'അത്' വാങ്ങാൻ പറ്റിയില്ലെങ്കിൽ 'ഇത്' വാങ്ങണം, ബെസ്റ്റാ! കൊതിപ്പിച്ച ഓപ്പോ 5ജി ഫോണിന് ഡിസ്കൗണ്ട്
വില കൂടിയ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ താൽപര്യമുള്ളവർ ഏറെയാണ്. എന്നാൽ അവ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. അബദ്ധത്തിൽ ഒന്ന് താഴെ വീഴുകയോ വെള്ളത്തിൽ വീഴുകയോ ചെയ്താൽ കഥ കഴിഞ്ഞതുതന്നെ. എന്നാൽ വീഴ്ചകളെ പ്രതിരോധിക്കാനും വെള്ളത്തെ അതീജീവിക്കാനുമൊക്കെയുള്ള ശേഷിയോടെ എത്തുന്ന സ്മാർട്ട്ഫോണുകളും ഉണ്ട്. സാധാരണ സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം അടുത്ത കാലംവരെ ഇത്തരം സുരക്ഷാ ഫീച്ചറുകൾ അന്യമായിരുന്നു. എന്നാലിപ്പോൾ പ്രീമിയം ഫീച്ചറുകളും സുരക്ഷയും വാഗ്ദാനം ചെയ്യുന്ന സ്മാർട്ട്ഫോണുകൾ കുറഞ്ഞ വിലയിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് ഓപ്പോയുടെ F27 പ്രോ+ 5G.
പ്രീമിയം ലുക്കിൽ എത്തിയ ഓപ്പോ F27 പ്രോ+ 5G ഇന്ത്യയിലെ ആദ്യ "സൂപ്പർ റഗ്ഗ്ഡ് മൺസൂൺ റെഡി ഫോൺ" ആണ്. IP69-റേറ്റിംഗ്, 360 ഡിഗ്രി ആർമർ ബോഡി എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്നത് കൂടാതെ ഒട്ടനവധി മികച്ച ഫീച്ചറുകൾ ഈ ഫോണിനുണ്ട്. വീഴ്ചകളെയും വെള്ളത്തെയും പ്രതിരോധിക്കാനുള്ള ഇതിന്റെ ശേഷി ഏത് സ്മാർട്ട്ഫോൺ പ്രേമിയെയും അതിശയിപ്പിക്കും.

ഓപ്പോ F27 പ്രോ+ 5Gയുടെ 8GB+128GB വേരിയന്റിന് 27,999 രൂപയും 8GB+256GB വേരിയന്റിന് 29,999 രൂപയും ആണ് വില. എന്നാൽ ഇത്രയും തുക മുടക്കാൻ കഴിയാത്ത സ്മാർട്ട്ഫോൺ പ്രേമികൾ ഒട്ടും വിഷമിക്കേണ്ട ആവശ്യമില്ല. കാരണം ഈ ഫോണിന്റെ അത്രയും വരില്ലെങ്കിലും വീഴ്ചകളെ പ്രതിരോധിക്കാൻ ആവശ്യമായ കരുത്തുമായി ഓപ്പോയുടെ മറ്റൊരു കിടിലൻ ഫോൺ ഇതിനെക്കാൾ കുറഞ്ഞ വിലയിൽ എത്തുന്നുണ്ട്, ഓപ്പോ A3 പ്രോ 5G.
ഡാമേജ് പ്രൂഫ് ഓൾ-റൗണ്ട് ആർമർ ബോഡിയും സ്‌ക്രീൻ കവറിനായി ബ്ലൂ ഗ്ലാസ് ഡബിൾ ടെമ്പർഡ് ഗ്ലാസ് പോലുള്ള ഡ്രോപ്പ്-റെസിസ്റ്റൻ്റ് മെറ്റീരിയലുകളുടെ ഒരു സ്യൂട്ടും ഓപ്പോ A3 പ്രോ 5ജിയിൽ ഉണ്ട്. ഇത് വീഴ്ചകളെ പ്രതിരോധിക്കാൻ ആവശ്യമായ കരുത്ത് ഈ സ്മാർട്ട്ഫോണിന് നൽകുന്നു. അതിനാൽ തന്നെ ഭയം കൂടാതെ ഈസിയായി എവിടെയും കൊണ്ടുനടക്കാം.

