Home
Mobile

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 Pro പ്രഖ്യാപിച്ച് OPPO

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

ഓപ്പോയുടെ A സീരീസ് സ്‌മാർട്ട്‌ഫോണുകൾ ഉപഭോക്താക്കൾക്ക് താങ്ങാനാകുന്ന നിരക്കിൽ സ്‌റ്റൈലും പെർഫോമൻസും ഒരുപോലെ സംഭാവന ചെയ്യുന്നതിൽ പ്രശസ്തമാണ്. ഈ കുടുംബത്തിലെ ഏറ്റവും പുതിയ അ‌ംഗമായി OPPO പുതിയ A3 Pro അ‌വതരിപ്പിച്ചിരിക്കുന്നു. അ‌ശ്രദ്ധമായി ഫോണുകൾ ​കൈകാര്യം ചെയ്യുന്നവരെ കൂടി കണക്കിലെടുത്ത് ഏറ്റവും മികച്ച ഡ്യൂറബിലിറ്റി ഉറപ്പു നൽകിക്കൊണ്ടാണ് ഓപ്പോ ഈ പുതിയ എ സീരീസ് ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നത്. അ‌ടുത്തിടെ ഞങ്ങൾ OPPO A3 Pro കുറച്ചുസമയം ഉപയോഗിക്കുകയുണ്ടായി. അ‌തിൽ നിന്നുള്ള എക്സ്പീരിയൻസ് ഇതാ.

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

സമാനതകളില്ലാത്ത ഡ്യൂറബിലിറ്റി - പ്രീമിയം ഗ്രേഡ് ഡ്രോപ്പ് & സ്പ്ലാഷ് പ്രൊട്ടക്ഷൻ

OPPO A3 Pro, മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ്, സ്വിസ് SGS എന്നിവയുടെ ഡ്യുവൽ സർട്ടിഫിക്കേഷനുള്ള ഒരു ഡാമേജ് പ്രൂഫ് ഓൾ-റൗണ്ട് ആർമർ ബോഡിയുമായാണ് എത്തുന്നത്. പുറത്തും അകത്തും ഷോക്ക്-റെസിസ്റ്റൻ്റ് മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ടാണ് ഈ നേട്ടം ​കൈവരിച്ചിരിക്കുന്നത്.

ഡിസ്പ്ലേയ്ക്ക് മുകളിലുള്ള പ്രൊട്ടക്ടീവ് ഗ്ലാസ് വീഴ്ചകളിൽ ഈ സ്മാർട്ട്ഫോണിന് അ‌ധിക സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. ഷോക്ക് പ്രൂഫ് പ്രൊട്ടക്റ്റീവ് കെയ്‌സ് സഹിതമാണ് OPPO A3 Pro 5G എത്തുന്നത്. ഇത് ഏത് തരത്തിലുള്ള വീഴ്ചകളും താങ്ങാൻ കഴിയും വിധത്തിൽ എത്തുന്നു എന്നത് ഏറെ സ്വാഗതാർഹമാണ്.

OPPO A3 Pro ആകസ്മികമായി ടേബിളിൽ നിന്ന് താഴെ വീണപ്പോൾ പോലും ഒരു പരുക്കും ദൃശ്യമായില്ല. മാത്രമല്ല താക്കോൽ കൂട്ടങ്ങൾക്കൊപ്പം പോക്കറ്റിൽ ഒന്നിച്ച് ഇട്ട് നടന്നപ്പോഴും ഒരു പോറൽ പോലും ഈ ഫോണിന് ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്.

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

ഇത് കൂടാതെ, OPPO A3 Pro എത്തുന്നത് IP54 സ്പ്ലാഷ് റെസിസ്റ്റൻസ് സഹിതമാണ്. ഇത് സ്പ്ലാഷ് ടച്ച് ഫീച്ചറുകളുമായി വിദഗ്ധമായി സംയോജിപ്പിച്ചിരിക്കുന്നു. അ‌തിനാൽ മഞ്ഞോ മഴയോ തുടങ്ങി ഏത് തരത്തിലുള്ള നനവിലും ഡിസ്പ്ലേയിൽ വിരലുകൾ ഉപയോഗിച്ച് കാര്യങ്ങൾ നിർവഹിക്കാനാകും. ​കൈകൾ വിയർത്തിരിക്കുമ്പോഴും അ‌ബദ്ധത്തിൽ വെള്ളം വീണാലും A3 Pro 5G യുടെ ഡിസ്‌പ്ലേ ഒരു പ്രശ്നവുമില്ലാതെ ഉപയോഗിക്കാനാകും.

