ഓപ്പോ A5 അവതരിപ്പിച്ചു, ഫോണ്‍ എങ്ങനെയുണ്ടെന്നു നോക്കാം..!

By GizBot Bureau
|

ഏറെ നാളത്തെ കിംവദന്തികള്‍ക്കു ശേഷം ഓപ്പോ തങ്ങളുടെ പുതിയ ഫോണായ ഓപ്പോ എ5 ചൈനയില്‍ അവതരിപ്പിച്ചു. ഓപ്പോയുടെ ഈ ഏറ്റവും പുതിയ മോഡല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഒരു നോനോ-സ്‌കെയില്‍ മൈക്രോക്രിസ്റ്റലൈന്‍ ടെക്‌നോളജി ഉപയോഗിച്ചാണ്.

ഓപ്പോ A5 അവതരിപ്പിച്ചു, ഫോണ്‍ എങ്ങനെയുണ്ടെന്നു നോക്കാം..!

ഡ്യുവല്‍ ക്യാമറ സെറ്റപ്പ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവേഡ് സെല്‍ഫി ക്യാമറ, ഒരു ഡിസ്‌പ്ലേ നോച്ച് എന്നിവ പ്രധാന സവിശേഷതകളാണ്. കൂടാതെ നിങ്ങള്‍ക്കിണങ്ങുന്ന വ്യത്യസ്ഥ നിറങ്ങളിലുമാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 4320എംഎഎച്ച് എന്ന വലിയ ബാറ്ററിയാണ് ഓപ്പോ എ5ല്‍. അതിനാല്‍ ഒറ്റ ചാര്‍ജ്ജില്‍ തന്നെ 14 മണിക്കൂര്‍ ദൈര്‍ഘ്യമുളള വീഡിയോകള്‍ കാണാം അല്ലെങ്കില്‍ ഒറ്റ ചാര്‍ജ്ജില്‍ 11 മണിക്കൂര്‍ വരെ ഗെയിം കളിക്കാനും കഴിയും.

ഓപ്പോ A5ന്റെ വില

ചൈനയില്‍ ഓപ്പോ എ5ന്റെ വില CYN 1,500 അതായത് ഇന്ത്യന്‍ വില ഏകദേശം 15,500 രൂപയാകും. ചൈനയില്‍ ഈ ഫോണിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചു. അതു പോലെ ജൂലൈ 13ന് വില്‍പന ആരംഭിക്കുകയും ചെയ്യും. മിറര്‍ ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഓപ്പോ എ5 സവിശേഷതകള്‍

720x1520 പിക്‌സല്‍ റസൊല്യൂഷനില്‍ 6.2 ഇഞ്ച് വലുപ്പമുളള ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഓപ്പോ എ5ന്. 1.8 GHzന്റെ ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 SoC പ്രോസസറില്‍ 4ജിബി റാമാണ് ഫോണിന്. ഡ്യുവല്‍ നാനോ സിം പിന്തുണയുളള ഈ ഫോണ്‍ റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ്.

ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പിലാണ് ക്യാമറ എത്തിയിരിക്കുന്നത്. f/2.2 അപ്പേര്‍ച്ചറുളള 13എംപി പ്രൈമറി സെന്‍സറും അതു പോലെ എല്‍ഈഡി ഫ്‌ളാഷോടു കൂടിയ f/2.4 അപ്പേര്‍ച്ചറുളള 2എംപി സെക്കന്‍ഡറി ക്യാമറയും ഫോണിലുണ്ട്. മികച്ച സെല്‍ഫി ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയും സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ 296 മുഖം തിരിച്ചറിയല്‍
സവിശേഷതകളാണുളളത്‌.

64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ് ഓപ്പോ എ5ന്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം. കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ 4ജി വോള്‍ട്ട്, വൈഫൈ 802.11 b/g/n, ബ്ലൂട്ടൂത്ത v4.2, ജിപിഎസ്, മൈക്രോ യുഎസ്ബി, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിയാണ്.

ഷവോമിയുടെ MIUI 10 ഗ്ലോബല്‍ ബീറ്റ റോം 8.7.5 എട്ടു ഉപകരണങ്ങളില്‍ പുറത്തിറങ്ങിഷവോമിയുടെ MIUI 10 ഗ്ലോബല്‍ ബീറ്റ റോം 8.7.5 എട്ടു ഉപകരണങ്ങളില്‍ പുറത്തിറങ്ങി

Best Mobiles in India

Read more about:
English summary
Oppo A5 Launched: Price, Specifications

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X