ഹീലിയോ പി 35, 5000 എംഎഎച്ച് ബാറ്ററിയുമായി ഓപ്പോ എ 54 അവതരിപ്പിച്ചു: വില, സവിശേഷതകൾ
ഓപ്പോ എ 54 സ്മാർട്ഫോൺ ഇന്തോനേഷ്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിപണിയിലെത്തിയ ഓപ്പോ എ 53 യുടെ പിൻഗാമിയാണ് ഈ പുതിയ ഫോൺ. 13 മെഗാപിക്സൽ പ്രൈമറി സെൻസർ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഓപ്പോ എ 54ൽ വരുന്നത്. ഈ സ്മാർട്ട്‌ഫോണിന് വശങ്ങളിലും മുകളിലും സ്ലിം ബെസലുകളുണ്ടെങ്കിലും താരതമ്യേന കട്ടിയുള്ള കീഴ്ഭാഗം വരുന്നു. ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണിനെ അമിതമായി ചാർജ് ചെയ്യപ്പെടുന്ന അവസ്ഥ ഒഴിവാക്കുവാൻ ഒപ്റ്റിമൈസ്ഡ് ഓവർനൈറ്റ് ചാർജിംഗ് സവിശേഷതയും ഓപ്പോ ഇതിൽ ചേർത്തിട്ടുണ്ട്.

ഓപ്പോ എ 54: വിലയും, ലഭ്യതയും
ഓപ്പോ എ 54 ൻറെ 4 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഐഡിആർ 2,695,000 (ഏകദേശം 13,600 രൂപ) വില വരുന്നു. ക്രിസ്റ്റൽ ബ്ലാക്ക്, സ്റ്റാർറി ബ്ലൂ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്. കൂടാതെ, ലസാഡ ഇന്തോനേഷ്യ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തുകയും ചെയ്യുന്നു. ഓപ്പോ എ 54 നുള്ള അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. ഈ വരുന്നത് ഓപ്പോ എ 54ൻറെ 4 ജി വേരിയന്റാണ്. കൂടാതെ, ഓപ്പോ എ 54 5 ജി വാർത്തയിലും ഉണ്ട്. എന്നാൽ, 5 ജി വേരിയന്റിന്റെ ലോഞ്ചിനെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

ഓപ്പോ എ 54 സവിശേഷതകൾ
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി ഓപ്പോ എ 54 കളർ ഒഎസ് 7.2ൽ പ്രവർത്തിക്കുന്നു. 6.51 ഇഞ്ച് എച്ച്ഡി + (720x1,600 പിക്‌സൽ) ഡിസ്‌പ്ലേ, സ്റ്റാൻഡേർഡ് 60 ഹെർട്സ് റിഫ്രഷ് റേറ്റ്, 89.2 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ, 269 പിപി പിക്‌സൽ ഡെൻസിറ്റി എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 4 ജിബി എൽപിഡിഡിആർ 4 എക്സ് റാമും 128 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഹെലിയോ പി 35 (എംടി 6765) SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്.

ഓപ്പോ എ 54 ക്യാമറ സവിശേഷതകൾ
13 മെഗാപിക്സൽ പ്രൈമറി സെൻസർ, മാക്രോ ഷോട്ടുകൾക്കായി 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ ബോക്കെ ഷോട്ടുകൾ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് ഓപ്പോ എ 54ൽ നൽകിയിട്ടുണ്ട്. മുൻവശത്ത്, 16 മെഗാപിക്സൽ സെൽഫി ഷൂട്ടർ സ്‌ക്രീനിൻറെ മുകളിൽ ഇടത് കോണിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടിൽ സ്ഥാപിച്ചിരിക്കുന്നു.

ഓപ്പോ എ 54 ന് 4 ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വരുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുമായി ഓപ്പോ 5,000 എംഎഎച്ച് ബാറ്ററി ഈ ഫോണിൽ വരുന്നു. ഒപ്റ്റിമൈസ്ഡ് ഓവർനൈറ്റ് ചാർജിംഗ് സവിശേഷതയും ഈ ഹാൻഡ്‌സെറ്റിൻറെ പറഞ്ഞറിയിക്കേണ്ട സവിശേഷതകളിൽ ഒന്നാണ്. 163.6x75.7x8.4 മില്ലിമീറ്റർ അളവിൽ ഓപ്പോ എ 54ന് ഏകദേശം 192 ഗ്രാം ഭാരമുണ്ട്. ഐപിഎക്സ് 4 റേറ്റ് ചെയ്യ്ത വാട്ടർ റെസിസ്റ്റൻസാണ് ഇതിൽ വരുന്നത്.


Click it and Unblock the Notifications








