Home
Mobile

അ‌ന്നും ഇന്നും മുത്താണ്! മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുള്ള ഓപ്പോ A3x 5G 10000+ രൂപ വിലയിൽ

ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ധാരാളമുണ്ട്. ബജറ്റ് വിലയിൽ നിരവധി 5ജി ഫോണുകൾ വിപണിയിൽ എത്തിയിട്ടുമുണ്ട്. എന്നാൽ മിലിട്ടറി ഗ്രേഡ് റേറ്റിങ് സഹിതം ബജറ്റ് വിലയിൽ ലഭ്യമായിട്ടുള്ള 5ജി ഫോണുകൾ അ‌ധികം കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോൾ ഓപ്പോയുടെ A3x 5G (OPPO A3x 5G) ആ കുറവ് തീർത്തിരിക്കുന്നു. 2024 ഓഗസ്റ്റിൽ ഓപ്പോ ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് ഓപ്പോ A3x 5G. ഇത് ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഫ്ലിപ്പ്കാർട്ടിലും ഓപ്പോയുടെ ഔദ്യോഗിക വെബ്​​സൈറ്റിലും വാങ്ങാൻ ലഭ്യമായിരിക്കുന്നു.

ഇന്ത്യയി​ൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ A3x 5G യുടെ 64GB അ‌ടിസ്ഥാന വേരിയൻ്റിന് 12,499 രൂപയും 128GB വേരിയന്റിന് 13,499 രൂപയുമായിരുന്നു വില. ഓപ്പോ വെബ്സൈറ്റ് വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഇ-കൊമേഴ്സ് വെബ്​സൈറ്റുകൾ വഴിയും ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.

മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുള്ള ഓപ്പോ A3x 5G 10000+ രൂപ വിലയിൽ

എന്നാൽ ഓപ്പോ A3x 5G ഇപ്പോൾ ഏറ്റവും വിലക്കുറവിൽ ലഭ്യമാകുക ഓപ്പോ വെബ്സൈറ്റിൽ തന്നെയാണ്. ലോഞ്ച് വിലയെക്കാൾ 1000 രൂപ വിലക്കുറവിലാണ് ​ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് ഓപ്പോ A3x 5G അ‌ടിസ്ഥാന മോഡലിന് 11499 രൂപയാണ് വില.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 625 രൂപ വരെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ ആകെ 10,874 രൂപ വിലയിൽ ഇപ്പോൾ ഓപ്പോ വെബ്​സൈറ്റിൽ നിന്നും A3x 5G വാങ്ങാനാകും. സ്റ്റാറി പർപ്പിൾ, സ്പാർക്കിൾ ബ്ലാക്ക്, സ്റ്റാർലൈറ്റ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഓപ്പോ A3x വാങ്ങാൻ ലഭ്യമായിട്ടുള്ളത്.

മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുള്ള ഓപ്പോ A3x 5G 10000+ രൂപ വിലയിൽ

ഓപ്പോ A3x 5ജിയുടെ പ്രധാന ഫീച്ചറുകൾ: മികച്ച ഈട് ആണ് ഈ ഫോണിന്റെ പ്രധാന സവിശേഷത. വീഴ്ചകളെയും ജലത്തെയും പ്രതിരോധിക്കാനുള്ള ശേഷിയോടെ മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുമായാണ് ഓപ്പോ എ3x 5ജിയും വന്നിരിക്കുന്നത്. ഡ്യൂറബിലിറ്റിക്കും മൾട്ടിപ്പിൾ ലിക്വിഡ് റെസിസ്റ്റൻസിനുമായി MIL-STD 810H സർട്ടിഫിക്കേഷൻ ഈ ഫോണിന് ഉണ്ട്.

മറ്റ് പ്രധാന ഫീച്ചറുകളുടെ കാര്യമെടുത്താൽ, 6nm മീഡിയടെക് ഡിമെൻസിറ്റി 6300 ഒക്ടാ കോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.67 ഇഞ്ച് HD+ ഡിസ്പ്ലേ, 1604 x 720 പിക്സൽ റെസല്യൂഷൻ, സെൽഫി സ്നാപ്പറിനായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട്, 1000nits പീക്ക് ​ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ് എന്നിവ ഇതിലുണ്ട്.

മാലി-G57 MC2 ജിപിയു, 4GB റാം + 64GB ഇന്റേണൽ സ്റ്റോറേജ്, 4GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനുകൾ, മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഇതിലുണ്ട്. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഉണ്ട്.

മിലിട്ടറി ഗ്രേഡ് റേറ്റിങ്ങുള്ള ഓപ്പോ A3x 5G 10000+ രൂപ വിലയിൽ

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ A3x 5ജിയിൽ ഉള്ളത്. മെയിൻ ക്യാമറ 32MP (8MP പിക്സൽ-ബിൻഡ്) ആണ്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി ഫ്രണ്ടിൽ 5 എംപി ക്യാമറയുമുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.

മിലിട്ടറി-ഗ്രേഡ് MIL-STD 810H സർട്ടിഫിക്കേഷൻ ഉളളതിനാൽ ഷോക്ക് ആൻഡ് ഡ്രോപ്പ്-റെസിസ്റ്റൻ്റ് ആണ്, താഴെ വീണാലും അ‌ത്രപെട്ടെന്ന് തകരില്ല. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,100mAh ബാറ്ററിയാണ് ഓപ്പോ A3x പായ്ക്ക് ചെയ്യുന്നത്. ചെറിയ വിലയിൽ മികച്ചൊരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഡീൽ പരിഗണിക്കാം.

More from GizBot

Best Mobiles in India

English summary
The Oppo A3x 5G is now available for purchase at a huge discount. At the time of its launch in India, the Oppo A3x 5G was priced at Rs 12,499 for the 64GB base variant and Rs 13,499 for the 128GB variant. The Oppo A3x 5G base model is now listed at Rs 11,499. In addition to the direct discount, a bank discount of up to Rs 625 is also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X