Home
Mobile

മീഡിയടെക് ഡൈമെൻസിറ്റി 720 ചിപ്‌സെറ്റുമായി ഓപ്പോ എ 53 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഓഗസ്റ്റിൽ അവതരിപ്പിച്ച ഓപ്പോ എ 53യുടെ 5 ജി പതിപ്പായ ഓപ്പോ എ 53 5 ജി (Oppo A53 5G) ചൈനയിൽ വിപണിയിലെത്തി കഴിഞ്ഞു. കുറച്ച് മാറ്റങ്ങൾ വരുത്തി അതേ സവിശേഷതകളോടെയാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. ഓപ്പോ എ 53 5 ജി രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമായിട്ടാണ് വരുന്നത്. സെൽഫി ക്യാമറയ്‌ക്കായി ഡിസ്‌പ്ലേയിൽ ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട്, പിന്നിൽ ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് എന്നിവയുമായാണ് ഇത് വരുന്നത്. ഉയർന്ന റിഫ്രഷ് റേറ്റ് ഡിസ്പ്ലേയും ഒറിജിനൽ ഓപ്പോ എ 53 ൽ നിന്ന് വ്യത്യസ്തമായ പ്രോസസറും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

ഓപ്പോ എ 53 5 ജി: വില

ഓപ്പോ എ 53 5 ജി: വില

ജെഡി ഡോട്ട് കോമിലെ ലിസ്റ്റിംഗ് അനുസരിച്ച്, ഓപ്പോ എ 53 5 ജിക്ക് 4 ജിബി + 128 ജിബി കോൺഫിഗറേഷന് സിഎൻ‌വൈ 1,299 (ഏകദേശം 14,600 രൂപ) ആണ് വില വരുന്നത്. എന്നാൽ 6 ജിബി + 128 ജിബി കോൺഫിഗറേഷനിൽ വരുന്ന വേരിയന്റിന്റെ വില കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഓപ്പോ എ 53 5 ജി ഡിസംബർ 22 മുതൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തുമ്പോൾ ലേക് ഗ്രീൻ, സീക്രട്ട് നൈറ്റ് ബ്ലാക്ക്, സ്ട്രീമർ പർപ്പിൾ തുടങ്ങിയ മൂന്ന് കളർ ഓപ്ഷനുകളിൽ വിപണിയിൽ ലഭ്യമാകും. ഓപ്പോ എ 53 5 ജി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മുൻകൂട്ടി ഓർഡറുകൾ ചെയ്യാവുന്നതാണ്.

ഓപ്പോ എ 53 5 ജി: സവിശേഷതകൾ

ഓപ്പോ എ 53 5 ജി: സവിശേഷതകൾ

ആൻഡ്രോയിഡ് 10 നെ അടിസ്ഥാനമാക്കി ColorOS 7.2 പ്ലാറ്റ്‌ഫോമിലാണ് ഓപ്പോ എ 53 5 ജി പ്രവർത്തിപ്പിക്കുന്നത്. ഇതിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ, 90.5 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ, 90Hz റിഫ്രഷ് റേറ്റ്, 120Hz ടച്ച് സാമ്പിൾ റേറ്റ് എന്നിവ ഉൾപ്പെടുന്നു. ഇതിന് 405 പിപി പിക്സൽ ഡെൻസിറ്റിയും 480 നിറ്റ് പീക്ക് ബറൈറ്നെസ്സുമുണ്ട്. ഓഗസ്റ്റിൽ വീണ്ടും അവതരിപ്പിച്ച 4 ജി വേരിയന്റിൽ നിലവിലുള്ള സ്നാപ്ഡ്രാഗൺ 460 പ്രോസസറിന് പകരം ഒപ്ടോ കോർ മീഡിയാ ഡൈമെൻസിറ്റി 720 (എംടി 6853 വി) SoC പ്രോസസറാണ് ഓപ്പോ എ 53 5 ജിക്ക് കരുത്തേകുന്നത്. 5 ജി വേരിയന്റിൽ 6 ജിബി റാമുണ്ട്.

ഓപ്പോ എ 53 5 ജി: ക്യാമറ സവിശേഷതകൾ

ഓപ്പോ എ 53 5 ജി: ക്യാമറ സവിശേഷതകൾ

എഫ് / 2.2 ലെൻസുള്ള 16 മെഗാപിക്സൽ പ്രൈമറി സെൻസർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, എഫ് / 2.4 ലെൻസുള്ള 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ 5 ജി വേരിയന്റ് ഫോണിന്റെ പ്രധാന സവിശേഷത. മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൻസറും വരുന്നു.

ഒപ്ടോ-കോർ മീഡിയാ ഡൈമെൻസിറ്റി 720 (എംടി 6853 വി) SoC പ്രോസസർ

128 ജിബി ഓൺ‌ബോർഡ് സ്റ്റോറേജുമായി വരുന്ന ഓപ്പോ എ 53 5 ജിയിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ കഴിയില്ല. 5 ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 802.11 എ / ബി / ജി / എൻ / എസി, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, ഗ്ലോനാസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജിംഗിനായി യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺബോർഡിലെ സെൻസറുകളിൽ ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, ആക്‌സിലറോമീറ്റർ, ഗ്രാവിറ്റി സെൻസർ, ഗൈറോസ്‌കോപ്പ് എന്നിവ ഉൾപ്പെടുന്നു. ഈ ഹാൻഡ്‌സെറ്റിൽ ഫിംഗർപ്രിന്റ് സ്കാനറും നൽകിയിരിക്കുന്നു. 10W ചാർജിംഗ്‌ സപ്പോർട്ടുള്ള 4,040 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ എ 53 5 ജിയിൽ വരുന്നത്. ഓപ്പോ എ 53 5 ജി ഹാൻഡ്‌സെറ്റിന് 175 ഗ്രാം ഭാരമാണ് വരുന്നത്.

More from GizBot

Best Mobiles in India

English summary
The Oppo A53 5G was released in China as a 5G variant of the Oppo A53, which debuted back in August. The phone has the same specs as the original, with a few tweaks omitted. The Oppo A53 5G is available in two configurations for RAM and storage and three colour variants.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X