ഓപ്പോ എ 15 എസ് 4 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയൻറ് ഇന്ത്യയിൽ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഓപ്പോ എ 15 എസ് 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയൻറ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസംബറിൽ രാജ്യത്ത് അവതരിപ്പിച്ച 4 ജിബി + 64 ജിബി സ്റ്റോറേജ് മോഡൽ പട്ടികയിലേക്ക് ഇതും ചേർക്കുന്നു. ആ സമയത്ത് ഇത് ഒരേയൊരു സ്റ്റോറേജ് വേരിയന്റായിരുന്നു. മൂന്ന് കളർ ഓപ്ഷനുകളിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് 11,490 രൂപയാണ് വില വരുന്നത്. എന്നാൽ, ഓപ്പോ എ 15 എസ് 4 ജിബി + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷൻ രണ്ട് കളർ ഓപ്ഷനുകളിൽ മാത്രമാണ് വിപണിയിൽ വരുന്നത്. കൂടുതൽ സ്റ്റോറേജ് കപ്പാസിറ്റി നൽകുന്നതിന് പുറമെ, ഈ പുതിയ ഓപ്പോ എ 15 എസ് വേരിയന്റിലെ ബാക്കി സവിശേഷതകളും അതേപടി തന്നെ നിലനിർത്തുന്നു.

 

ഓപ്പോ എ 15 എസ് (4 ജിബി + 128 ജിബി): ഇന്ത്യയിൽ വിലയും, ലഭ്യതയും

ഓപ്പോ എ 15 എസ് (4 ജിബി + 128 ജിബി): ഇന്ത്യയിൽ വിലയും, ലഭ്യതയും

ഓപ്പോ എ 15 എസ് 4 ജിബി + 128 ജിബി വേരിയന്റിന് 12,490 രൂപയ്ക്ക് ആമസോണിൽ നിന്നും എല്ലാ പ്രധാന റീട്ടെയിൽ ചാനലുകളിൽ നിന്നും ഇപ്പോൾ ഇത് നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഈ വേരിയൻറ് ഡൈനാമിക് ബ്ലാക്ക്, ഫാൻസി വൈറ്റ് കളർ ഓപ്ഷനുകളിൽ വരുന്നു. 2020 ഡിസംബറിൽ അവതരിപ്പിച്ച 4 ജിബി + 64 ജിബി ഓപ്ഷൻ ഡൈനാമിക് ബ്ലാക്ക്, ഫാൻസി വൈറ്റ്, റെയിൻബോ സിൽവർ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്.

 ആയിരക്കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ഹോങ്കോംഗ് കമ്പനി ആയിരക്കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ഹോങ്കോംഗ് കമ്പനി

ഓപ്പോ എ 15 എസ് (4 ജിബി + 128 ജിബി) സവിശേഷതകൾ
 

ഓപ്പോ എ 15 എസ് (4 ജിബി + 128 ജിബി) സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി വരുന്ന കളർ ഒഎസ് 7.2 ലാണ് പ്രവർത്തിപ്പിക്കുന്നത്. 6.52 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയും സെൽഫി ക്യാമറയ്‌ക്ക് ഒരു നോച്ചും ഇതിൽ വരുന്നു. സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റും 269 പിപി പിക്‌സൽ ഡെൻസിറ്റിയും ഇതിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്നതും 128 ജിബി വരെ സ്റ്റോറേജും 4 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാകോർ മീഡിയടെക് ഹെലിയോ പി 35 SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്.

 10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,230mAh ബാറ്ററി

13 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ എ 15 എസിൽ വരുന്നത്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്. ഓപ്പോ എ 15 എസിൽ ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്, ചാർജ്ജുചെയ്യുന്നതിനുള്ള മൈക്രോ-യുഎസ്ബി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. പിൻവശത്ത് ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കുന്നു. 10W ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,230mAh ബാറ്ററിയാണ് ഈ ഹാൻഡ്സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പോ എ 15 എസിന് 177 ഗ്രാം ഭാരമാണ് വരുന്നത്.

ക്വാഡ് റിയർ ക്യാമറകളുള്ള സാംസങ് ഗാലക്‌സി എം 12 അവതരിപ്പിച്ചു: വില, സവിശേഷതകൾക്വാഡ് റിയർ ക്യാമറകളുള്ള സാംസങ് ഗാലക്‌സി എം 12 അവതരിപ്പിച്ചു: വില, സവിശേഷതകൾ

Best Mobiles in India

English summary
This adds to the 4GB + 64GB storage model launched back in December in the region. It was the only model at the time and had a price tag of Rs. 11,490 with three options for colour.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X