Home
Mobile

ഇത്ര ശക്തൻ സ്മാർട്ട്ഫോണിന് ഈ വില കൊടുക്കാം! ഓപ്പോ A3 പ്രോ 5ജിക്ക് ഡിസ്കൗണ്ട്

ഇന്ത്യയിലെ കാലാവസ്ഥയ്ക്കും ആളുകളുടെ ഉപയോഗത്തിനും അ‌നുയോജ്യമായ കരുത്തുറ്റ സ്മാർട്ട്ഫോണുകൾ വിരളമാണ്. ഈടിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തി സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ ഒന്നാണ് ഓപ്പോ. മികച്ച ക്യാമറ, പെർഫോമൻസ് എന്നിവയോടൊപ്പം ഈടും വാഗ്ദാനം ചെയ്യുന്ന ചില ഓപ്പോ ഫോണുകൾ ഉണ്ട്. അ‌ത്തരത്തിൽ മികച്ച ഈട് സഹിതം 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഒരു മികച്ച സ്മാർട്ട്ഫോൺ ഓപ്ഷനാണ് ഓപ്പോ ​A5 പ്രോ 5ജി (Oppo A5 Pro 5G).

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അ‌നുകൂലമായ ഒരു കരുത്തൻ സ്മാർട്ട്ഫോൺ എന്ന പരിചയപ്പെടുത്തലോടെയാണ് ഓപ്പോ എ5 പ്രോ 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്. ഇതിൽ 360° ആർമർ ബോഡി, മികച്ച വാട്ടർപ്രൂഫിംഗ് എന്നിവ ഉണ്ട്. കൂടാതെ 14 മിലിട്ടറി-ഗ്രേഡ് എൻവയോൺമെന്റൽ ടെസ്റ്റുകളും ഈ ഫോൺ പാസായിട്ടുണ്ട് എന്നാണ് ഓപ്പോ പറഞ്ഞിട്ടുള്ളത്.

ഓപ്പോ A3 പ്രോ 5ജി: ഇത്ര ശക്തൻ സ്മാർട്ട്ഫോണിന് ഈ വില കൊടുക്കാം!

2025 ഏപ്രിൽ അ‌വസാന ആഴ്ചയിലാണ് ഓപ്പോ എ5 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അ‌ന്ന് ഓപ്പോ A5 പ്രോ 5Gയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. ഇപ്പോഴും ഏതാണ്ട് ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ആമസോണിലും ഔദ്യോഗിക വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ആമസോണിൽ അ‌ടിസ്ഥാന വേരിയന്റിന് 1000 രൂപയും 256ജിബി വേരിയന്റിന് 1200 രൂപയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തിനാൽ ഓപ്പോ എ5 പ്രോ 5ജി അ‌ടിസ്ഥാന വേരിയന്റ് 16999 രൂപ വിലയിലും 256ജിബി വേരിയന്റ് 18,799 രൂപ വിലയിലും വാങ്ങാൻ സാധിക്കും.

ഓപ്പോ A3 പ്രോ 5ജി: ഇത്ര ശക്തൻ സ്മാർട്ട്ഫോണിന് ഈ വില കൊടുക്കാം!

ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്തെന്നാൽ ഓപ്പോ ഔദ്യോഗിക വെബ്​സൈറ്റിൽ ഓപ്പോ എ5 പ്രോ 5ജിക്ക് ആമസോണിൽ ലഭിക്കുന്നതിനെക്കാൾ ഡിസ്കൗണ്ട് ലഭിക്കും എന്നതാണ്. കാരണം 1200 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ഓപ്പോ വെബ്​സൈറ്റിൽ ഈ ഫോണിന് ലഭ്യമാക്കിയിരിക്കുന്നത്. അ‌തിനാൽ അ‌ടിസ്ഥാന വേരിയന്റ് 16799 രൂപ വിലയിൽ വാങ്ങാം, അ‌തേസമയം 256ജിബി ഡിസ്കൗണ്ടിൽ മാറ്റമില്ല, ഇത് ഇവിടെയും 18799 രൂപ വിലയിൽ തന്നെയാണ് ലഭിക്കുക.

ഓപ്പോ A5 പ്രോ 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 1000 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഇതിലുണ്ട്.

ആം മാലി-G57 MC2 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒഎസ്, ഡ്യുവൽ റിയർ ക്യാമറ (f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മോണോക്രോം ക്യാമറ) LED ഫ്ലാഷ്, f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറ എന്നിവയും ഓപ്പോ എ5 പ്രോ 5ജിയിൽ ഉണ്ട്.

ഓപ്പോ A3 പ്രോ 5ജി: ഇത്ര ശക്തൻ സ്മാർട്ട്ഫോണിന് ഈ വില കൊടുക്കാം!

45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയാണ് ഇതിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
The Oppo A3 Pro 5G is now available at a starting price of Rs 16,799. The Oppo A5 Pro 5G was priced at Rs 17,999 for the 8GB + 128GB base variant and Rs 19,999 for the 8GB + 256GB variant. The phone is listed at the same price on Amazon and Oppo's official website. However, a bank discount of Rs 1,200 is available on the Oppo website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X