ഓപ്പോയുടെ പുതിയ മിടുക്കൻ; 360° ആർമർ ബോഡി സഹിതം ഓപ്പോ A5 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഓപ്പോ ഇന്ത്യയിൽ തങ്ങളുടെ എ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അവതരിപ്പിച്ചിരിക്കുന്നു. കുറഞ്ഞ വിലയിൽ അവതരിപ്പിക്കുന്ന സ്മാർട്ട്ഫോൺ ആണെങ്കിൽപ്പോലും മികച്ച ഈട് അതിൽ വാഗ്ദാനം ചെയ്യാൻ കഴിഞ്ഞ കുറച്ചുനാളുകളായി ഓപ്പോ ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ മികച്ച ഈട് സഹിതം 15000 രൂപയോട് അടുത്ത വിലയിൽ ഓപ്പോ എ5 5ജി (OPPO A5 5G) എന്ന സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഓപ്പോ A5x 5G കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. അതിന് ശേഷം അവതരിപ്പിക്കുന്ന എ സീരീസ് സ്മാർട്ട്ഫോൺ ആണ് ഇത്.
360° ആർമർ ബോഡി സഹിതമാണ് ഓപ്പോ A5 5G എത്തിയിരിക്കുന്നത്. ഇത് ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് റൈൻഫോഴ്‌സ്ഡ് ഗ്ലാസിനെ അതിന്റെ മുൻഗാമിയായ ഓപ്പോ A3 5G-യെ അപേക്ഷിച്ച് 160% ഉയർന്ന ഇംപാക്ട് റെസിസ്റ്റൻസുമായി സംയോജിപ്പിക്കുന്നു, കൂടാതെ ഒരു പ്രൊപ്രൈറ്ററി ഹൈ-സ്ട്രെങ്ത് അലോയ് ഫ്രെയിമും ഈ ഫോണിന് ഉണ്ടെന്ന് കമ്പനി പറയുന്നു.

അതായത് മുൻ മോഡലിനെ അപേക്ഷിച്ച് മികച്ച ഈട് ഈ പുതിയ മോഡൽ വാഗ്ദാനം ചെയ്യുന്നുണ്ട്. മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും (MIL-STD-810H) ഈ ഓപ്പോ എ സീരീസ് ഫോണിന് ഉണ്ട്. കൂടാതെ കഠിനമായ ചൂട്, ഈർപ്പം, ഷോക്ക് പ്രതിരോധം എന്നിങ്ങനെ വിവിധ സാഹചര്യങ്ങളെ നേരിടാനുള്ള ശേഷിയോടെയാണ് ഈ ഫോൺ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പൊടി- ജല പ്രതിരോധത്തിന് IP65 റേറ്റിങ്ങും ഉണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഓപ്പോ എ5 5ജിയിൽ ഉള്ളത്. ഇത് 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് എത്തിയിരിക്കുന്നത്.

മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ കരുത്തിലാണ് ഓപ്പോ എ5 5ജി എത്തിയിരിക്കുന്നത്. ARM Mali-G57 MC2@1072MHz GPU, 6GB / 8GB LPDDR4X റാം (8GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയും ഇതിലുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. അതിൽ f/1.88 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP സെക്കൻഡറി മോണോക്രോം ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഓപ്പോ എ5 5ജിയിലുണ്ട്.
ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ OS 15-ൽ ആണ് ഈ ഓപ്പോ ഫോണിന്റെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഡ്യൂവൽ സിം, 5G NA/NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS + GLONASS, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്.

45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഓപ്പോ ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.
21 മിനിറ്റിനുള്ളിൽ 30% വരെയും 37 മിനിറ്റിനുള്ളിൽ 50% വരെയും ചാർജ് ചെയ്യാൻ ഇതിന് കഴിയും. 165.71×76.24×7.99mm വലിപ്പവും 194 ഗ്രാം ഭാരവും ഇതിലുണ്ട്. അറോറ ഗ്രീൻ, മിസ്റ്റ് വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഓപ്പോ എ5 5ജി വാങ്ങാനാകുക.
ഓപ്പോ A5 5ജിയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 15,499 രൂപയും 8GB + 128GB വേരിയന്റിന് 16,999 രൂപയുമാണ് വില. ഇത് ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോറിൽ നിന്ന് ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്. മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിലും അധികം വൈകാതെ ഇത് വാങ്ങാൻ ലഭ്യമാകും.


Click it and Unblock the Notifications