താഴെ വീണാൽ ഡാമേജ് ആകുമെന്ന് പേടി വേണ്ടാത്ത ഓപ്പോ 5G ഫോൺ, ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് സഹിതം വാങ്ങാം
ഇല്ലാത്ത കാശ് ഉണ്ടാക്കിയായിരിക്കും പല സാധാരണക്കാരും ഒരു സ്മാർട്ട്ഫോൺ വാങ്ങുക. അത് സുരക്ഷിതമായി ദീർഘനാൾ ഉപയോഗിക്കേണ്ടത് അവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഉയർന്ന വിലയിൽ എത്തുന്ന പ്രീമിയം സ്മാർട്ട്ഫോണുകൾ മികച്ച ഈട് വാഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ കുറഞ്ഞ വിലയിലുള്ള സ്മാർട്ട്ഫോണുകളിൽ ഈടിന് പരിമിതികൾ ഏറെ ഉണ്ടായിരുന്നു. പക്ഷേ സാധാരണക്കാർ വാങ്ങുന്ന സ്മാർട്ട്ഫോണിനും മികച്ച സുരക്ഷ വാഗ്ദാനം ചെയ്തുകൊണ്ട് ഓപ്പോ അവതരിപ്പിച്ച മോഡലാണ് ഓപ്പോ എ5 പ്രോ (OPPO A5 Pro 5G). സ്മാർട്ട്ഫോണുകളിൽ വില നോക്കാതെ തന്നെ കഴിയുന്നത്ര ഈട് ഉറപ്പാക്കാൻ ഓപ്പോ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പാരിസ്ഥിതിക സാഹചര്യങ്ങളെ നേരിടാൻ കഴിയും വിധത്തിൽ ഈ വർഷം ഏപ്രിലിൽ ഓപ്പോ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഓപ്പോ എ5 പ്രോ 5ജി. അബദ്ധത്തിൽ താഴെ വീണാലും, 14 മിലിട്ടറി-ഗ്രേഡ് ടെസ്റ്റുകൾ വിജയിച്ച ഈ സ്മാർട്ട്ഫോൺ അത്ര പെട്ടെന്നൊന്നും തകരില്ല.

360° ആർമർ ബോഡി, സുപ്രധാന ഘടകങ്ങളെ സംരക്ഷിക്കുന്നതിന്, എയർബാഗ് പോലെ പ്രവർത്തിക്കുന്ന ബയോണിക് കുഷ്യനിംഗ്, കരുത്തുറ്റ അലുമിനിയം മദർബോർഡ് കവർ, 160% കൂടുതൽ തകർച്ചാ പ്രതിരോധശേഷിയുള്ള ഗ്ലാസ് എന്നിങ്ങനെ മികച്ച ഈട് വാഗ്ദാനം ചെയ്യാൻ നിരവധി കാര്യങ്ങൾ ഓപ്പോ ഈ എ5 പ്രോയിൽ സജ്ജീകരിച്ചിട്ടുണ്ട്.
കാപ്പി, ചായ, പാൽ, സോഡ, വെള്ളം തുടങ്ങി 18 തരം ദ്രാവകങ്ങളെ അതിജീവിക്കാൻ ഈ ഫോണിന് കഴിയും എന്ന് ഓപ്പോ പറയുന്നുണ്ട്, ഇതിനായി IP66, IP68, IP69 റേറ്റിങ് സജ്ജീകരിച്ചിരിക്കുന്നു. മികച്ച ഈടിന് പുറമേ ഇന്ത്യൻ ഉപയോക്താക്കളുടെ പ്രധാന പ്രതിസന്ധികളിലൊന്നായ സിഗ്നൽ പ്രശ്നത്തിനും ഈ ഓപ്പോ ഫോൺ പരിഹാരം വാഗ്ദാനം ചെയ്യുന്നുണ്ട്. ഓപ്പോ എ5 പ്രോയെിലെ 200% നെറ്റ്‌വർക്ക് ബൂസ്റ്റ് ദുർബലമായ കവറേജുള്ള പ്രദേശങ്ങളിൽ സിഗ്നൽ ശേഷി മെച്ചപ്പെടുത്തും.

ഒരു സ്മാർട്ട്ഫോണിൽ സാധാരണ കാണുന്ന പ്രധാന ഫീച്ചറുകൾക്ക് പുറമേ ഈടിനായും സാധാരണക്കാരുടെ ഉപയോഗത്തിന് അനുയോജ്യമായ വിധത്തിലും എത്തുന്ന ഈ ഓപ്പോ സ്മാർട്ട്ഫോൺ ഇപ്പോൾ ബാങ്ക് ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും. ലോഞ്ച് ചെയ്യുന്ന സമയത്ത് ഓപ്പോ A5 പ്രോ 5Gയുടെ 8GB + 128GB വേരിയന്റിന് 17,999 രൂപയും 8GB + 256GB വേരിയന്റിന് 19,999 രൂപയുമായിരുന്നു വില.
ഈ വർഷം ഏപ്രിലിൽ എത്തിയ ഈ ഓപ്പോ ഫോൺ നിലവിൽ യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഔദ്യോഗിക വെബ്സൈറ്റിൽ 1000 രൂപയുടെയും ആമസോണിൽ 1200 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്. അതിനാൽ ഓപ്പോ വെബ്സൈറ്റിൽ നിന്ന് 16999 രൂപ വിലയിലും ആമസോണിൽ നിന്ന് 16799 രൂപ വിലയിലും ഇപ്പോൾ ഈ ഫോൺ വാങ്ങാനാകും.
പ്രധാന ഫീച്ചറുകൾ
6.67 ഇഞ്ച് (1604 x 720 പിക്സൽസ്) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1000 nits പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, ആം മാലി-G57 MC2 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, കളർഒഎസ് 15.

ഡ്യുവൽ റിയർ ക്യാമറ (f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, 2MP മോണോക്രോം ക്യാമറ), LED ഫ്ലാഷ്, 8MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ്, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, 45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








