Home
Mobile

ഓപ്പോ എ 15 ക്യാമറ വിശദാംശങ്ങൾ ആമസോൺ ഇന്ത്യയിൽ വെളിപ്പെടുത്തി: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഓപ്പോ എ 15 ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ, ലോഞ്ചിന് മുന്നോടിയായി ആമസോൺ ഇന്ത്യയിൽ ഈ സ്മാർട്ഫോണിനെ കുറിച്ച് ഏതാനും സൂചനകൾ നൽകുന്നു. ഓപ്പോ എ 15ൻറെ ക്യാമറ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനായി ആമസോൺ പേജ് അപ്ഡേറ്റ് ചെയ്തു. ഈ പേജിൽ ഹാൻഡ്‌സെറ്റിന്റെ പുറകിലായി നൽകിയിരിക്കുന്ന ക്യാമറ വിശദാംശങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ എ 15ൽ വരുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രധാന ക്യാമറ ഉൾപ്പെടുത്തിയേക്കും. ഫോൺ അടുത്തിടെ എഫ്‌സിസിയിലും കണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ, 10W ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,230 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എ 15ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓപ്പോ എ 15

ആമസോൺ ഇന്ത്യയിൽ വരാനിരിക്കുന്ന ഓപ്പോ എ 15 ടീസർ പേജ് ഫോണിന്റെ ക്യാമറ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നതിനായി അപ്‌ഡേറ്റുചെയ്‌തു.ഓപ്പോ എ 15ക്ക് ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് വരുന്നു. 13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ മാക്രോ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് ലെൻസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. അധിക അപ്പർച്ചറും പിക്സൽ മൂല്യ വിശദാംശങ്ങളും ഇതുവരെ സൂചിപ്പിച്ചിട്ടില്ല. ഫോണിന് പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും പിന്നിൽ തിളങ്ങുന്ന ബ്ലുയിഷ്-ഗ്രെയ്‌ നിറത്തിലുള്ള ഫിനിഷും ഉണ്ടെന്ന് കാണിക്കുന്നു. ഓപ്പോ എ 15ക്ക് വലതുവശത്തായി വോളിയം ആൻഡ് പവർ ബട്ടൺ വരുന്നു.

ഇതുകൂടാതെ, ആമസോൺ ടീസർ പേജിൽ ഏതാനും കുറച്ച് കാര്യങ്ങളും വെളിപ്പെടുത്തുന്നു. താൽ‌പ്പര്യമുള്ളവർക്ക് രജിസ്ട്രേഷനായി ആമസോൺ ‘നോട്ടിഫൈ മി' ബട്ടൺ തത്സമയമാക്കി. അടുത്തിടെ എഫ്‌സി‌സിയിൽ കണ്ടെത്തിയ സി‌പി‌എച്ച് 2185 നമ്പറുള്ള ഒരു ഓപ്പോ മോഡൽ വരാനിരിക്കുന്ന ഓപ്പോ എ 15 ആണെന്ന് വിശ്വസിക്കപ്പെടുന്നു. 10W ചാർജിംഗിനുള്ള പിന്തുണയോടെ 4,230mAh ബാറ്ററിയാണ് ഹാൻഡ്‌സെറ്റിൽ വരുന്നതെന്ന് ലിസ്റ്റിംഗ്‌ പേജ് കാണിക്കുന്നു.

ഓപ്പോ എ 15

ലിസ്റ്റിംഗ് 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി പോർട്ട്, സ്പീക്കർ, മൈക്രോഫോൺ സംയോജനം തുടങ്ങിയവയും വരുന്നതായി പറയുന്നു. കളർ ഒ.എസ് 7.2ൽ ഓപ്പോ എ 15 പ്രവർത്തിക്കുമെന്ന് അഭ്യൂഹമുണ്ട്. ഈ വർഷം ജൂണിൽ വിപണിയിലെത്തിയ ഓപ്പോ എ12 ന്റെ പിൻഗാമിയായിരിക്കാം ഓപ്പോ എ 15. 9,990 രൂപയുടെ തുടക്ക വിലയുമായി ഈ ഫോൺ അവതരിപ്പിച്ചു. അപ്‌ഗ്രേഡുചെയ്‌ത ഓപ്പോ എ 15ക്ക് അല്പം ഉയർന്ന വിലയാകും ലഭിക്കുക.

ഓപ്പോ എ 15: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ 15: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ 15 സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് v10 (Q) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഒക്ടാ കോർ (2.3 ജിഗാഹെർട്‌സ്, ക്വാഡ് കോർ, കോർടെക്‌സ് എ 53 + 1.8 ജിഗാഹെർട്‌സ്, ക്വാഡ് കോർ, കോർടെക്‌സ് എ 53) പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഇത് മീഡിയടെക് ഹീലിയോ പി 35 ചിപ്‌സെറ്റിൽ പ്രവർത്തിക്കുന്നു. ഇതിന് 3 ജിബി, 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉണ്ട്. ഓപ്പോ എ 15 സ്മാർട്ട്‌ഫോണിന് ഒരു ഐപിഎസ് എൽസിഡി ഡിസ്പ്ലേ വരുന്നു.

സ്‌ക്രീനിന് 720 x 1520 പിക്‌സൽ റെസല്യൂഷനും 271 പിപിഐ പിക്‌സൽ ഡെൻസിറ്റിയുമുണ്ട്. മുൻവശത്തായി 13 എംപി പ്രൈമറി ക്യാമറ, 5 എംപി ക്യാമറ, 2 എംപി ക്യാമറ എന്നിങ്ങനെയും, പിന്നിലായി വരുന്ന 13 എംപി + 5 എംപി + 2 എംപി ക്യാമറ ഡിജിറ്റൽ സൂം, ഓട്ടോ ഫ്ലാഷ്, ഫെയ്സ് ഡിറ്റക്ഷൻ, ടച്ച് ടൂ ഫോക്കസ് തുടങ്ങിയ സവിശേഷതകൾ നൽകുന്നു. 4,230 mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ നൽകിയിരിക്കുന്നത്. വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, വോൾട്ട് എന്നിവ ഡിവൈസിൻറെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

Best Mobiles in India

English summary
Oppo A15 will soon launch in India, but the phone is being teased on Amazon India before the launch, and the page has been refreshed to reveal camera info.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X