പുറമേയ്ക്ക് മാത്രമല്ല, ഇതിലെ ആന്തരിക ഘടകങ്ങളും വീഴ്ചകളെ പ്രതിരോധിക്കാൻ കഴിയും വിധം ഷോക്ക് അ‌ബ്സോർപോഷൻ നൽകി ശക്തിപ്പെടുത്തിയിട്ടുണ്ട്. വീഴ്ചകളിൽ കാര്യമായ പരുക്കുകൾ ഏൽക്കാതിരിക്കാൻ എയ്‌റോസ്‌പേസ്-ഗ്രേഡ് AM04 അലുമിനിയം അലോയ് ഉപയോഗിച്ചാണ് ഇതിലെ മദർബോർഡിൻ്റെ മുകളിലെ കവർ നിർമ്മിച്ചിരിക്കുന്നത്.

A3 Pro യുടെ ഉള്ളിലെ പ്രധാന പാർട്സുകൾ വീഴ്ചകളിലെ ആഘാത പ്രതിരോധിക്കാൻ സഹായിക്കുന്ന ബഫറിംഗ് മെറ്റീരിയലുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. പ്രധാന ഭാഗങ്ങൾക്കെല്ലാം ഷോക്ക് അ‌ബ്സോർപോഷൻ സ്പേസ് നൽകിക്കൊണ്ട് ആഘാതത്തിനും വീഴ്‌ചയ്‌ക്കുമെതിരായ പ്രതിരോധം വർധിപ്പിക്കുന്നതിന് ഓപ്പോ ഏറെ പ്രാധാന്യം നൽകുകയും പഴുതുകൾ അ‌ടയ്ക്കുകയും ചെയ്തിരിക്കുന്നു.

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

കണ്ണുകളെ ആകർഷിക്കുന്ന പ്രീമിയം ഡിസൈൻ

OPPO A3 Pro-യുടെ പ്രീമിയം ഗ്ലെയിമിങ് ഡിസൈൻ, ഫോൺ പുറത്തെടുക്കുമ്പോഴേ കണ്ണുകളെ ഏറെ ആകർഷിക്കുന്ന തരത്തിൽ പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഫ്രെയിമിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്ന ഒരു ഹൈ-ഗ്ലോസ് ഡിസൈൻ നൽകിയിരിക്കുന്നു. അതേസമയം ഡ്യുവൽ-ക്യാമറ സജ്ജീകരണത്തിനായുള്ള ചതുരാകൃതിയിലുള്ള കട്ടൗട്ടും പ്രീമിയമായി കാണപ്പെടുകയും മൊത്തത്തിലുള്ള ഡിസൈനുമായി വിദഗ്ദമായി യോജിക്കുകയും ചെയ്യുന്നു. ഈ ഫോണിന് 186 ഗ്രാം ഭാരവും 7.68 എംഎം കനവുമാണ് ഉള്ളത്. മൂൺലൈറ്റ് പർപ്പിൾ, സ്റ്റാറി ബ്ലാക്ക് എന്നീ രണ്ട് കളർ വേരിയൻ്റിലാണ് A3 Pro വരുന്നത്. മൂൺലൈറ്റ് പർപ്പിൾ വേരിയൻ്റിൽ OPPO-യുടെ മാഗ്നെറ്റിക് പാർട്ടിക്കിൾ ഡിസൈൻ അതിൻ്റെ ഗ്രേ പർപ്പിൾ ബാക്ക് കവറിന് നേരെ ചലനാത്മകമായ ഫ്ലോയിംഗ് ടെക്സ്ചർ സൃഷ്ടിക്കുന്നു, സ്റ്റാറി ബ്ലാക്ക് മോഡലിന് OPPO ഗ്ലോ പ്രക്രിയയ്ക്ക് വിധേയമായ ഒരു മാറ്റ് ടെക്സ്ചർ ഉണ്ട്.

