മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസറുമായി ഓപ്പോ എ 15 ഒക്ടോബർ 15 ന് ഇന്ത്യയിൽ അവതരിപ്പിക്കും
ഓപ്പോ എ 15 ഒക്ടോബർ 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ വിപണിയിലെത്തും. ഇപ്പോൾ 'നോട്ടിഫൈ മി' എന്ന ഓപ്ഷൻ കാണിക്കുന്ന ഒരു ആമസോൺ പേജ് വഴിയാണ് ഈ പുതിയ വാർത്ത പങ്കിട്ടത്. കട്ടിയുള്ള ചിൻ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, പിന്നിലായി ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവയുള്ള ശ്രദ്ധേയമായ ഡിസ്‌പ്ലേയാണ് ഓപ്പോ എ 15 അവതരിപ്പിക്കുന്നത്. വിപണിയിലെത്തുന്നതിന് മുമ്പായി ആമസോൺ വഴി ഓപ്പോ എ 15 ന്റെ പ്രധാന സവിശേഷതകൾ കമ്പനി സൂചിപ്പിക്കുന്നുണ്ടെങ്കിലും അടുത്തിടെ അറിയപ്പെടുന്ന ഒരു ടിപ്‌സ്റ്റർ ഈ സ്മാർട്ട്ഫോണിൻറെ പ്രധാന സവിശേഷതകളും വെളിപ്പെടുത്തി.

ഓപ്പോ എ 15: സവിശേഷതകൾ
6.52 ഇഞ്ച് ഡിസ്‌പ്ലേ, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ച് എന്നിവയുമായി ഓപ്പോ എ 15 വരുന്നു. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഓപ്പോ എ 15 നേത്രസംരക്ഷണവും എഐ ബറൈറ്നെസ്സുമായി വരുന്നു. അത് കാലക്രമേണ ഉപയോക്താവിന്റെ മുൻഗണനകൾ മനസിലാക്കുകയും ഓട്ടോമാറ്റിക്കായി ബറൈറ്നെസ്സ് ക്രമീകരിക്കുകയും ചെയ്യും.

ഓപ്പോ എ 15: സവിശേഷതകൾ
ആൻഡ്രോ 10 അധിഷ്‌ഠിത കളർ ഒഎസ് 7.2 ൽ ഓപ്പോ എ 15 പ്രവർത്തിക്കുമെന്ന് അറിയപ്പെടുന്ന ടിപ്‌സ്റ്റർ കഴിഞ്ഞ ആഴ്ച വെളിപ്പെടുത്തി. 3 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ പി 35 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വികസിപ്പിക്കാൻ കഴിയുന്ന 32 ജിബി ഓൺബോർഡ് സ്റ്റോറേജുമായി ഈ സ്മാർട്ട്ഫോൺ വരുന്നു.

ഓപ്പോ എ 15യുടെ മുൻവശത്ത് 5 മെഗാപിക്സൽ ക്യാമറ സെൻസറാണെന്നും ബാറ്ററി ശേഷി 4,230mAh ആണെന്നും പറയുന്നു. 164x75x8 മില്ലിമീറ്റർ കനവും 175 ഗ്രാം ഭാരവും ഇതിന് വരുന്നു. ആമസോൺ പേജ് ഓപ്പോ എ 15 നീല നിറത്തിലുള്ള ഒരു വേരിയയന്റ് കാണിക്കുന്നു. ഈ കളർ വേരിയന്റ് ലഭ്യമാകുവാൻ പോകുന്ന നിറങ്ങളിൽ ഒന്നായിരിക്കാം. ഇതിന് പിന്നിൽ ഒരു ചതുര ക്യാമറ മൊഡ്യൂൾ വരുന്നു. 3.5 മില്ലീമീറ്റർ ഹെഡ്‌ഫോൺ ജാക്ക് വരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
കൂടാതെ, 3 ജിബി + 32 ജിബി കോൺഫിഗറേഷൻ ഫോണിനുള്ള ഓപ്ഷനുകളിലൊന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്പോ എ 15യുടെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് ഒരു എൻട്രി ലെവൽ ബജറ്റ് സ്മാർട്ട്ഫോണായിരിക്കും.


Click it and Unblock the Notifications








