ഓപ്പോ എ54 വിലക്കുറവിൽ സ്വന്തമാക്കാൻ അവസരം

|

സ്മാർട്ട്ഫോൺ വിപണിയിൽ കഴിഞ്ഞ കുറച്ച് കാലമായി വില വർധനയുടെ വാർത്തകളാണ് വന്നിരുന്നത്. വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാണ് വില വർധനയ്ക്കുള്ള പ്രധാന കാരണം. ഓപ്പോയും തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് വില വർധിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഓപ്പോ തങ്ങളുടെ ജനപ്രിയ സ്മാർട്ട്ഫോണായ ഓപ്പോ എ54ന് വില കുറച്ചിരിക്കുകയാണ്. ഈ മിഡ്-റേഞ്ച് സ്മാർട്ട്ഫോണിന് നേരത്തെ ഓപ്പോ വില കൂട്ടിയിരുന്നു. ഈ സ്മാർട്ട്ഫോൺ മികച്ച സവിശേഷതകളുമായിട്ടാണ് വിപണിയിൽ എത്തിയത്.

 

ഓപ്പോ

ഓപ്പോ എ54 സ്മാർട്ട്ഫോണിന് വില കുറച്ച് വിവരം റീട്ടെയിൽ സോഴ്സുകളെ ഉദ്ധരിച്ച് 91മൊബൈൽസ് ആണ് റിപ്പോർട്ട് ചെയ്തത്. ഓപ്പോ എ54 സ്മാർട്ട്ഫോണിന്റെ 4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസും ഉള്ള എൻട്രി ലെവൽ വേരിയന്റിന് 13,990 രൂപയാണ് വില വരുന്നത്. 6.5 ഇഞ്ച് ഡിസ്പ്ലെ, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററി എന്നിങ്ങനെയുള്ള മികച്ച സവിശേഷതകൾ ഈ ഡിവൈസിൽ ഉണ്ട്. ഈ സ്മാർട്ട്ഫോണിന്റെ പുതുക്കിയ വിലയും സവിശേഷതകളും വിശദമായി നോക്കാം.

ഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാംഈ മാസം സ്വന്തമാക്കാവുന്ന മികച്ച പ്രീമിയം സ്മാർട്ട്ഫോണുകൾ ഏതൊക്കെയാണെന്ന് നോക്കാം

ഓപ്പോ എ54: പുതുക്കിയ വില
 

ഓപ്പോ എ54: പുതുക്കിയ വില

4 ജിബി റാമും 64 ജിബി സ്റ്റോറേജ് സ്പേസുമുള്ള ഓപ്പോ എ54 സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിന് 14,990 രൂപയാണ് വില. ഈ ഡിവൈസിന് വില കുറച്ചതിന് ശേഷം ഡിവൈസിന്റെ വില 13,990 രൂപയായി മാറും. 1,000 രൂപയാണ് ഈ ഡിവൈസിന് കുറച്ചിരിക്കുന്നത്. 4 ജിബി റാമും 128 ജിബി സ്റ്റോറേജ് സ്പേസുമുള്ള മിഡ് വേരിയന്റിന് ഇപ്പോൾ 14,990 രൂപയാണ് വില. നേരത്തെ ഈ ഡിവൈസിന് 15,990 രൂപയായിരുന്നു വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ്-ഓഫ്-ലൈൻ വേരിയന്റിന് 15,990 രൂപയാണ് വില. നേരത്തെ ഈ ഡിവൈസിന്റെ വില 16,990 രൂപയായിരുന്നു.

