കൊച്ചു കൊച്ചു സന്തോഷങ്ങൾ! ഒന്നല്ല ഒമ്പത് വട്ടം താഴെയിട്ടാലും പ്രശ്നമില്ലാത്ത ഓപ്പോ 5G ഫോണിന് ഡിസ്കൗണ്ട്
ഇല്ലാത്ത കാശ് ഉണ്ടാക്കി ഒരു സ്മാർട്ട്ഫോൺ വാങ്ങിയിട്ട് അതൊന്ന് താഴെ വീണാൽ സഹിക്കാൻ പറ്റുന്ന കാര്യമല്ല, എന്നാൽ ഒന്നല്ല, ഒമ്പത് വട്ടം താഴെ വീണാലും ഒന്നും പറ്റാത്ത ഒരു സ്മാർട്ട്ഫോൺ ചുളുവിലയിൽ കൈയിൽ കിട്ടിയാലോ, സംഭവം ഡബിൾ ഓക്കെയല്ലേ! എങ്കിൽ അങ്ങനെ ഒരു ഡീൽ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഓപ്പോ സ്റ്റോറിലും ലഭ്യമാണ്. എങ്ങനെയെന്നാൽ, ഡാമേജ് പ്രൂഫ് ഓൾ-റൗണ്ട് ആർമർ ബോഡിയും സ്‌ക്രീൻ കവറിനായി ബ്ലൂ ഗ്ലാസ് ഡബിൾ ടെമ്പർഡ് ഗ്ലാസ് പോലുള്ള ഡ്രോപ്പ്-റെസിസ്റ്റൻ്റ് മെറ്റീരിയലുകളുടെ സ്യൂട്ടും സഹിതം ലോഞ്ച് ചെയ്യപ്പെട്ട ഓപ്പോ A3 പ്രോ 5ജിക്ക് വൻ ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.
ഈ വർഷം ജൂണിൽ ആണ് ഓപ്പോ A3 പ്രോ 5G ( OPPO A3 Pro 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. SGS ഡ്രോപ്പ്-റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും (സ്റ്റാൻഡേർഡ് ) SGS മിലിട്ടറി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനും സഹിതം എത്തുന്ന ഈ ഫോൺ മുടക്കുന്ന കാശിന് തക്ക മൂല്യം തിരിച്ച് നൽകുന്നുണ്ട്.

ഓപ്പോ എ3 പ്രോ 5ജിയുടെ 128 ജിബി വേരിയന്റിന് 17,999 രൂപയും 256 ജിബി വേരിയന്റിന് 19,999 രൂപയുമാണ് വില. ഏതാണ്ട് ഈ വിലയിൽ തന്നെയാണ് ആമസോൺ, ഫ്ലിപ്പ്കാർട്ട്, ഓപ്പോ സ്റ്റോർ എന്നിവിടങ്ങളിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിൽ ഈ ഫോണിന് 1200 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും.
എന്നാൽ ആമസോണിലെക്കാൾ വിലക്കുറവിൽ ഫ്ലിപ്പ്കാർട്ടിലും ഓപ്പോ സ്റ്റോറിലും ഈ ഫോൺ വിൽക്കുന്നുണ്ട്. കാരണം ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും 1500 രൂപ ഡിസ്കൗണ്ട് ഓപ്പോ A3 പ്രോ 5ജിക്ക് ലഭ്യമാണ്. അതിനാൽ, 16,499 രൂപ വിലയിൽ ഇത് ലഭ്യമാകും. അതേസമയം ആമസോണിൽ 16799 രൂപ നൽകേണ്ടിവരും.

20000 രൂപയ്ക്കുള്ളിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നുതന്നെയാണ് ഓപ്പോ A3 പ്രോ 5ജി. വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷി മാത്രമല്ല, ഷോക്ക് ആഗിരണം ചെയ്യുന്നതിനായി ഓപ്പോ A3 പ്രോ 5ജിയുടെ ഉള്ളിലെ പ്രധാന ഘടകങ്ങൾ ഒരു ബയോമിമെറ്റിക് സ്പോഞ്ച് ഉപയോഗിച്ച് കുഷ്യൻ ചെയ്തിരിക്കുന്നു. സുരക്ഷയ്ക്കപ്പുറം മികച്ച ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഓപ്പോ A3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ കരുത്ത്. 6.67 ഇഞ്ച് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിൾ റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ബ്ലൂ ഗ്ലാസ് ഡബിൾ ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
ആം മാലി-G57 MC2 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് 2TB വരെ വികസിപ്പിക്കാനുള്ള സൗകര്യവും ഓപ്പോ A3 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഓപ്പോ 5ജി ഫോണിൽ ഉള്ളത്. അതിൽ 50എംപി മെയിൻ ക്യാമറ, 2എംപി സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കും മറ്റുമായി 8എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ നൽകിയിരിക്കുന്നു.
ഡ്യുവൽ സിം, 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, 3.5 എംഎം ഓഡിയോ ജാക്ക്, IP54 റേറ്റിങ്, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5100mAh ബാറ്ററി എന്നിവയാണ് ഓപ്പോ എ3 പ്രോ 5ജിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ. മൂൺലൈറ്റ് പർപ്പിൾ, സ്റ്റാറി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








