ഓപ്പോ എ 54 ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ
ഓപ്പോ ഇന്ന് ഇന്ത്യയിൽ പുതിയ ഓപ്പോ എ 54 അവതരിപ്പിക്കും. ഈ പുതിയ ഓപ്പോ സ്മാർട്ട്‌ഫോൺ ഫ്ലിപ്കാർട്ടിൽ ലഭ്യമാകുമെന്ന് കമ്പനിയുടെ ടീസർ സൂചിപ്പിക്കുന്നു. ഇപ്പോൾ നടക്കുവാൻ പോകുന്ന ഓപ്പോ എ 54 ൻറെ എല്ലാ വേരിയന്റുകളുടെയും വില ചോർന്നു കഴിഞ്ഞു. ഇന്ന് കൃത്യം ഉച്ചയ്ക്ക് 12:00 മണിക്ക് ഓപ്പോ എ 54 സ്മാർട്ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. 91 മൊബൈൽസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, വരാനിരിക്കുന്ന ഓപ്പോ എ 54 ൻറെ ബേസിക് 4 ജിബി റാം 64 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 13,490 രൂപ മുതൽ വില ആരംഭിക്കുന്നു. ഈ സ്മാർട്ഫോണിൻറെ രണ്ടാമത്തെ മോഡലായ 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് 14,490 രൂപയ്ക്ക് ലഭ്യമാക്കും. അതുപോലെ, 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഓപ്പോയുടെ ടോപ്പ് എൻഡ് മോഡലിന് 15,990 രൂപയ്ക്ക് ലഭ്യമാകുമെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

ഓപ്പോ എ 54 ന് ഇന്ത്യയിൽ വരുന്ന വില
ഓപ്പോ എ 54 ൻറെ 4 ജിബി റാം / 64 ജിബി സ്റ്റോറേജ് മോഡലിന് 13,490 രൂപ
ഓപ്പോ എ 54 ൻറെ 4 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡലിന് 14,490 രൂപ
ഓപ്പോ എ 54 ൻറെ 6 ജിബി റാം / 128 ജിബി സ്റ്റോറേജ് മോഡലിന് 15,990 രൂപ
ഈ വിലയുമായി ഓപ്പോളുടെ പുതിയ സ്മാർട്ഫോണുകൾ വിപണിയിൽ റെഡ്മി നോട്ട് 10, റിയൽമി നർസോ 20 പ്രോ തുടങ്ങിയ സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കുമെന്ന് പറയുന്നു.

ഓപ്പോ എ 54 സവിശേഷതകൾ
6.51 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേ, 1600 x 720 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനും 60 ഹെർട്സ് റിഫ്രഷ് റേറ്റും ഉൾപ്പെടുന്നതാണ് ഓപ്പോ എ 54. സിംഗിൾ സെൽഫി ഷൂട്ടർ ഉൾപ്പെടുന്ന ഡിസ്പ്ലേയിൽ ഒരു പഞ്ച്-ഹോളും ഫോണിൽ ഉൾപ്പെടുന്നു. 18W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ട് വരുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൻറെ മറ്റൊരു പ്രധാന സവിശേഷത. 13 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്‌സൽ മാക്രോ സെൻസർ, 2 മെഗാപിക്‌സൽ ഡെപ്ത്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന പിൻഭാഗത്ത് ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് ഫോണിൽ ഉൾപ്പെടുന്നു. സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്‌സൽ സെൻസറുമുണ്ട്.

6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഹെലിയോ പി 35 SoC പ്രോസസറാണ് പുതിയ ഓപ്പോ എ 54 ന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. ഇത് ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. നേരത്തെ സൂചിപ്പിച്ചതുപോലെ, ഓപ്പോ എ 54 ഇന്ത്യയിൽ 4 ജിബി + 64 ജിബി, 4 ജിബി + 128 ജിബി, 6 ജിബി + 128 ജിബി തുടങ്ങിയ വേരിയന്റുകളിൽ ലഭ്യമാകും. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ, രണ്ട് സിം കാർഡുകൾക്കുള്ള സപ്പോർട്ട്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ 5, ബ്ലൂടൂത്ത് വി 5.0, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിൽ ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ച് കഴിഞ്ഞു. 15,000 രൂപയ്ക്ക് താഴെയുള്ള ഈ ബജറ്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ സമാന സവിശേഷതകളോടെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications