പിടിതരാതെ തന്ത്രം! വെറും 8,999 രൂപയ്ക്ക് മിലിട്ടറി ഗ്രേഡ് സുരക്ഷയുമായി ഓപ്പോ A3X എത്തി
ഇന്ത്യക്കാർക്ക് ഒരുപാട് മികച്ച സ്മാർട്ട്ഫോണുകൾ സമ്മാനിച്ചിട്ടുള്ള ഓപ്പോ ഇപ്പോൾ ബജറ്റ് വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോണുമായി വീണ്ടും രംഗത്തെത്തി. ഓഗസ്റ്റിൽ ഓപ്പോ ഇന്ത്യയിൽ മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുള്ള A3x 5G അവതരിപ്പിച്ചിരുന്നു. അതിന്റെ അൽപ്പം വില കുറഞ്ഞ ഓപ്ഷൻ എന്ന നിലയിൽ ഓപ്പോ A3x 4ജി ആണ് പുതിയതായി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഡ്യൂറബിലിറ്റിക്കും മൾട്ടിപ്പിൾ ലിക്വിഡ് റെസിസ്റ്റൻസിനുമായി MIL-STD 810H സർട്ടിഫിക്കേഷൻ ഉണ്ട് എന്നതാണ് ഈ ഓപ്പോ ഫോണിന്റെ ഹൈലൈറ്റ്. പതിനായിരം രൂപയിൽ താഴെയാണ് ഈ ഫോണിന്റെ വില.
കടുത്ത ചൂട്, ഈർപ്പം, ഷോക്ക് പ്രതിരോധം എന്നിവയെ നേരിടാൻ ഈ ഫോണിന് കഴിയും. ഏറ്റവും കഠിനമായ ചുറ്റുപാടുകളും സാഹചര്യങ്ങളും നേരിടാൻ കഴിയുമോയെന്ന് ഉറപ്പിക്കാൻ കഠിനമായ പരീക്ഷണങ്ങൾ പിന്നിട്ടാണ് ഈ ഫോൺ എത്തുന്നത്. പൊടി, ജല പ്രതിരോധം എന്നിവയ്ക്ക് IP54 റേറ്റിംഗും ഇതിൽ ഉണ്ട്.

ഓപ്പോ A3x ലെ 6.67 ഇഞ്ച് HD+ ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയോടെ എത്തുന്നു. സ്‌ക്രീൻ നനഞ്ഞാലും നനഞ്ഞ കൈകൾ കൊണ്ട് പ്രവർത്തിപ്പിച്ചാലും ടച്ച്‌സ്‌ക്രീൻ വർക്ക് ചെയ്യുന്നതിനായി സ്‌പ്ലാഷ് ടച്ച് സാങ്കേതികവിദ്യയുടെ പിന്തുണയും ഇതിൽ നൽകിയിട്ടുണ്ട് എന്ന് കമ്പനി അറിയിച്ചു.
ഓപ്പോ A3x 4ജിയുടെ (Oppo A3x 4G) പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, പാണ്ട ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6s 4G Gen1 മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ചിപ്സെറ്റിന്റെ കരുത്ത്.

അഡ്രിനോ 610 GPU @ 1050MHz, 4GB LPDDR4X റാം (4GB വരെ വെർച്വൽ റാം വിപുലീകരണം) 64GB / 128GB eMMC 5.1 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 14 ൽ ആണ് ഇതിന്റെ പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ OPPO A3x 4G യിൽ 8MP പ്രൈമറി ക്യാമറയും (എഫ്/2.0 അപ്പേർച്ചർ) പിന്നിൽ ഒരു ഫ്ലിക്കർ സെൻസറും ഉണ്ട്. സെൽഫികൾക്കായി 5 എംപി ഫ്രണ്ട് ക്യാമറയും ( f/2.2 അപ്പേർച്ചർ) നൽകിയിരിക്കുന്നു. സുരക്ഷയ്ക്കായി സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിൻ്റ് സെൻസർ ആണ് ഇതിൽ ഉള്ളത്.
മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP54 റേറ്റിങ്, 4G, ഡ്യുവൽ-ബാൻഡ് Wi-Fi, ബ്ലൂടൂത്ത്, GPS, ചാർജ് ചെയ്യാനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഇതിലെ മറ്റ് ഫീച്ചറുകൾ. 76.02×165.71×7.68 മിമി വലിപ്പവും 187 ഗ്രാം ഭാരവും ഇതിനുണ്ട്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഓപ്പോ ഇതിൽ നൽകിയിരിക്കുന്നത്.

ഓപ്പോ A3x 4Gയുടെ 4GB + 64GB മോഡലിന് 8,999 രൂപയും 4GB + 128GB മോഡലിന് 9,999 രൂപയും ആണ് വില. നെബുല റെഡ്, ഓഷ്യൻ ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയിൽ നിന്നും ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ഇത് വാങ്ങാനാകും.
ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും ഇത് ഒരു 4ജി ഫോൺ ആണ് എന്നത് ഉപയോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല, ഇതേ മിലിട്ടറി ഗ്രേഡ് ഫീച്ചറുകൾ സഹിതം ഓപ്പോ A3x 5G ഇന്ത്യയിൽ ലഭ്യമാണ് എന്നതും ഓർക്കണം. ഓപ്പോ A3x 5ജിയുടെ 64GB അടിസ്ഥാന വേരിയൻ്റിന് 12,499 രൂപയും 128GB വേരിയന്റിന് 13,499 രൂപയുമാണ് വില.


Click it and Unblock the Notifications