SGS ഡ്രോപ്പ്-റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും (സ്റ്റാൻഡേർഡ്) SGS മിലിട്ടറി സ്റ്റാൻഡേർഡ് സർട്ടിഫിക്കേഷനും ഓപ്പോ A3 പ്രോ 5ജിക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഈ ഫോണിന്റെ കരുത്തിന്റെ സാക്ഷ്യപത്രമായി മാറുന്നു. വീഴ്ചകളെ പ്രതിരോധിക്കാനുള്ള ശേഷി മാത്രമല്ല, ഷോക്ക് ആഗിരണം ചെയ്യുന്നതിനായി ഓപ്പോ A3 പ്രോ 5ജിയുടെ ഉള്ളിലെ പ്രധാന ഘടകങ്ങൾ ഒരു ബയോമിമെറ്റിക് സ്പോഞ്ച് ഉപയോഗിച്ച് കുഷ്യൻ ചെയ്തിരിക്കുന്നു.
ഓപ്പോ എ3 പ്രോ 5ജിയുടെ 128 ജിബി വേരിയന്റിന് 17,999 രൂപയും 256 ജിബി വേരിയന്റിന് 19,999 രൂപയുമാണ് വില. എന്നാൽ ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഡിസ്കൗണ്ടിൽ വാങ്ങാൻ അവസരമുണ്ട്. യഥാർഥ വിലയിൽ തന്നെയാണ് ഓപ്പോ എ3 പ്രോ ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ മികച്ച ബാങ്ക് ഓഫർ ഇതിനായി ഒരുക്കിയിട്ടുണ്ട്.
തെരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്താൽ 1200 രൂപ ഡിസ്കൗണ്ട് കിട്ടും. അതിനാൽ പ്രീമിയം ലുക്കും മികച്ച ഫീച്ചറുകളും കരുത്തുമുള്ള ഈ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന വേരിയന്റ് 16,799 രൂപ വിലയിൽ വാങ്ങാൻ സാധിക്കും. ഈ വിലയിൽ മറ്റ് ബ്രാൻഡുകളുടെ 5ജി സ്മാർട്ട്ഫോണുകളും ലഭ്യമാണെങ്കിലും ഇതിൽ ലഭിക്കുന്ന പ്രൊട്ടക്ഷൻ അവിടെ കിട്ടിയെന്നുവരില്ല.

ഓപ്പോ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർ 20000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ ആണ് നോക്കുന്നത് എങ്കിൽ ഓപ്പോ എ3 പ്രോ 5ജി ആണ് അനുയോജ്യം. ബജറ്റ് 30000 രൂപയിൽ താഴെയാണ് എങ്കിൽ ഓപ്പോ F27 പ്രോ+ 5G പരിഗണിക്കാവുന്നതാണ്.
ഓപ്പോ A3 പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 180Hz ടച്ച് സാമ്പിൾ റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ബ്ലൂ ഗ്ലാസ് ഡബിൾ ടെമ്പർഡ് ഗ്ലാസ് പ്രൊട്ടക്ഷൻ, ആം മാലി-G57 MC2 GPU ഉള്ള ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ.
8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, ഡ്യുവൽ റിയർ ക്യാമറ ( 50എംപി മെയിൻ ക്യാമറ+ 2എംപി സെക്കൻഡറി ക്യാമറ), 8എംപി ഫ്രണ്ട് ക്യാമറ, കളർ ഒഎസ് 14, സൈഡ് മൌണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, IP54 റേറ്റിങ്, ഡ്യുവൽ സിം.
5G SA / NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-സി, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5100mAh ബാറ്ററി എന്നിവ ഇതിലുണ്ട്. മൂൺലൈറ്റ് പർപ്പിൾ, സ്റ്റാറി ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും.


Click it and Unblock the Notifications