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

ഏറെനേരം നിൽക്കുന്ന ഹൈപ്പർ ബാറ്ററി

45W SUPERVOOCTM ഫ്ലാഷ് ചാർജ് സപ്പോർട്ട് ചെയ്യുന്ന OPPO-യുടെ പുതിയ 5,100mAh ഹൈപ്പർ എനർജി ബാറ്ററി പാക്കോടെയാണ് A3 Pro എത്തുന്നത്.

പുതിയ ഹൈപ്പർ എനർജി ബാറ്ററി പാക്കിൽ രണ്ട് പുതിയ മെറ്റീരിയലുകൾ ഉൾപ്പെടുന്നു- ബാറ്ററി പാക്കിൻ്റെ രണ്ട് ധ്രുവങ്ങളിലും സെൽഫ്-ഹീലിംഗ് ഫിലിം രൂപപ്പെടുത്താൻ കഴിയുന്ന ഒരു പുതിയ ഇലക്‌ട്രോലൈറ്റും മികച്ച ബാറ്ററി പെർഫോമൻസും സ്ഥിരതയും നൽകാൻ സഹായിക്കുന്ന പുതിയ A/B ഡയഫ്രവുമാണ് അ‌വ.

ഈ പുതിയ മെറ്റീരിയലുകളും സുരക്ഷാ കോട്ടിംഗുകളും അർത്ഥമാക്കുന്നത് A3 Pro യുടെ ബാറ്ററി സുരക്ഷിതവും കൂടുതൽ ഈടുള്ളതുമാണ് എന്നാണ്. A3 Pro 5G-യുടെ ബാറ്ററി 50 മാസത്തെ ഉപയോഗത്തിന് ശേഷവും അതിൻ്റെ ശേഷിയുടെ 80% നിലനിർത്തും, ഇത് ലബോറട്ടറിയിലെ 1600 സൈക്കിൾസ് (4 വർഷം വരെ) ചാർജിംഗ്, ഡിസ്ചാർജ് ടെസ്റ്റുകളിലൂടെയാണ് ഉറപ്പാക്കിയത്.

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

ദൃശ്യവിരുന്നൊരുക്കുന്ന അൾട്രാ സ്മൂത്ത് ഡിസ്പ്ലേ

സെഗ്‌മെൻ്റിലെ ഏറ്റവും തിളക്കമുള്ള 6.67 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് A3 Proയിൽ ഓപ്പോ നൽകിയിരിക്കുന്നത്. ഈ ഡിസ്‌പ്ലേ സാധാരണ പരമാവധി 850 നിറ്റ് ​ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നു. ഇത് സൺ​ലൈറ്റ് മോഡിൽ 1,000 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ് ആയി വർധിക്കും. A3 Pro ഞങ്ങൾ ഉപയോഗിച്ച ഘട്ടത്തിൽ, കടുത്ത സൂര്യപ്രകാശത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ പോലും സ്ക്രീനിൽ എന്താണ് ഉള്ളത് എന്ന് കാണാൻ ഒരുവിധത്തിലുള്ള ബുദ്ധിമുട്ടുകളും അ‌നുഭവപ്പെട്ടില്ല.

ഇതിലെ ഡിസ്‌പ്ലേയിൽ 120Hz റിഫ്രഷ് റേറ്റും ഉണ്ട്, കൂടാതെ ഉപയോഗിക്കുന്ന സാഹചര്യത്തെ ആശ്രയിച്ച് 60Hz, 90Hz, 120Hz, 180Hz എന്നിവയ്‌ക്കിടയിൽ റിഫ്രഷ് റേറ്റ് ചേഞ്ച് ചെയ്യും. A3 Proയിൽ ഗെയിമിംഗ് നടത്തുമ്പോൾ, കണ്ണുകൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ, സാധ്യമായ ഏറ്റവും ഉയർന്ന ഫ്രെയിം റേറ്റിൽ ഗെയിമുകൾ ആസ്വദിക്കാൻ ഇത് അ‌വസരം ഒരുക്കുന്നു.

