ഇന്ത്യയിലെ സാഹചര്യത്തിന് ഇവൻ ബെസ്റ്റാ! ഓപ്പോ A5 പ്രോ 5G ലോഞ്ച് ചെയ്തു
ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുകൂലമായ ഒരു കരുത്തൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ച് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡ് ഓപ്പോ. തങ്ങളുടെ A സീരീസിലെ ഏറ്റവും പുതിയ മോഡൽ എന്ന നിലയിൽ ഓപ്പോ A5 പ്രോ 5ജി (OPPO A5 Pro 5G) എന്ന മോഡൽ ആണ് ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാൻ കഴിയും വിധത്തിലാണ് ഈ സ്മാർട്ട്ഫോൺ നിർമ്മിച്ചിരിക്കുന്നത് എന്ന് ഓപ്പോ വ്യക്തമാക്കുന്നു. അതായത് ഇതിൽ 360° ആർമർ ബോഡി, മികച്ച വാട്ടർപ്രൂഫിംഗ് എന്നിവയുണ്ട്. കൂടാതെ 14 മിലിട്ടറി-ഗ്രേഡ് എൻവയോൺമെന്റൽ ടെസ്റ്റുകളും പാസായിട്ടുണ്ട്.
ഒരു സ്മാർട്ട്ഫോൺ മേടിച്ചാൽ അത് സുരക്ഷിതമായി ഉപയോഗിക്കാൻ ഉപയോക്താക്കൾ ആഗ്രഹിക്കും. എന്നാൽ അശ്രദ്ധമായ കൈകാര്യം ചെയ്യൽ മൂലം പലപ്പോഴും ഫോണുകൾ തകരാറുണ്ട്. എന്നാലിവിടെ 14 മിലിട്ടറി-ഗ്രേഡ് ടെസ്റ്റുകൾ വിജയിച്ച ഈ സ്മാർട്ട്ഫോൺ അത്ര പെട്ടെന്നൊന്നും തകരില്ല. സുപ്രധാന ഘടകങ്ങളെ സംരക്ഷിക്കുന്നതിന്, എയർബാഗ് പോലെ പ്രവർത്തിക്കുന്ന ബയോണിക് കുഷ്യനിംഗ് ഇതിലുണ്ട്.

കൂടാതെ കരുത്തുറ്റ അലുമിനിയം മദർബോർഡ് കവർ, 160% കൂടുതൽ തകർച്ചാ പ്രതിരോധശേഷിയുള്ള ഗ്ലാസ് എന്നിവ ഇതിൽ ഉപയോഗിച്ചിരിക്കുന്നു. അതിനാൽത്തന്നെ ആത്മവിശ്വാസത്തോടെ ഈ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഏത് സാഹചര്യത്തിലും കൈകാര്യം ചെയ്യാം എന്ന് ഓപ്പോ പറയുന്നു. താഴെ വീണുള്ള തകർച്ചകൾ മാത്രമല്ല, വെള്ളം കൊണ്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങളെ പ്രതിരോധിക്കാനും ഈ ഫോണിന് കഴിവുണ്ട്.
IP66, IP68, IP69 റേറ്റിങ്സ് സഹിതമാണ് ഓപ്പോ എ5 പ്രോ 5ജി എത്തിയിരിക്കുന്നത്. കാപ്പി, ചായ, പാൽ, സോഡ, വെള്ളം തുടങ്ങി 18 തരം ദ്രാവകങ്ങളെ അതിജീവിക്കാൻ ഈ ഫോണിന് കഴിയുമെന്ന് ഓപ്പോ പറയുന്നു. മറ്റൊരു പ്രത്യേകത 200% നെറ്റ്‌വർക്ക് ബൂസ്റ്റ് ആണ്. ഇത് ദുർബലമായ കവറേജുള്ള പ്രദേശങ്ങളിൽ സിഗ്നൽ ശേഷി മെച്ചപ്പെടുത്തും.

ഓപ്പോ A5 പ്രോ 5Gയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 1000 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഇതോടൊപ്പം എത്തുന്നു.
ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) കരുത്തിലാണ് ഈ ഓപ്പോ ഫോൺ എത്തുന്നത്. ആം മാലി-G57 MC2 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, 2MP മോണോക്രോം ക്യാമറ, f/2.4 അപ്പേർച്ചർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഓപ്പോ എ5 പ്രോ 5ജിയിൽ ഉണ്ട്.

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി എന്നിവയും ഇതിലുണ്ട്.
ഓപ്പോ A5 പ്രോ 5Gയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി SBI, IDFC FIRST ബാങ്ക്, BOB ഫിനാൻഷ്യൽ, ഫെഡറൽ ബാങ്ക്, DBS എന്നിവയിൽ നിന്നുള്ള ക്രെഡിറ്റ് കാർഡുകളിൽ 10% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് (1,500 രൂപ വരെ) ലഭ്യമാണ്.
ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ അടിസ്ഥാന മോഡൽ 16499 രൂപ വിലയിൽ വാങ്ങാനാകും. 6 മാസം വരെ നോ-കോസ്റ്റ് EMI, ഡൗൺ പേയ്‌മെന്റ് ഇല്ലാതെ യൂസർ വായ്പകൾ, മുൻനിര ഫിനാൻഷ്യർമാരിൽ നിന്ന് സീറോ ഡൗൺ പേയ്‌മെന്റ് സ്കീം എന്നീ ഓഫറുകളുമുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് ഇന്ന് മുതൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും.


Click it and Unblock the Notifications








