Home
Mobile

ഭയമില്ലാതെ കൊണ്ടുനടക്കാം! ഡിസ്കൗണ്ടിൽ വാങ്ങാൻ ഒരു ഓപ്പോ പ്രോ 5G ഫോൺ

സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിക്കുമ്പോൾ അ‌വയ്ക്ക് ലോഞ്ച് ഓഫറുകൾ ലഭ്യമാകുക സ്വാഭാവികമാണ്. പുതിയ സ്മാർട്ട്ഫോണുകൾക്ക് സാധാരണയായി ആദ്യ ഒരാഴ്ചയാണ് ലോഞ്ച് ഓഫറുകൾ ലഭ്യമാകുക. അ‌തിന് ശേഷം യഥാർഥ വിലയിലാകും അ‌വ വാങ്ങാനാകുക. പിന്നീട് ഓഫർ സെയിലുകളും മറ്റും എത്തുമ്പോൾ മാത്രമാണ് ഈ സ്മാർട്ട്ഫോണിന് ഡിസ്കൗണ്ട് ലഭ്യമാകുകയും വില കുറയുകയും ചെയ്യാറുള്ളത്. എന്നാലിതിൽ നിന്ന് വ്യത്യസ്തമായി ഓപ്പോ കഴിഞ്ഞ മാസം അ‌വതരിപ്പിച്ച ഒരു സ്മാർട്ട്ഫോൺ വൻ വിലക്കുറവിൽ ഇപ്പോഴും വാങ്ങാൻ ലഭ്യമായിരിക്കുന്നു. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അ‌നുയോജ്യമായ ഡ്യൂറബിലിറ്റി സഹിതം അ‌വതരിപ്പിക്കപ്പെ​ട്ട ഓപ്പോ A5 പ്രോ 5G (Oppo A5 Pro 5G) ആണ് ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ A5 പ്രോ 5Gയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ഓപ്പോ വെബ്​സൈറ്റിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഭയമില്ലാതെ കൊണ്ടുനടക്കാം! ഡിസ്കൗണ്ടിൽ വാങ്ങാൻ ഒരു ഓപ്പോ 5G ഫോൺ

എന്നാൽ 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഓപ്പോ എ5 പ്രോ 5ജിക്ക് ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനാൽ 16999 രൂപ പ്രാരംഭ വിലയിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും. ഓപ്പോ വെബ്​സൈറ്റിൽ ഈ ഡീൽ കാണാനും സ്വന്തമാക്കാനുമായി OPPO A5 Pro 5G എന്നതിൽ ക്ലിക്ക് ചെയ്യുക.

ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കരുത്തുള്ള സ്മാർട്ട്ഫോൺ എന്ന വിശേഷണത്തോടെയാണ് ഓപ്പോ ഈ ഫോൺ അ‌വതരിപ്പിച്ചിട്ടുള്ളത്. ഇതിൽ 360° ആർമർ ബോഡി, മികച്ച വാട്ടർപ്രൂഫിംഗ് എന്നിവയുണ്ട്. കൂടാതെ 14 മിലിട്ടറി-ഗ്രേഡ് എൻവയോൺമെന്റൽ ടെസ്റ്റുകളും പാസായിട്ടുണ്ട്. സുപ്രധാന ഘടകങ്ങളെ സംരക്ഷിക്കുന്നതിന്, എയർബാഗ് പോലെ പ്രവർത്തിക്കുന്ന ബയോണിക് കുഷ്യനിംഗ് ഇതിലുണ്ട്.

ഭയമില്ലാതെ കൊണ്ടുനടക്കാം! ഡിസ്കൗണ്ടിൽ വാങ്ങാൻ ഒരു ഓപ്പോ 5G ഫോൺ

താഴെ വീണുള്ള തകർച്ചകൾ മാത്രമല്ല, വെള്ളം കൊണ്ട് ഉണ്ടാകുന്ന നാശനഷ്ടങ്ങളെ പ്രതിരോധിക്കാനും ഈ ഫോണിന് കഴിവുണ്ട്. IP66, IP68, IP69 റേറ്റിങ്സ് സഹിതമാണ് ഓപ്പോ എ5 പ്രോ 5ജി എത്തിയിരിക്കുന്നത്. കാപ്പി, ചായ, പാൽ, സോഡ, വെള്ളം തുടങ്ങി 18 തരം ദ്രാവകങ്ങളെ അതിജീവിക്കാൻ ഈ ഫോണിന് കഴിയും. മറ്റൊരു പ്രത്യേകത 200% നെറ്റ്‌വർക്ക് ബൂസ്റ്റ് ആണ്. ഇത് ദുർബലമായ കവറേജുള്ള പ്രദേശങ്ങളിൽ സിഗ്നൽ ശേഷി മെച്ചപ്പെടുത്തും.

ഓപ്പോ A5 പ്രോ 5Gയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 1000 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ എന്നിവയും ഉണ്ട്.

ആം മാലി-G57 MC2 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് ഓപ്ഷനുകൾ ഓപ്പോ എ5 പ്രോ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ് 15ൽ ആണ് പ്രവർത്തനം. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് (50MP മെയിൻ ക്യാമറ, 2MP മോണോക്രോം ക്യാമറ) ഇതിലുള്ളത്. ഒപ്പം LED ഫ്ലാഷും ഉണ്ട്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചറുള്ള 8MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

ഭയമില്ലാതെ കൊണ്ടുനടക്കാം! ഡിസ്കൗണ്ടിൽ വാങ്ങാൻ ഒരു ഓപ്പോ 5G ഫോൺ

IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA (n1/n3/n5/n8/n28B/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. മൊക്ക ബ്രൗൺ, ഫെതർ ബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Oppo A5 Pro 5G is now available at a huge discount. At the time of its launch in India, the Oppo A5 Pro 5G was priced at Rs 17,999 for the 8GB + 128GB base variant and Rs 19,999 for the 8GB + 256GB variant. Oppo has made a bank discount of Rs 1000 available on the Oppo website and Amazon. Therefore, it can be purchased at a starting price of Rs 16,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X