കൂടാതെ, ഇതിലെ അൾട്രാ വോളിയം മോഡിന് പ്രത്യേകം നന്ദി പറയേണ്ടതുണ്ട്. ഈ മോഡ് അസാധാരണമായ വ്യക്തതയോടെ ഓഡിയോ ഔട്ട്‌പുട്ടും ഫോൺ കോളുകളും കേൾപ്പിക്കുന്നു. ഇത് ഫോണിൻ്റെ ലൗഡ്‌സ്പീക്കർ വോളിയം 300% വരെ വർദ്ധിപ്പിക്കുന്നു, ഇത് നമ്മുടെ എന്റർടെയ്ൻമെന്റ് മൂഡിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

AI ലിങ്ക്‌ബൂസ്റ്റ് വഴി എപ്പോഴും ബന്ധം നിലനിർത്തുന്നു

എവിടെപ്പോയാലും നെറ്റ്വർക്ക് ഉറപ്പാക്കാൻ ഓപ്പോയുടെ AI LinkBoost ഒരു സിസ്റ്റം-ലെവൽ AI മോഡൽ ഉപയോഗിക്കുന്നു.

OPPO A3 Proയിലും ഈ AI ലിങ്ക്ബൂസ്റ്റ് ഫീച്ചർ ലഭ്യമാണ്. എവിടെയായിരുന്നാലും കണക്ടായിരിക്കാൻ ഇത് സഹായിക്കുന്നു. ഇത് ഡെഡ് സോണുകളിൽ വൈഫൈയ്ക്കും മൊബൈൽ ഡാറ്റയ്ക്കും ഇടയിൽ മാറുകയും സുഗമമായ ഡാറ്റാ എക്സ്പീരീയൻസിനായി രണ്ട് സിമ്മുകൾക്കിടയിൽ ഓട്ടോമാറ്റിക്കായി ചേഞ്ച് ആകുകയും ചെയ്യുന്നു.

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

AI കരുത്തുള്ള ക്യാമറ

OPPO A3 Proയിൽ കിടിലൻ 50MP ഡ്യുവൽ ക്യാമറ സജ്ജീകരണവും 8MP സെൽഫി ക്യാമറയും ഉണ്ട്. പോർട്രെയിറ്റ് മോഡ്, AI പോർട്രെയിറ്റ് റീടൂച്ചിംഗ്, പൂർണ്ണമായും നാച്ചുറൽ ഫോട്ടോകളും വീഡിയോകളും പകർത്താൻ സഹായിക്കുന്ന ഡ്യുവൽ വ്യൂ വീഡിയോ മോഡ് എന്നിവയുമായാണ് ഈ ക്യാമറ സിസ്റ്റം വരുന്നത്.

ഫോട്ടോകൾ നാം ആഗ്രഹിക്കുന്ന രീതിയിൽ തന്നെ പുറത്തുവരുമെന്ന് ഉറപ്പാക്കുന്ന AI- പവർഡ് AI ക്യാമറ സജ്ജീകരണവും OPPO A3 Pro അവതരിപ്പിക്കുന്നു. ഇതിന്റെ സെഗ്‌മെൻ്റിൽ AI ഉപയോഗിക്കുന്ന ഒരേയൊരു ഫോൺ A3 Pro 5G ആണ്. ഇതിലെ AI ഇറേസർ ഫീച്ചർ ഫോട്ടോകളിലെ അനാവശ്യ ഘടകങ്ങൾ നീക്കംചെയ്യാൻ സഹായിക്കുന്നു. ഇതിനെല്ലാം നന്ദി പറയേണ്ടത് OPPO സ്വയം വികസിപ്പിച്ച ലാർജ് മോഡൽ ഇൻ്റലിജൻ്റ് ഫില്ലിംഗിന് ആണ്.

