട്ട് കണ്ടറിയാൻ അവസരമൊരുക്കി കമ്പനി!

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് വൺപ്ലസ് 6T ഇങ്ങെത്തുകയാണല്ലോ. ഈ വരുന്ന ഒക്ടോബർ 29ന് ഫോൺ രാജ്യത്ത് എത്തുകയാണ്. ഇന്ത്യയിൽ ന്യൂഡൽഹിയിലും അമേരിക്കയിൽ ന്യൂയോർക്കിലും ആണ് ഫോൺ പുറത്തിറക്കാൻ ചടങ്ങ് നടക്കുക. ഇതിനോടകം തന്നെ പല സവിശേഷതകൾ കൊണ്ടും ഫോൺ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

വൺപ്ലസ് 6T വാങ്ങും മുമ്പ് തന്നെ നേരിട്ട് കണ്ടറിയാൻ അവസരമൊരുക്കി കമ്പനി

ഫോൺ പുറത്തിറക്കുന്നതിനോട് അനുബന്ധിച്ച് മുൻകൂട്ടി വാങ്ങുന്നവർക്ക് പലതരത്തിലുള്ള ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. കമ്പനി ഓഫറുകൾക്ക് പുറമെ ആമസോണിന്റെ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആമസോണിന്റെ ഫോൺ പ്രീ ബുക്ക് ചെയ്യുന്നവർക്ക് 1000 രൂപയുടെ ഇ-ഗിഫ്റ്റ് കാർഡ്, വൺപ്ലസിന്റെ ഏറ്റവും പുതിയ 1490 രൂപയുടെ ടൈപ്പ് സി ബുള്ളെറ്റ് ഇയർഫോണുകൾ, 500 രൂപയുടെ ആമസോൺ പേ ബാലൻസ് എന്നിവയെല്ലാം കൂടെ ലഭിക്കും.

 രാജ്യത്തെ 9 നഗരങ്ങളിൽ

രാജ്യത്തെ 9 നഗരങ്ങളിൽ

എന്നാൽ അതോടൊപ്പം തന്നെ വൺപ്ലസ് ഇപ്പോൾ മറ്റൊരു കാര്യം കൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫോൺ പുറത്തിറങ്ങി രണ്ടു ദിവസം കഴിഞ്ഞു നവംബർ 2ന് രാജ്യത്തെ 9 നഗരങ്ങളിൽ 12 സ്ഥലങ്ങളിലായി ചടങ്ങുകൾ നടത്തും. അതിനാൽ ഇങ്ങനെയൊരു ചടങ്ങ് വഴി ഉപഭോക്താക്കൾക്ക് ഫോൺ നേരിട്ട് കണ്ട് തൃപ്തിപ്പെട്ടതിന് ശേഷം മാത്രം എടുക്കാനുള്ള ഒരു അവസരം കൂടി ലഭിക്കും.

കമ്പനി ആനുകൂല്യങ്ങൾ

കമ്പനി ആനുകൂല്യങ്ങൾ

എന്നാൽ വെറും ഫോൺ നേരിട്ടു കാണാൻ സാധിക്കുക എന്നത് മാത്രമായിരിക്കില്ല ഈ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുക. ഒപ്പം വൺപ്ലസിന്റെ പല ഉപഹാരങ്ങളും സ്വന്തമാക്കാനുള്ള ഒരു അവസരം കൂടെ ലഭ്യമാകും. വൺപ്ലസ് ഫോൺ കവറുകൾ, വൺപ്ലസ് സ്കെച്ഛ് ബുക്ക്, വൺപ്ലസ് 'Never Settle' ടി-ഷർട്ടുകൾ എന്നുതുടങ്ങി പലതും ഈ ചടങ്ങിൽ പങ്കെടുക്കുന്ന ഉപഭോക്താക്കളെ കാത്തിരിക്കുന്നതായുണ്ട്.

നവംബർ 2 രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെ

നവംബർ 2 രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെ

നവംബർ 2 രാവിലെ 11 മണി മുതൽ രാത്രി 10 മണി വരെ ഈ ദിവസം ഫോൺ നിങ്ങൾക്ക് നേരിട്ട് ഈ സ്ഥലങ്ങളിൽ നിന്നും കണ്ട് വിലയിരുത്താവുന്നതാണ്. ബാംഗ്ലൂർ, മുംബൈ, പൂണെ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ജയ്‌പൂർ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഇന്ത്യക്ക് പുറമെ വിദേശത്ത് യൂറോപ്പ്, നോർത്ത് അമേരിക്ക, ചൈന എന്നിവിടങ്ങളിലെല്ലാം തന്നെ ഇതുപോലുള്ള ചടങ്ങുകൾ കമ്പനി നടത്തുന്നുണ്ട്.

ആമസോണിൽ വൻ ബുക്കിങ്ങുമായി വൺപ്ലസ് 6T

ആമസോണിൽ വൻ ബുക്കിങ്ങുമായി വൺപ്ലസ് 6T

ആമസോണിൽ മാത്രമായിരിക്കും ഫോൺ ലഭ്യമാകുക എന്ന് പറഞ്ഞല്ലോ. ഈ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 36 മണിക്കൂർ കൊണ്ട് 400 കോടി രൂപയുടെ ബുക്കിംഗ് ആണ് ഫോണിന് നടന്നിരിക്കുന്നത് എന്ന് മാത്രം കാണുമ്പോൾ നമുക്ക് മനസിലാകും എന്തുമാത്രം ആളുകൾ ഫോണിനായി കാത്തിരിക്കുന്നുണ്ട് എന്ന്. ഇത്തരത്തിൽ ബുക്ക് ചെയ്ത ഉപഭോക്താക്കൾക്കെല്ലാം വ്യത്യസ്തങ്ങളായ പലആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുമുണ്ട്.

നിരവധി ഓഫറുകൾ

നിരവധി ഓഫറുകൾ

ആമസോണിൽ നിന്നും വാങ്ങുന്നവർക്ക് വ്യത്യസ്തങ്ങളായ പല ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കെല്ലാം തന്നെ വ്യത്യസ്തങ്ങളായ പല EMI ആനുകൂല്യങ്ങളും ലഭ്യമാകും. ന്യൂഡൽഹിയിൽ ഒക്ടോബർ 29ന് രാത്രി 8.30ന് KDJW സ്റ്റേഡിയത്തിൽ ആണ് ചടങ്ങ് നടക്കുക. അതിനെ തുടർന്ന് ഓൺലൈൻ സ്റ്റോറുകൾക്ക് പുറമെ ഓഫ്‌ലൈൻ ആയും ഫോൺ വാങ്ങാൻ സാധിക്കും.

സ്നാപ്ഡ്രാഗൺ 845 പ്രൊസസർ, ഇൻ ഡിസ്പ്ളേ ഫിംഗർപ്രിന്റ് സ്‌കാനർ, ബേസൽ കുറിച്ചുള്ള AMOLED ഡിസ്പ്ളേ തുടങ്ങി ഒരുപാട് സവിശേഷതകൾ കൊണ്ട് സമ്പന്നമായ ഈ ഫോൺ ഇന്ത്യൻ ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിൽ കരുത്തുറ്റ മുന്നേറ്റം ഉണ്ടാക്കും എന്നുറപ്പിക്കാം.

 

Best Mobiles in India

English summary
OnePlus wants you to experience the flagship smartphone before making the purchase decision.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X