ഓപ്പോ എ53 2020 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: ലൈവ്സ്ട്രീം എങ്ങനെ കാണാം, വില, സവിശേഷതകൾ
ഓപ്പോ എ53 2020 ഇന്ന് ഇന്ത്യയിൽ വിപണിയിലെത്തും. ചൈനീസ് കമ്പനിയുടെ ഈ പുതിയ സ്മാർട്ട്‌ഫോൺ കഴിഞ്ഞയാഴ്ച ഇന്തോനേഷ്യയിൽ പുറത്തിറക്കിയിരുന്നു. 15,000 രൂപയ്ക്ക് താഴെ വില വരുന്ന ഈ സ്മാർട്ഫോണിന് 90Hz ഡിസ്പ്ലേയാണ് ലഭിക്കുന്നത്. ഓപ്പോ എ53 2020ൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC, റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസർ, ഗ്രേഡിയന്റ് ബാക്ക് ഫിനിഷ് എന്നിവയാണ് ഓപ്പോ എ53 2020 ന്റെ മറ്റ് പ്രധാന സവിശേഷതകൾ. റിയൽമി 6ഐ, റെഡ്മി നോട്ട് 9, സാംസങ് ഗാലക്‌സി എം 11 എന്നിവയ്‌ക്കെതിരെയാണ് ഈ സ്മാർട്ട്‌ഫോൺ മത്സരിക്കാൻ സാധ്യത.
ഓപ്പോ എ53 2020 ലോഞ്ച് ഇന്ത്യ ലൈവ് സ്ട്രീമിൽ
ഓപ്പോ എ53 2020 ഇന്ന് ഉച്ചയ്ക്ക് 12:30 ന് ഒരു വെർച്വൽ ഇവന്റിലൂടെ നടക്കും. ഈ ഇവന്റ് യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്യും. ചുവടെ കൊടുത്തിരിക്കുന്ന വീഡിയോയിൽ നിന്നും നിങ്ങൾക്ക് ഈ ലൈവ് ഇവന്റ് കാണാനാകും.

ഓപ്പോ എ53 2020 ഇന്ത്യയിൽ പ്രതീക്ഷിക്കുന്ന വില
ഈ സ്മാർട്ഫോണിന്റെ ഔദ്യോഗിക വിലനിർണ്ണയം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യയിലെ ഓപ്പോ എ53 2020 വില ഈ മാസം ആദ്യം ഇന്തോനേഷ്യയിൽ പ്രഖ്യാപിച്ചതിന് അനുസൃതമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിംഗിൾ, 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിനായി ഐഡിആർ 2,499,000 (ഏകദേശം 12,600 രൂപ) ലാണ് ഇത് പുറത്തിറക്കിയത്. കൂടാതെ, ഇലക്ട്രിക് ബ്ലാക്ക്, ഫാൻസി ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നു.

ഓപ്പോ എ53 2020 സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) ഓപ്പോ എ53 2020 ആൻഡ്രോയിഡ് 10ൽ കളർ ഒ.എസ് 7.2-നൊപ്പം പ്രവർത്തിക്കുന്നു, കൂടാതെ 6.5 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേ, 90 ഹെർട്സ്, 20:9 ആസ്പെക്ടറ് റേഷിയോ എന്നിവ ഉൾക്കൊള്ളുന്നു. 4 ജിബി റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 460 SoC ചിപ്‌സെറ്റാണ് ഈ ഫോണിന്റെ കരുത്ത്. ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ പകർത്തുവാൻ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 16 മെഗാപിക്സൽ പ്രൈമറി സെൻസറും രണ്ട് മെഗാപിക്സൽ സെക്കൻഡറി സെൻസറുകളും ഉൾപ്പെടുന്നു. മുൻവശത്ത് 16 മെഗാപിക്സൽ സെൽഫി ക്യാമറയും എഫ് / 2.0 അപ്പേർച്ചറും ഉണ്ട്.

സ്റ്റോറേജിന്റെ കാര്യത്തിൽ, ഓപ്പോ എ53 2020 ന് 64 ജിബി ഓൺബോർഡ് സ്റ്റോറേജ് ഉണ്ട്, അത് മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാനാകും. 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ഫോണിൽ വരുന്നു.


Click it and Unblock the Notifications








