ഡാമേജ് വരില്ലെന്ന ഇമേജ്, അതാണ് ഇവന്റെ മെയിൻ! 'കരുത്തൻ' ഓപ്പോ A3 പ്രോ 5G വൻ ഡിസ്കൗണ്ടിൽ വാങ്ങാം
മികച്ച ഈടും ഉറപ്പുമുള്ള സ്മാർട്ട്ഫോണുകളെ ഇഷ്ടപ്പെടുന്നവർക്ക് ഡിസ്കൗണ്ടിൽ വാങ്ങാൻ ഒരു ഓപ്പോ ഫോൺ മുന്നോട്ടുവച്ച് ഫ്ലിപ്പ്കാർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഓപ്പോ A3 പ്രോ 5G ( OPPO A3 Pro 5G) ആണ് ഇപ്പോൾ വൻ ഡിസ്കൗണ്ടിൽ ഫ്ലിപ്പ്കാർട്ടിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. SGS ഡ്രോപ്പ്-റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും (സ്റ്റാൻഡേർഡ് ) SGS മിലിട്ടറി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനും സഹിതം എത്തുന്നു എന്നതാണ് ഈ 5ജി ഫോണിന്റെ പ്രത്യേകത. മുടക്കുന്ന കാശിന് തക്ക മൂല്യം തിരിച്ച് നൽകുന്ന ഈ ഫോൺ സ്വന്തമാക്കാൻ ഫ്ലിപ്പ്കാർട്ടിലെ ഈ ഡീൽ പരിഗണിക്കാവുന്നതാണ്.
ഓപ്പോ എ3 പ്രോ 5ജിയുടെ 128 ജിബി വേരിയന്റിന് 17,999 രൂപയും 256 ജിബി വേരിയന്റിന് 19,999 രൂപയുമാണ് ലോഞ്ച് വില. ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇത് വാങ്ങാം. എങ്കിലും ഏറ്റവും ലാഭം ഫ്ലിപ്പ്കാർട്ടിലാണ്.

ഫ്ലിപ്പ്കാർട്ടിൽ ഓപ്പോ എ3 പ്രോ 5ജിയുടെ 128ജിബി വേരിയന്റ് 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 16,999 രൂപ വിലയിലും 256 ജിബി വേരിയന്റിന് 18,999 രൂപ വിലയിലുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 15999 രൂപ പ്രാരംഭ വിലയിൽ ഇത് വാങ്ങാനാകും.
മറ്റ് പ്ലാറ്റ്ഫോമുകളിലും സമാന വിലയിൽ ഈ ഓപ്പോ ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ബാങ്ക് ഓഫർ ലഭ്യമല്ല. അതിനാൽ ഫ്ലിപ്പ്കാർട്ടിലെ ഡീൽ ആണ് കൂടുതൽ ലാഭകരം. മൂൺലൈറ്റ് പർപ്പിൾ, സ്റ്റാറി ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഓപ്പോ 5ജി സ്മാർട്ട്ഫോൺ വാങ്ങാനാകും.

ഓപ്പോ A3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഡിസ്‌പ്ലേ, 180Hz ടച്ച് സാമ്പിൾ റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ബ്ലൂ ഗ്ലാസ് ഡബിൾ ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. ആം മാലി-G57 MC2 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനുള്ള സൗകര്യവും ഓപ്പോ A3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു.
ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഓപ്പോ 5ജി ഫോണിൽ ഉള്ളത്. അതിൽ 50എംപി മെയിൻ ക്യാമറ, 2എംപി സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്.

സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നു. ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക്, IP54 റേറ്റിങ്, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5100mAh ബാറ്ററി എന്നിവയാണ് ഓപ്പോ എ3 പ്രോ 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








