Home
Mobile

പുതിയ പിള്ളേർ മാത്രം വിലസിയാൽ പോരല്ലോ! ഓപ്പോയുടെ ഈ A സീരീസ് 5G ഫോണിന് വില കുറഞ്ഞു

സീരീസിൽ പുതിയ ഫോണുകൾ എത്തുമ്പോൾ തൊട്ട് മുൻപ് ഇറങ്ങിയ മോഡലിന്റെ വില കുറയാറുണ്ട്. ഓപ്പോ തങ്ങളുടെ എ സീരീസിൽ കഴിഞ്ഞ വർഷം എ3 സീരീസ് സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. അ‌തിന്റെ പിൻഗാമിയായി ഇക്കൊല്ലം എ5 സീരീസ് ഫോണുകൾ ഇറക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ മാസവും ഈ മാസവും എ5 സീരീസിലേക്ക് പുതിയ ഫോണുകൾ എത്തി. അ‌തിൽ കഴിഞ്ഞ മാസം അ‌വതരിപ്പിക്കപ്പെട്ട മോഡൽ ആണ് ഓപ്പോ എ5x 5ജി. ഇതിന്റെ 4GB+128GB വേരിയന്റിന് 13,999 രൂപയാണ് വില. ഈ പുതിയ മോഡൽ ഇറങ്ങിയതിന് പിന്നാലെ മുൻഗാമിയായ ഓപ്പോ എ3x 5ജിയുടെ (OPPO A3x 5G) വില കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വർഷം ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ A3x 5ജിയുടെ 64GB അ‌ടിസ്ഥാന വേരിയൻ്റിന് 12,499 രൂപയും 128GB വേരിയന്റിന് 13,499 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ പുതിയ A5x 5ജി എത്തിയതിന് ശേഷം ഇതിന്റെ വില 1000 രൂപ കുറഞ്ഞിരിക്കുന്നു.

പുതിയ പിള്ളേർ മാത്രം വിലസിയാൽ പോരല്ലോ! ഈ ഓപ്പോ 5G ഫോണിന് വില കുറഞ്ഞു

ഇപ്പോൾ ഓപ്പോയുടെ ഔദ്യോഗിക വെബ്​സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും 1000 രൂപ വിലക്കുറവിന് ശേഷം 11499 രൂപ വിലയിലാണ് ഓപ്പോ A3x 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 750 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ, 10,749 രൂപ വിലയിൽ ഇത് വാങ്ങാൻ സാധിക്കും.

ഓപ്പോ A3x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് HD+ ഡിസ്പ്ലേ, 1604 x 720 പിക്സൽ റെസല്യൂഷൻ, പഞ്ച്-ഹോൾ കട്ട്ഔട്ട്, 1000nits പീക്ക് ​ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 6nm മീഡിയടെക് ഡിമെൻസിറ്റി 6300 ഒക്ടാ കോർ പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. ഗ്രാഫിക്‌സിനായി മാലി-G57 MC2 ജിപിയുവും ഉണ്ട്.

പുതിയ പിള്ളേർ മാത്രം വിലസിയാൽ പോരല്ലോ! ഈ ഓപ്പോ 5G ഫോണിന് വില കുറഞ്ഞു

4GB റാം + 64GB ഇന്റേണൽ സ്റ്റോറേജ്, 4GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് കോൺഫിഗറേഷനുകളിലാണ് ഈ ഫോൺ ലഭിക്കുക. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. മികച്ച ഈടും ഈ ഓപ്പോ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഡ്യൂറബിലിറ്റിക്കും മൾട്ടിപ്പിൾ ലിക്വിഡ് റെസിസ്റ്റൻസിനുമായി MIL-STD 810H സർട്ടിഫിക്കേഷൻ ഈ ഫോണിന് ഉണ്ട്.

32MP (8MP പിക്സൽ-ബിൻഡ്) മെയിൻ ക്യാമറ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5MP ഫ്രണ്ട് ക്യാമറയും ഈ ബജറ്റ് ഓപ്പോ ഫോണിലുണ്ട്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 14ൽ ആണ് എത്തിയത് എങ്കിലും രണ്ട് ഒഎസ് അ‌പ്ഗ്രേഡുകളും മൂന്ന് വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ഇതിന് ലഭിക്കും.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-C, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP54 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

പുതിയ പിള്ളേർ മാത്രം വിലസിയാൽ പോരല്ലോ! ഈ ഓപ്പോ 5G ഫോണിന് വില കുറഞ്ഞു

76.02×165.71×7.68 mm വലിപ്പവും 187 ഗ്രാം ഭാരവുമാണ് ഈ ഓപ്പോ ഫോണിനുള്ളത്. 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഓപ്പോ A3x 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. സ്റ്റാറി പർപ്പിൾ, സ്പാർക്കിൾ ബ്ലാക്ക്, സ്റ്റാർലൈറ്റ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

Best Mobiles in India

English summary
Following the launch of the new Oppo A5x 5G model, the price of its predecessor, the Oppo A3x 5G, has been reduced. The Oppo A3x 5G is listed on Oppo's official website and Flipkart at Rs 11,499 after a price cut of Rs 1,000. There is also a bank discount of Rs 750 available. Therefore, it can be purchased for Rs 10,749.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X