Home
Mobile

ആദായ വിൽപ്പന അ‌ല്ല, പക്ഷേ വില 10499 രൂപ മാത്രം; ഈ ഓപ്പോ 5G ഫോണിന്റെ വില കുറഞ്ഞു

സ്മാർട്ട്ഫോൺ ബ്രാൻഡുകളെ സംബന്ധിച്ചിടത്തോളം ഫോണുകൾക്കെല്ലാം വില കൂട്ടേണ്ടി വന്നിരിക്കുന്ന സമയമാണിത്. ചിപ് ക്ഷാമം മൂലം സ്മാർട്ട്ഫോൺ വിപണിയെ മൊത്തത്തിൽ വില വർധന ബാധിച്ചപ്പോൾ ഇതിനകം ലോഞ്ച് ചെയ്ത ചില സ്മാർട്ട്ഫോണുകൾക്ക് ഉൾപ്പെടെ വില കൂടി. എന്നാൽ ഈ വില വർധനയുടെ പിടിയിൽ ഉൾപ്പെടാതെ പോയ ചില മോഡലുകൾ ഉണ്ട്. അ‌വ പലതും അ‌ടുത്തകാലത്ത് ലോഞ്ച് ചെയ്തവ അ‌ല്ല എന്നുമാത്രം. എങ്കിലും വില ഒരു പ്രധാന മാനദണ്ഡമായി കാണുന്ന സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഇത്തരം 5ജി ഫോണുകളിൽ താൽപര്യമുണ്ട്.

കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്കായി ഓപ്പോ കഴിഞ്ഞ വർഷം അ‌വസാനം പുറത്തിറക്കിയ ഒരു ഓപ്പോ എ സീരീസ് ഫോൺ ഇപ്പോൾ ലഭ്യമാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട ഓപ്പോ A3X 5G ആണ് ആ സ്മാർട്ട്ഫോൺ. കാര്യമായ ഡിസ്കൗണ്ട് ഇല്ലെങ്കിലും കുറഞ്ഞ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

ആദായ വിൽപ്പന അ‌ല്ല, വില 10499 രൂപ മാത്രം; ഈ 5G ഫോണിന്റെ വില കുറഞ്ഞു

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ A3x 5G 64GB അ‌ടിസ്ഥാന വേരിയൻ്റിന് 12,499 രൂപയും 128GB വേരിയന്റിന് 13,499 രൂപയുമായിരുന്നു വില. എന്നാൽ ഇതിന്റെ പിൻഗാമിയായി പുതിയ ഓപ്പോ A5x 5G വിപണിയിൽ എത്തിയിട്ടുണ്ട്. അ‌തിനാൽ നിലവിൽ A3x 5G അ‌ടിസ്ഥാന മോഡൽ 10499 രൂപ വിലയിലും 125GB വേരിയന്റ് 11499 രൂപ വിലയിലും ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ഒന്നും ഓപ്പോ ഈ 5ജി ഫോണിന് ലഭ്യമാക്കിയിട്ടില്ല. എങ്കിലും ബജറ്റ് വിലയിൽ ഇവ വാങ്ങാനാകും എന്നത് ശ്രദ്ധേയമാണ്. താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. സ്റ്റാറി പർപ്പിൾ, സ്പാർക്കിൾ ബ്ലാക്ക്, സ്റ്റാർലൈറ്റ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഓപ്പോ A3x 5ജി ലഭ്യമായിട്ടുള്ളത്.

ആദായ വിൽപ്പന അ‌ല്ല, വില 10499 രൂപ മാത്രം; ഈ 5G ഫോണിന്റെ വില കുറഞ്ഞു

പ്രധാന ഫീച്ചറുകൾ

ഡ്യൂറബിലിറ്റിക്കും മൾട്ടിപ്പിൾ ലിക്വിഡ് റെസിസ്റ്റൻസിനുമായി MIL-STD 810H സർട്ടിഫിക്കേഷൻ സഹിതം എത്തുന്നു എന്നതാണ് ഈ ബജറ്റ് ഓപ്പോ 5ജി ഫോണിനെ വിപണിയിൽ ശ്രദ്ധേയമാക്കിയത്. 6nm മീഡിയടെക് ഡിമെൻസിറ്റി 6300 ഒക്ടാ കോർ പ്രോസസറാണ് ഓപ്പോ A3x 5ജിയുടെ കരുത്ത്. ഗ്രാഫിക്‌സിനായി മാലി-G57 MC2 ജിപിയുവും ഇതിൽ ഉണ്ട്.

6.67 ഇഞ്ച് HD+ സ്ക്രീൻ, 1604 x 720 പിക്സൽ റെസല്യൂഷൻ, സെൽഫി സ്നാപ്പറിനായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട്, 1000nits പീക്ക് ​ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട ഓപ്പോ ​A3x 5ജിയുടെ പ്രധാന ഫീച്ചറുകൾ. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറാണ് ഇതിലുള്ളത്.

4GB റാം + 64GB ഇന്റേണൽ സ്റ്റോറേജ്, 4GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് ഈ ഫോൺ ലഭിക്കുക. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ഓപ്പോ എ3x 5ജിയുടെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, GPS, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉൾപ്പെടുന്നു.

ആദായ വിൽപ്പന അ‌ല്ല, വില 10499 രൂപ മാത്രം; ഈ 5G ഫോണിന്റെ വില കുറഞ്ഞു

32MP (8MP പിക്സൽ-ബിൻഡ്) മെയിൻ ക്യാമറ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും 5MP ഫ്രണ്ട് ക്യാമറയും അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), IP54 റേറ്റിങ്, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. 76.02×165.71×7.68 mm വലിപ്പവും 187 ഗ്രാം ഭാരവും ആണ് ഈ ഫോണിനുള്ളത്.

More from GizBot

Best Mobiles in India

English summary
The Oppo A3x 5G is now available for purchase on the official website at a reduced price. At the time of its launch in India, the Oppo A3x 5G was priced at Rs 12,499 for the 64GB base variant and Rs 13,499 for the 128GB variant. However, the base model is now listed on the official website at a price of Rs 10,499 and the 125GB variant at a price of Rs 11,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X