മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷൻ എന്ന് കേട്ടിട്ടുണ്ടോ? ഓപ്പോ എ3 5ജി കിടിലൻ ഫീച്ചറുകളോടെ ലോഞ്ച് ചെയ്തു
ഓപ്പോ (OPPO) ഇന്ത്യയിൽ എ3 5ജി (A3 5G) എന്ന് പേരുള്ള പുതിയ എ സീരീസ് സ്മാർട്ട്‌ഫോൺ ലോഞ്ച് ചെയ്തു. മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷൻ, ഫാസ്റ്റ് ചാർജിംഗ്, ഡൈമൻസിറ്റി പ്രോസസർ എന്നിവയുമായി ആണ് ഓപ്പോ എ3 5ജി സ്മാർട്ട്‌ഫോൺ വരുന്നത്. ഇന്ത്യയിലെ അതിൻ്റെ ഫീച്ചറുകൾ, വില, ലഭ്യത വിശദാംശങ്ങൾ എന്നിവ പരിശോധിക്കാം. ഓപ്പോ എ3 5ജി സ്പെസിഫിക്കേഷനുകളും ഇന്ത്യയിലെ വിലയും ആദ്യം പറയാം. ഓപ്പോ എ3 5ജിക്ക് HD+ (1604 × 720 പിക്‌സൽ) റെസല്യൂഷനോട് കൂടിയ 6.67 ഇഞ്ച് LCD സ്‌ക്രീൻ ആണ് ഉള്ളത്.
120Hz റിഫ്രഷ് റേറ്റ്, 1000 nits പീക്ക് ബ്രൈറ്റ്നസ്സ് എന്നിവയും ഈ ഫോണിന് ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 SoC, 6 ജിബി റാമും 128 ജിബി നേറ്റീവ് സ്റ്റോറേജും ഈ ഉപകരണത്തിന് കരുത്തേകുന്നു. ഇത് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ അധിക സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുന്നത് സപ്പോർട്ട് ചെയ്യുന്നു.

സോഫ്റ്റ്‌വെയറിൻ്റെ കാര്യത്തിൽ, ഓപ്പോ എ3 5ജി ആൻഡ്രോയിഡ് 14 OSൽ പ്രവർത്തിക്കുന്നു. കൂടാതെ 45W SUPERVOOC ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ഉള്ള 5,100 mAh ബാറ്ററിയും ഇത് പായ്ക്ക് ചെയ്യുന്നു. ഒപ്റ്റിക്‌സിനായി, 50 എംപി പ്രൈമറി ക്യാമറയും 2 എംപി സെക്കൻഡറി ക്യാമറയും ഉണ്ട്. മുൻവശത്ത്, ഇതിന് f/2.2 അപ്പേർച്ചറുള്ള 5 എംപി സെൽഫി ക്യാമറ ലഭിക്കുന്നു.
കണക്റ്റിവിറ്റിക്കായി, ഓപ്പോ എ3 5ജിയിൽ Wi-Fi 5, ബ്ലൂടൂത്ത് 5.3, ഒരു USB ടൈപ്പ്-C പോർട്ട്, 3.5mm ഹെഡ്‌ഫോൺ ജാക്ക് എന്നിവ ഉൾപ്പെടുന്നു. മിലിട്ടറി ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ്, ലിക്വിഡ് റെസിസ്റ്റൻസ് എന്നിവയും സ്മാർട്ട്‌ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും ഫെയ്‌സ് അൺലോക്കും സുരക്ഷാ ഫീച്ചറുകളിൽ ഇതിൽ ഉൾപ്പെടുന്നു. ഉപകരണത്തിന് 187 ഗ്രാം ഭാരവും 7.7 എംഎം കനവുമുണ്ട്.
വിലയെ സംബന്ധിച്ചിടത്തോളം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപ പ്രൈസ് ടാഗോടെയാണ് സ്മാർട്ട്‌ഫോൺ വരുന്നത്. നെബുല റെഡ്, ഓഷ്യൻ ബ്ലൂ നിറങ്ങളിലാണ് ഇത് വാങ്ങാൻ ലഭ്യമാകുന്നത്. ബ്രാൻഡിൻ്റെ ഔദ്യോഗിക സൈറ്റിൽ ഹാൻഡ്‌സെറ്റ് നിലവിൽ ലഭ്യമാണ്.
തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 10% വരെ തൽക്ഷണ കിഴിവോടെ ഇപ്പോൾ ഓപ്പോ എ3 5ജി വാങ്ങാൻ സാധിക്കും. താങ്ങാനാവുന്ന വില നിലനിർത്തിക്കൊണ്ട് നിങ്ങൾ ഒരു പ്രീമിയം ലുക്കിംഗ് ഫോണിനായി തിരയുകയാണെങ്കിൽ, ഓപ്പോ എ3 5ജി ഒരു നല്ല തിരഞ്ഞെടുപ്പായിരിക്കും എന്നതിൽ സംശയമില്ല.
ഉപഭോക്താക്കൾക്ക് 10 ശതമാനം കിഴിവ് ലഭിക്കും എന്ന് പറയുമ്പോൾ ഏകദേശം 1,600 രൂപ വരെ കിഴിവ് ആണ് ലഭിക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, വൺകാർഡ്, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഉപയോഗിച്ച് ഇന്ത്യയിൽ ഓപ്പോ എ3 5ജി വാങ്ങുമ്പോൾ ആണ് ഈ ഡിസ്‌കൗണ്ട് ബാധകമാകുന്നത്. MobiKwik വാലറ്റ് ഉപയോക്താക്കൾക്കും കമ്പനിയുടെ വെബ്‌സൈറ്റിലെ വിശദാംശങ്ങൾ പ്രകാരം പർച്ചേസ് ചെയ്യുമ്പോൾ 500 രൂപ ക്യാഷ്ബാക്ക് ലഭ്യമാകും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്


Click it and Unblock the Notifications








