Home
Mobile

ഓപ്പോ എ 15 എസിൻറെ പോസ്റ്റർ ഡിസൈൻ, സവിശേഷതകൾ എന്നിവ വെളിപ്പെടുത്തി: നിങ്ങൾ അറിയേണ്ടതെല്ലാം

ഈ വർഷം ഒക്ടോബറിൽ ഓപ്പോ എ 15 എന്ന് വിളിക്കുന്ന ഒരു ബജറ്റ് സ്മാർട്ട്‌ഫോൺ പുറത്തിറക്കി. ഇപ്പോൾ, കമ്പനി അതിന്റെ പുതിയ മോഡലുകളിൽ പ്രവർത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഓപ്പോ എ 15 എസ് എന്ന മോണിക്കറുമൊത്തുള്ള ഒരു പുതിയ സ്മാർട്ട്‌ഫോൺ ഗ്ലോബൽ ലോഞ്ചിനെ കുറിച്ച് സൂചന നൽകുന്ന ഏതാനും സർട്ടിഫിക്കേഷൻ ഡാറ്റാബേസുകളിൽ കണ്ടെത്തി. അടുത്തിടെ, യൂറോപ്യൻ ഇ.ഇ.സി, സിംഗപ്പൂർ ഐ.എം.ഡി.എ, മലേഷ്യൻ സിരിം സർട്ടിഫിക്കേഷൻ വെബ്‌സൈറ്റുകളിൽ ഓപ്പോ എ 15 എസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന്, ചോർന്ന ബാനർ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണിന്റെ ഏതാനും കാര്യങ്ങൾ കാണിക്കുന്നു, അതിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാനാകുന്ന സവിശേഷതകൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുന്നു.

ഓപ്പോ എ 15 എസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ 15 എസ്: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഓപ്പോ എ 15 എസിൻറെ അഭ്യൂഹങ്ങൾ അനുസരിച്ച്, ചോർന്ന പോസ്റ്റർ കാണിക്കുന്നത് 6.52 ഇഞ്ച് എച്ച്ഡി + ഐപിഎസ് എൽസിഡി ഡിസ്പ്ലേയോടെ 1600 x 720 പിക്‌സൽ റെസല്യൂഷനോടുകൂടിയ സ്മാർട്ട്‌ഫോൺ എത്തിയേക്കാമെന്നാണ്. റാമിലും സ്റ്റോറേജിലും ശ്രദ്ധേയമായ വ്യത്യാസങ്ങൾ വരുന്ന സ്റ്റാൻഡേർഡ് ഓപ്പോ എ 15ന് ഇത് തികച്ചും സമാനമാണെന്ന് തോന്നുന്നു.

ഓപ്പോ എ 15

സ്റ്റാൻഡേർഡ് ഓപ്പോ എ 15ന് 2 ജിബി റാം അല്ലെങ്കിൽ 3 ജിബി റാം, 32 ജിബി ഇന്റേണൽ സ്റ്റോറേജ് സ്‌പേസ് എന്നിവയുണ്ടെങ്കിലും വരാനിരിക്കുന്ന ഓപ്പോ എ 15 എസിന് 4 ജിബി റാമും 64 ജിബി സ്റ്റോറേജും വരുമെന്ന് സൂചനയുണ്ട്. വാനില വേരിയൻറ് ഉപയോഗിക്കുന്ന ഹെലിയോ പി 35 നേക്കാൾ താരതമ്യേന കൂടുതൽ ശക്തമായ മീഡിയടെക് ചിപ്‌സെറ്റാകും ഇതിൽ ഉപയോഗിക്കുക. എന്നാൽ, ഇത് കമ്പനി ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഓപ്പോ എ 15 എസിന് വരുന്ന ക്യാമറ സവിശേഷതകൾ

കൂടാതെ, ചോർന്ന പോസ്റ്റർ സൂചിപ്പിക്കുന്നത് ഓപ്പോ എ 15 എസിന് വരുന്ന ക്യാമറ സവിശേഷതകൾ വാനില വേരിയന്റിൽ ഉള്ളതുപോലെയാണ്. ഇത് ശരിയാണെങ്കിൽ, അത് 13 എംപി പ്രൈമറി സെൻസർ, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവ പുതിയ ഓപ്പോ ഹാൻഡ്‌സെറ്റിൽ വരുന്നു. കൂടാതെ, 5 എംപി സെൽഫി ക്യാമറ സെൻസർ സ്ഥാപിക്കാൻ സ്‌ക്രീനിൽ വാട്ടർ ഡ്രോപ്പ് നോച്ച് ഉണ്ടാകും. 4230 എംഎഎച്ച് ബാറ്ററിയിൽ നിന്നാണ് ഈ ഹാൻഡ്‌സെറ്റിന് ചാർജ് ലഭിക്കുന്നത്.

ഓപ്പോ എ 15 എസ്: പ്രതീക്ഷിക്കുന്ന വില

ഓപ്പോ എ 15 എസ്: പ്രതീക്ഷിക്കുന്ന വില

നിലവിൽ, വരാനിരിക്കുന്ന ഓപ്പോ എ 15 എസിൻറെ ലോഞ്ച് തീയതി, വില, ലഭ്യത എന്നിവയെക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഇത് വാനില വേരിയന്റിന് സമാനമാണെന്നതിനാൽ, അതിന്റെ വില ഏകദേശം ഇന്ത്യയിൽ 10,990 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് വാങ്ങുന്നവർക്ക് 5% ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്.

Best Mobiles in India

English summary
Now it looks like the organisation is all set to work on its relatives so fast. We say so as a new smartphone has been spotted on a few certification databases with the moniker Oppo A15s hinting at an imminent global launch.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X