64ജി.ബി ഇന്റേണല്‍ കരുത്തുമായി ഓപ്പോയുടെ കരുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ ഓപ്പോ എ5നെ വിപണിയില്‍ അവതരിപ്പിച്ചു. ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലാണ് പുത്തന്‍ മോഡലിനെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 12,990 രൂപയാണ് മോഡലിന്റെ വിപണി വില. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളിലൂടെയും ഓഫ്‌ലൈനായും ഫോണ്‍ വാങ്ങാനാകും.

 

ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

32/64 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് എ5 മോഡലിനെ ഓപ്പോ ആരാധകര്‍ക്കു പരിചയപ്പെടുത്തുന്നത്. 32 ജി.ബി വേരിയന്റിന് 14,990 രൂപയായിരുന്നു അന്ന് വില. പിന്നീട് 1,000 രൂപ കുറച്ച് 13,990 രൂപയാക്കി. എന്നാലിപ്പോള്‍ 11,990 രൂപയാണ് ഓണ്‍ലൈനില്‍ എ5ന്റെ വില. വിലക്കുറവില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആവശ്യമുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

സ്റ്റോറേജ് സംവിധാനം

സ്റ്റോറേജ് സംവിധാനം

സ്റ്റോറേജ് സംവിധാനം ഉയര്‍ത്തിനുപരിയായി മറ്റു മാറ്റങ്ങളൊന്നും മോഡലില്‍ വരുത്തിയിട്ടില്ല. 6.2 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1520X720 ലപിക്‌സലാണ് റെസലൂഷന്‍. 19:9 ആസ്‌പെക്ട് റേഷ്യോയും 87.9 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോയും ഫോണിലുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 ഒക്ടാകോര്‍ പ്രോസസ്സര്‍ 1.8 ജിഗാഹെര്‍ട്‌സ് സ്പീഡ് നല്‍കാന്‍ കഴിവുള്ളതാണ്.

ഫോണിനു കരുത്തേകുന്നത്.
 

ഫോണിനു കരുത്തേകുന്നത്.

3ജി.ബി റാമാണ് ഫോണിനു കരുത്തേകുന്നത്. എക്‌സ്റ്റേണല്‍ മെമ്മറി 256 ജി.ബി വരെ ഉയര്‍ത്താനുള്ള സൗകര്യമുണ്ട്. ഇരട്ട പിന്‍ക്യാമറ സംവിധാനമാണ് എ5നുള്ളത്. ഇത് 13 മെഗാപിക്‌സലിന്റെയും 2 മെഗാപിക്‌സലിന്റെയും സെന്‍സറുകള്‍ അടങ്ങുന്നതാണ്. മുന്നില്‍ ഉപയോിച്ചിരിക്കുന്നത് 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയാണ്. 296 ഫേഷ്യല്‍ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മുന്‍ ക്യാമറ.

ബാറ്ററി ശേഷി.

ബാറ്ററി ശേഷി.

4,230 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി. ഇത് 14 മണിക്കൂര്‍വരെ വീഡിയോ പ്ലേബാക്കും 11 മണിക്കൂറിന്റെ ഗെയിമിംഗ് ബാക്കപ്പും നല്‍കുന്നുണ്ട്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. കൂട്ടിന് ഓപ്പോയുടെതന്നെ കളര്‍ 5.1 ഓ.എസുമുണ്ട്. 4ജി വോള്‍ട്ട്, വൈഫൈ, ബ്ലൂടൂത്ത് 4.2, ജി.പി.എസ് കണക്ടീവിറ്റി സംവിധാനങ്ങളും ഫോണില്‍ ഇടംപിടിച്ചിരിക്കുന്നു. 168 ഗ്രാമാണ് ഫോണിന്റെ ഭാരം.

Best Mobiles in India

Read more about:
English summary
Oppo A5 with 64GB of internal storage launched in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X