ഓപ്പോ എ54: സവിശേഷതകൾ

ഓപ്പോ എ54: സവിശേഷതകൾ

6.51 ഇഞ്ച് എച്ച്ഡി + പഞ്ച്-ഹോൾ എൽസിഡി ഡിസ്പ്ലെയാണ് ഓപ്പോ എ54 സ്മാർട്ട്ഫോണിൽ ഉള്ളത്. 89.2 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോ ഉള്ള ഈ ഡിസ്പ്ലെയ്ക്ക് 60Hz റിഫ്രഷ് റേറ്റാണ് ഉള്ളത്. ഈ വിലവിഭാഗത്തിലെ ഫോണുകൾ 90Hz ഡിസ്പ്ലെകളുമായിട്ടാണ് വരുന്നത് എന്നതിനാൽ റിഫ്രഷ് റേറ്റ് ഒരു പോരായ്മയായി തോന്നാം. 6 ജിബി വരെ റാമും 128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുമുള്ള ഡിവൈസിന് കരുത്ത് നൽകുന്നത് ഒക്ടാകോർ മീഡിയടെക് ഹെലിയോ പി35 പ്രോസസറാണ്.

ഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാംഐഫോൺ വാങ്ങാൻ സുവർണാവസരം, വമ്പിച്ച വിലക്കിഴിവിൽ ഈ മോഡലുകൾ സ്വന്തമാക്കാം

സ്റ്റോറേജ്

ഓപ്പോ എ54 സ്മാർട്ട്ഫോണിലെ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 10 ബേസ്ഡ് കളർഒഎസ് 7.2ലാണ് ഫോൺ പ്രവർത്തിക്കുന്നത്. പവർ ബട്ടണിൽ തന്നെ നൽകിയിട്ടുള്ള ഫിംഗർപ്രിന്റ് സ്കാനറാണ് ഫോണിന്റെ വലത് വശത്ത് ഉള്ളത്. ഇത് പുതിയ മിഡ്റേഞ്ച് ഡിവൈസുകളിൽ കണ്ടുവരുന്ന ഫീച്ചറാണ്.

ട്രിപ്പിൾ ക്യാമറ

ഓപ്പോ എ54 സ്മാർട്ട്ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഉള്ളത്. 13 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് ഈ ക്യാമറ സെറ്റപ്പിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം മാക്രോ, പോർട്രെയ്റ്റ് ഷോട്ടുകൾക്കായി രണ്ട് 2 മെഗാപിക്സൽ ക്യാമറകളും ഡിവൈസിൽ ഉണ്ട്. മുൻവശത്ത്, ബോകെ മോഡും എഐ ബ്യൂട്ടിഫിക്കേഷൻ മോഡും ഉള്ള 16 മെഗാപിക്സൽ ക്യാമറയാണ് ഉള്ളത്. 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്‌ഫോണിലുള്ളത്.

നികുതി വെട്ടിപ്പിൽ ഷവോമിയ്ക്ക് നോട്ടീസ് ; 653 കോടി പിഴയടക്കണംനികുതി വെട്ടിപ്പിൽ ഷവോമിയ്ക്ക് നോട്ടീസ് ; 653 കോടി പിഴയടക്കണം

റീട്ടെയിൽ

ഇന്ന് ഇതേ വിലയിൽ മികച്ച സ്മാർട്ട്ഫോണുകൾ പലതും ലഭ്യമാണ് എന്നതിനാൽ തന്നെ ഈ സ്മാർട്ട്ഫോൺ വാങ്ങുന്നത് മികച്ച ഓപ്ഷൻ ആണ് എന്ന് പറയാനാകില്ല. ഓപ്പോയുടെ ഈ മിഡ്റേഞ്ച് ഡിവൈസ് നിലവിൽ ലഭിക്കുന്ന കുറഞ്ഞ വിലയ്ക്ക് ആകർഷകമായ ചോയിസ് തന്നെയാണ്. ഓപ്പോ എ54 സ്മാർട്ട്ഫോൺ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാണ്.

Best Mobiles in India

Read more about:
English summary
The smartphone market has been buzzing with news of price hikes for some time now. Problems in the supply chain are the main reason for the rise in prices. Oppo also increased the price of their smartphones. Oppo has now slashed the price of its popular smartphone, the Oppo A54. Oppo had earlier increased the price of this mid-range smartphone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X