സൂപ്പർ സ്മൂത്ത് പെർഫോമൻസ്

OPPO A3 Pro, മീഡിയടെക് ഡിമെൻസിറ്റി 6300 പ്രോസസർ കരുത്തിലാണ് എത്തിയിരിക്കുന്നത്. ഇത് റാം റാം എക്സ്പാൻഷനും ഫ്ലൂവൻസി പ്രൊട്ടക്ഷനുമൊക്കെ സംയോജിപ്പിച്ച് അ‌വതരിപ്പിച്ചിരിക്കുന്ന സ്മാർട്ട്ഫോൺ ആയതിനാൽ തന്നെ 5 വർഷത്തിലേറെക്കാലും സുഗമമായി മികച്ച രീതിയിൽ പെർഫോം ചെയ്യും എന്ന് കരുതാം.

ഇതിലെ റാം എക്സ്പാൻഷൻ ഓപ്ഷൻ 8GB വരെ എക്സ്ട്രാ റാം വാഗ്ദാനം ചെയ്യുന്നു, 8GB മെമ്മറിയും 128GB, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളും ഉള്ളതിനാൽ എല്ലായ്‌പ്പോഴും സുഗമമായ മൾട്ടി-ആപ്പ് ഉപയോഗം ഉറപ്പാക്കുന്നു.

50 മാസത്തെ ഫ്ലൂവൻസി പ്രൊട്ടക്ഷൻ ടെസ്റ്റ് പാസായ ഓപ്പോ A3 Pro യ്ക്ക് ഇതിലെ ഫീച്ചറുകളും ട്രിനിറ്റി എഞ്ചിനും കുറഞ്ഞത് നാല് വർഷമെങ്കിലും മികച്ച രീതിയിൽ പെർഫോം ചെയ്യാനാകുമെന്ന് ഉറപ്പ് നൽകുന്നു.

കിടിലൻ ഡിസൈനും സമാനതകളില്ലാത്ത ഡ്യൂറബിലിറ്റിയുമായി OPPO A3 പ്രോ

OPPO A3 Proയെക്കുറിച്ചുള്ള അ‌ന്തിമ വിലയിരുത്തൽ

OPPO A3 Pro, സ്മാർട്ട്ഫോൺ ഓപ്പോ A സീരീസിനെ അൾട്രാ ഡ്യൂറബിലിറ്റി റൂട്ടിലേക്ക് പോകുന്നു, ഇത് ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച ഫോണുകളിലൊന്നായി മാറുന്നു. പ്രീമിയം നിലവാരമുള്ള ഡിസൈനും ദീർഘകാല പെർഫോമൻസും ഏറെക്കാലത്തെ ഈടും വാഗ്ദാനം ചെയ്യുന്ന OPPO A3 Pro മാറുന്ന ഏതൊരാളും ജീവിതത്തിൽ ശരിക്കും മുന്നേറുകയാണ് ചെയ്യുന്നത്.

മൂൺലൈറ്റ് പർപ്പിൾ, സ്റ്റാറി ബ്ലാക്ക് എന്നീ നിറങ്ങളിൽ OPPO A3 Pro ലഭ്യമാകും. 2024 ജൂൺ 24 മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, OPPO സ്റ്റോർ, മെയിൻലൈൻ റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ വഴി ലഭ്യമാകും. ഇതിന്റെ 128GB വേരിയൻ്റിന് 17,999 രൂപയും 256GB സ്റ്റോറേജുള്ള വേരിയന്റിന് 19,999 രൂപയുമാണ് വില.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുന്ന ഉപയോക്താക്കൾക്ക് ഫ്ലാറ്റ് 10% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും കൂടാതെ പ്രമുഖ പാർട്നർമാർ വഴി ഡൗൺ പേയ്‌മെൻ്റ് ഇല്ലാതെ 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐയും കൺസ്യൂമർ ലോൺ ഓപ്ഷനുകളും ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The OPPO A3 Pro sees the A Series go down the ultra-durability route which makes it one of the most durable phones in the Indian market. This reassuring durability along with the high-end design and long-lasting performance promise means that anyone switching to the OPPO A3 Pro is really stepping up in life.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X