120Hz റിഫ്രഷ് റേറ്റ്, AMOLED സ്‌ക്രീൻ, 12GB റാം, സ്‌നാപ്ഡ്രാഗൺ ചിപ്സെറ്റ്; ഓപ്പോ A5 5G മാസ് തന്നെ!
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ കൂടി കൂട്ടിച്ചേർത്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഓപ്പോ A3 യുടെ പിൻഗാമിയായി ഓപ്പോ എ5 5ജി (OPPO A5 5G) എന്ന ബജറ്റ് 5ജി ഫോണും അതോടൊപ്പം ഓപ്പോ A5 വൈറ്റാലിറ്റി എഡിഷൻ (OPPO A5 Vitality Edition) എന്ന മോഡലുമാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ രണ്ട് ഫോണുകളും ഇപ്പോൾ ചൈനയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യൻ ആരാധകർ നിരാശരാകേണ്ട കാര്യമില്ല. കാരണം, സ്പെസിഫിക്കേഷനുകളിൽ ചെറിയ മാറ്റങ്ങളോടെ ഈ ഓപ്പോ A5 ഇന്ത്യയിൽ OPPO F29 എന്ന പേരിൽ പുറത്തിറങ്ങും.
മാന്യമായ വിലയിൽ മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നതാണ് ഈ പുതിയ ഓപ്പോ എ സീരീസ് ഫോണുകൾ. ചിപ്സെറ്റിന്റെയും ഡിസ്പ്ലേയുടെയും ബാറ്ററിയുടെയും കാര്യത്തിൽ ഉൾപ്പെടെ ഈ രണ്ട് മോഡലുകളും തമ്മിൽ വ്യത്യാസമുണ്ട്. സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ് ആണ് ഓപ്പോ എ5 5ജിയുടെ കരുത്ത്.

ഓപ്പോ എ5 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (2412×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ (2.2GHz+4x A55 1.8GHz ക്രിയോ സിപിയുവിൽ) സ്നാപ്ഡ്രാഗൺ 6 ജെൻ 1 4nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഇതിന്റെ കരുത്ത്.
അഡ്രിനോ 710 ജിപിയുവിനൊപ്പം 8GB / 12GB LPDDR4X റാം, 128GB / 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡ്യുവൽറിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ5 5ജിയിലുള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്നു. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയും ഉണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP66+IP68+IP69 റേറ്റിങ് സഹിതമാണ് ഈ ഓപ്പോ ഫോൺ എത്തുന്നത്.
ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 5 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS, GLONASS, ഗലീലിയോ, QZSS, NFC, 45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നീ ഫീച്ചറുകളും ഇതിലുണ്ട്. 161.57×74.47×7.65mm വലിപ്പവും 185 ഗ്രാം (കറുപ്പ്) / 189 ഗ്രാം (നീലയും പിങ്ക് നിറവും) ഭാരവും എ5 5ജിക്ക് ഉണ്ട്.
ഓപ്പോ A5 വൈറ്റാലിറ്റി എഡിഷന്റെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 × 720 പിക്സലുകൾ) HD+ LCD സ്ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 256GB / 512GB UFS 3.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം തന്നെയാണ് ഈ പ്രത്യേക എഡിഷനിലും ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.2 അപ്പേർച്ചർ ഉള്ള 2MP മോണോക്രോം ക്യാമറ, LED ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.
IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 5 802.11 ac (2.4GHz+ 5GHz), ബ്ലൂടൂത്ത് 5.4 GPS, GLONASS, ഗലീലിയോ, 45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 5640mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 164.82×75.53×7.76mm (പിങ്ക്, കറുപ്പ്) / 7.86mm (പച്ച) വലിപ്പവും 194 ഗ്രാം (പിങ്ക്, കറുപ്പ്) / 196 ഗ്രാം (പച്ച) ഭാരവും ഇതിനുണ്ട്.

ഓപ്പോ A5 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 1299 യുവാൻ (ഏകദേശം 15,540 രൂപ) ആണ് വില. ഇതിന്റെ 8GB + 256GB വേരിയന്റിന് 1499 യുവാനും (ഏകദേശം 17,935 രൂപ), 12GB + 256GB വേരിയന്റിന് 1799 യുവാനും (ഏകദേശം 21,530 രൂപ), 12GB + 512GB വേരിയന്റിന് 1999 യുവാനും (ഏകദേശം 23,925 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.
ഓപ്പോ A5 വൈറ്റാലിറ്റി എഡിഷന്റെ 8GB + 256GB അടിസ്ഥാന വേരിയന്റിന് 1,199 യുവാൻ (ഏകദേശം 14,345 രൂപ) ആണ് വില. ഇതിന്റെ 12GB + 256GB വേരിയന്റിന് 1,399 യുവാനും (ഏകദേശം 16,740 രൂപ), 12GB + 512GB വേരിയന്റിന് 1599 യുവാനും (ഏകദേശം 19,130 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.


Click it and Unblock the Notifications








