Home
Mobile

ഇനി ഇവന്റെ വിളയാട്ടം! ഡാമേജ് പ്രൂഫ് ഓൾ-റൗണ്ട് ആർമർ ബോഡി കരുത്തുമായി ഓപ്പോ A3 പ്രോ 5G ഇന്ത്യയിൽ

ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരെ തേടി ഒരു കിടിലോൽക്കിടിലൻ സ്മാർട്ട്ഫോൺ കൂടി ലോഞ്ച് ആയിരിക്കുന്നു. ഓപ്പോയുടെ എ സീരീസിലേക്കുള്ള പുതിയ കൂട്ടിച്ചേർക്കലായി ഓപ്പോ A3 പ്രോ 5G ( OPPO A3 Pro 5G) ആണ് ഇന്ന് ലോഞ്ച് ചെയ്യപ്പെട്ടിരിക്കുന്നത്. ഡാമേജ് പ്രൂഫ് ഓൾ-റൗണ്ട് ആർമർ ബോഡിയും സ്‌ക്രീൻ കവറിനായി ബ്ലൂ ഗ്ലാസ് ഡബിൾ ടെമ്പർഡ് ഗ്ലാസ് പോലുള്ള ഡ്രോപ്പ്-റെസിസ്റ്റൻ്റ് മെറ്റീരിയലുകളുടെ ഒരു സ്യൂട്ടും ഓപ്പോ A3 പ്രോ 5ജിയിൽ ഉണ്ട്. ഇത് വീഴ്ചകളെ പ്രതിരോധിക്കാൻ ആവശ്യമായ കരുത്ത് ഈ സ്മാർട്ട്ഫോണിന് നൽകുന്നു.

വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷി മാത്രമല്ല, ഷോക്ക് ആഗിരണം ചെയ്യുന്നതിനായി ഓപ്പോ A3 പ്രോ 5ജിയുടെ ഉള്ളിലെ പ്രധാന ഘടകങ്ങൾ ഒരു ബയോമിമെറ്റിക് സ്പോഞ്ച് ഉപയോഗിച്ച് കുഷ്യൻ ചെയ്തിരിക്കുന്നു. ഈ മുൻകരുതൽ നടപടികൾക്കുള്ള അ‌ംഗീകാരം എന്നവണ്ണം SGS ഡ്രോപ്പ്-റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും (സ്റ്റാൻഡേർഡ്) SGS മിലിട്ടറി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനും ഓപ്പോ A3 പ്രോ 5ജിക്ക് ലഭിച്ചിട്ടുണ്ട്.

ഡാമേജ് പ്രൂഫ് ഓൾ-റൗണ്ട് ആർമർ ബോഡി കരുത്തുമായി ഓപ്പോ A3 പ്രോ 5G ഇന്ത്

ഫീച്ചറുകളുടെ കാര്യത്തിലും വിലയ്ക്കുള്ളിൽ നിന്നുകൊണ്ട് നൽകാൻ കഴിയുന്നതെല്ലാം ഓപ്പോ ചെയ്തിട്ടുണ്ട്. 8 ജിബി റാമും 8 ജിബി വെർച്വൽ റാമും അ‌കമ്പടിയാക്കി എത്തുന്ന മീഡിയടെക് ഡൈമെൻസിറ്റി 6400 ചിപ്സെറ്റ് ആണ് ഓപ്പോ A3 പ്രോ 5ജിയുടെ കരുത്ത്. ഡ്യുവൽ റിയർ ക്യാമറ അ‌ടക്കമുള്ള ഫീച്ചറുകളും ഇതിലുണ്ട്.

ഓപ്പോ A3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിൾ റേറ്റ്, 1000 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, ബ്ലൂ ഗ്ലാസ് ഡബിൾ ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഡാമേജ് പ്രൂഫ് ഓൾ-റൗണ്ട് ആർമർ ബോഡി കരുത്തുമായി ഓപ്പോ A3 പ്രോ 5G ഇന്ത്

ആം മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഇതിലുള്ളത്. ഇതോടൊപ്പം 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളും ഉണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാം.

ഏറെ പ്രധാനപ്പെട്ട ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് കാണാൻ കഴിയുക. അ‌തിൽ 50എംപി മെയിൻ ക്യാമറ, 2എംപി സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 8എംപി ക്യാമറയും നൽകിയിട്ടുണ്ട്.

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, പൊടി, ജല പ്രതിരോധത്തിനായി IP54 റേറ്റിങ്, ഡ്യുവൽ സിം തുടങ്ങിയ ഫീച്ചറുകളും ഓപ്പോ എ3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു.

ഡാമേജ് പ്രൂഫ് ഓൾ-റൗണ്ട് ആർമർ ബോഡി കരുത്തുമായി ഓപ്പോ A3 പ്രോ 5G ഇന്ത്

5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി എന്നിവയാണ് ഇതിലെ പ്രധാന കണക്ടിവിറ്റി ഓപ്ഷനുകൾ. 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5100mAh ബാറ്ററിയും ഓപ്പോ എ3 പ്രോ 5ജിയിൽ കമ്പനി നൽകിയിരിക്കുന്നു.

വിലയും ലഭ്യതയും: മൂൺലൈറ്റ് പർപ്പിൾ, സ്റ്റാറി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഓപ്പോ എ3 പ്രോ 5ജിയുടെ 128 ജിബി വേരിയന്റിന് 17,999 രൂപയും 256 ജിബി വേരിയന്റിന് 19,999 രൂപയുമാണ് വില. ഇന്ന് മുതൽ ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇത് വാങ്ങാം.

ആകർഷകമായ ലോഞ്ച് ഓഫറുകൾ ഓപ്പോ എ3 പ്രോ 5ജി വാങ്ങുന്നവർക്ക് പ്രോത്സാഹനവുമായി രംഗത്തുണ്ട്. HDFC, SBI, IDFC ഫസ്റ്റ് ബാങ്ക്, യെസ് ബാങ്ക്, ICICI എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾക്ക് 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭ്യമാണ്. കൂടാതെ, 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും, സീറോ ഡൗൺ പേയ്‌മെൻ്റ് സ്‌കീം ഓപ്ഷനുകളും ലഭ്യമാണ്.

Best Mobiles in India

English summary
Oppo A3 Pro 5G launched in India It is priced at Rs 17,999 for the 128GB variant and Rs 19,999 for the 256GB variant. More details inside. The Oppo A3 Pro 5G features a damage-proof all-round armor body and a suite of drop-resistant materials like Blue Glass double-tempered glass for the screen cover.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X