Home
Mobile

ഓപ്പോ എ 15 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഓപ്പോ എ 15 ഉടൻ ഇന്ത്യയിൽ വിപണിയിലെത്തും. ഈ പുതിയ സ്മാർട്ട്ഫോണിന്റെ ടീസർ ആമസോൺ ഇന്ത്യയിൽ നീല കളർ വേരിയന്റിൽ പ്രത്യക്ഷപ്പെടുകയും അതിന്റെ പുറകിൽ വരുന്ന ഡിസൈനും വെളിപ്പെടുത്തി. വരാനിരിക്കുന്ന ഓപ്പോ സ്മാർട്ട്ഫോണിന് പിന്നിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ഒരു എൽഇഡി ഫ്ലാഷും വരുന്നു. ഈ ക്യാമറ സെറ്റപ്പ് ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. പിന്നിലായി ഒരു ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കുന്നു. ഓപ്പോ എ 15 നെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഈ ഹാൻഡ്‌സെറ്റ് ഉടൻ തന്നെ രാജ്യത്ത് വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഓപ്പോ എ 15

ഓപ്പോ എ 15 ഉടൻ പുറത്തിറക്കുമെന്ന് ആമസോൺ ഇന്ത്യയുടെ പേജിലെ ലിസ്റ്റിംഗ് പറയുന്നു. ഇത് ആമസോൺ വഴി ഇന്ത്യയിൽ വിൽക്കുമെന്ന് ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. കൂടാതെ, ഈ സ്മാർട്ട്‌ഫോണിനെ "സ്ലിക്ക് ആന്റ് സ്മാർട്ട്" എന്നും വിളിക്കുന്നു. ത്രിഡി ബെൻഡഡ്‌ ബോഡി ഡിസൈൻ വരുന്ന "ഡിസൈൻ മാർവൽ" ആയിരിക്കും ഓപ്പോ എ 15 എന്ന് മറ്റൊരു പത്രക്കുറിപ്പിൽ പറയുന്നു. "പോക്കറ്റ് ഫ്രണ്ട്‌ലി സെഗ്‌മെന്റിന്റെ" ഭാഗമായി ഇത് വരുമെന്ന് എടുത്തുകാണിക്കുന്നു.

യു‌എസ് ഫെഡറൽ‌ കമ്മ്യൂണിക്കേഷൻ‌സ് കമ്മീഷൻ‌ (എഫ്‌സി‌സി) ലിസ്റ്റിംഗിൽ‌ സമാനമായ രൂപകൽപ്പന വരുന്ന കഴിഞ്ഞ ആഴ്ചയവസാനം കണ്ടെത്തിയ ഫോൺ‌ ഓപ്പോ എ 15 ആയേക്കാം. ഇത് ഓപ്പോ CPH2185 എന്ന മോഡൽ നമ്പർ വഹിക്കുന്നു. എഫ്‌സിസി ലിസ്റ്റിംഗിലെ ഫോണിന്റെ പുറകിലത്തെ ഡയഗ്രം ഓപ്പോ എ 15 യുമായി സാമ്യമുള്ളതായി കാണിക്കുന്നു. ഇതിന് എൽഇഡി ഫ്ലാഷിനൊപ്പം ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും ചതുരാകൃതിയിലുള്ള മൊഡ്യൂളിൽ ഹാൻഡ്‌സെറ്റിൻറെ പിന്നിലായി സ്ഥാപിച്ചിരിക്കുന്നു. ഫിംഗർപ്രിന്റ് സ്കാനർ ഇതിൽ ലഭ്യമാകുമെന്ന് അഭ്യുഹങ്ങളുണ്ട്. എന്നാൽ, ഇത് യഥാർത്ഥത്തിൽ ഓപ്പോ എ 15 ആണെന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല.

4,230 എംഎഎച്ച് ബാറ്ററി

എഫ്‌സിസി സൈറ്റിലെ ഓപ്പോ മോഡൽ ലിസ്റ്റിംഗ് ചില സവിശേഷതകൾ വെളിപ്പെടുത്തി. ലിസ്റ്റിംഗ് അനുസരിച്ച്, ഫോണിന് 10W ചാർജിംഗിനുള്ള പിന്തുണയുള്ള 4,230 എംഎഎച്ച് ബാറ്ററിയുണ്ടാകും. വലതുവശത്ത് വോളിയം റോക്കറും പവർ ബട്ടണും യുഎസ്ബി പോർട്ട്, സ്പീക്കർ, മൈക്രോഫോൺ, ചുവടെ 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയുണ്ട്. ഓപ്പോ ഫോൺ ColorOS 7.2 പ്രവർത്തിക്കുന്നുണ്ടെന്നും ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. മുൻപ് സൂചിപ്പിച്ചതുപോലെ, യുഎസ് എഫ്‌സിസി സൈറ്റിലെ ഫോണിന്റെ പുറകിൽ വരുന്ന സ്കീമാറ്റിക് പാനൽ ഓപ്പോ എ 15 ആയിരിക്കുമെന്ന് സൂചിപ്പിക്കുന്നു.

കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിൽ പുറത്തിറക്കിയ ഓപ്പോ എ 33 2020 ഓപ്പോയുടെ എ-സീരീസിലെ മറ്റ് ഫോണുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 5,000 എംഎഎച്ച് ബാറ്ററി എന്നിവയുണ്ട്. ഓപ്പോ എ 93 ഇതിനിടയിൽ ഈ ബ്രാൻഡിന്റെ സീരീസിൽ ലോഞ്ച് ചെയ്യുവാൻ പോകുന്ന അടുത്ത ഫോണാകും. ഒക്ടോബർ 6 ന് മലേഷ്യയിൽ റിലീസ് ചെയ്യുന്ന ഈ ഡിവൈസിന് ആറ് എഐ പോർട്രെയിറ്റ് ക്യാമറകളുണ്ട്. ഇന്ത്യയിൽ, ഏറ്റവും പുതിയതായി വന്ന ഓപ്പോ സ്മാർട്ട്‌ഫോണായിരുന്നു 'ഓപ്പോ റെനോ 4 പ്രോ ഗാലക്ടിക് ബ്ലൂ എഡിഷൻ'. ഓപ്പോ റെനോ 4 പ്രോയുടെ ഒരു വേരിയന്റാണിത്. മഹേന്ദ്ര സിംഗ് ധോണി ഒപ്പിട്ട ബാക്ക് പാനൽ ഇതിൽ നൽകിയിരിക്കുന്നു.

Best Mobiles in India

English summary
In India, the Oppo A15 will soon be released. In a blue colour version, a teaser of the phone has appeared on Amazon India, showing its rear design. A triple rear camera setup on the back and an LED flash are available for the upcoming Oppo phone, all housed inside a square-shaped camera module.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X