Just In
- 57 min ago
പുറമേ അഴക് പകരും, ഉള്ളിൽ ആരോഗ്യം കാക്കും; പുതിയ ഫയർ-ബോൾട്ട് സ്മാർട്ട് വാച്ചുകൾ മിടുക്കന്മാരാണ്
- 1 hr ago
സർജിക്കൽ സ്ട്രൈക്കിൽ ഗൂഗിളും വിറച്ചു; ഇനി 3000 രൂപയുടെ സ്മാർട്ട്ഫോണുകളും ആൻഡ്രോയിഡ് സ്വാതന്ത്ര്യവും
- 2 hrs ago
എഴുത്തിന്റെ ഭംഗികൂട്ടാം, പുത്തൻ ടെക്സ്റ്റ് എഡിറ്റർ ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവരുന്നു
- 4 hrs ago
കോളിങ് മുഖ്യം, ഡാറ്റയും ഒരു ഭംഗിക്ക് ഇരിക്കട്ടെ! 200 രൂപയിൽ താഴെ നിരക്കിലുള്ള ഏറ്റവും മികച്ച പ്ലാനുകൾ
Don't Miss
- Automobiles
എന്‍ട്രി ലെവല്‍ എസ്യുവി സെഗ്മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം
- Sports
IND vs NZ: അവന് എന്തുകൊണ്ട് ടി20ക്കില്ല? പരിക്കാണോ? ചോദ്യമുയര്‍ത്തി ആകാശ് ചോപ്ര
- Movies
ഇന്നെനിക്ക് അതോര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുണ്ട്; ഇനി ആലോചിച്ചിട്ട് കാര്യമൊന്നുമില്ലെന്ന് രശ്മി സോമന്
- News
സാനിയയെ കുറിച്ച് ഷുഹൈബിന്റെ പുതിയ കുറിപ്പ്; സോഷ്യല്‍ മീഡിയയില്‍ ഞെട്ടല്‍, കമന്റുകളുമായി ആരാധകര്‍
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
- Lifestyle
കഷ്ടനഷ്ടങ്ങളോടെ ഫെബ്രുവരി തുടങ്ങും രാശിക്കാര്‍: മാസം മുഴുവന്‍ കഷ്ടപ്പെടും
- Finance
ഹ്രസ്വകാലം കൊണ്ട് 75,000 രൂപ പലിശ വരുമാനം നേടാം; സ്ഥിര നിക്ഷേപമിടാൻ ഈ ബാങ്കുകൾ നോക്കാം; പലിശ 7.8% വരെ
കുട്ടിക്കൊമ്പന്മാർ തമ്മിൽ മുട്ടി നോക്കിയാൽ..! അറിയാം ഈ അടിപൊളി ഡിവൈസുകളെക്കുറിച്ച്
ഷവോമിയും ഓപ്പോയും, ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പേരെടുത്ത രണ്ട് ചൈനീസ് ബ്രാൻഡുകൾ. രണ്ട് ബ്രാൻഡുകൾക്കും അവ പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകൾക്കും പ്രത്യേകം ആരാധകവൃന്ദം തന്നെ നമ്മുടെ നാട്ടിലുണ്ട്. എല്ലാ പ്രൈസ് സെഗ്മെന്റുകളിലും എണ്ണം പറഞ്ഞ സ്മാർട്ട്ഫോണുകളും രണ്ട് കമ്പനികളും പുറത്തിറക്കുന്നു. ഷവോമിയുടെ റെഡ്മിയും ഒരേ പ്രൈസ് റേഞ്ചിൽ വരുന്ന രണ്ട് ഡിവൈസുകൾ തമ്മിലുള്ള താരതമ്യം അറിയാൻ തുടർന്ന് വായിക്കുക.

ഷവോമിയുടെ റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണും ഓപ്പോ എ55 സ്മാർട്ട്ഫോണും തമ്മിലാണ് നാം താരതമ്യം ചെയ്യുന്നത്. ഈ വർഷം ആദ്യമാണ് റെഡ്മി നോട്ട് 11 സീരീസ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്. റെഡ്മി നോട്ട് 12 സീരീസും അധികം വൈകാതെ വിപണിയിൽ അവതരിപ്പിക്കപ്പെടും. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഓപ്പോ എ55 ലോഞ്ച് ചെയ്തത്.

റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണും ഓപ്പോ എ55 സ്മാർട്ട്ഫോണും 4ജി നെറ്റ്വർക്കുകൾക്ക് മാത്രമാണ് സപ്പോർട്ട് നൽകുന്നത്. 5ജി സപ്പോർട്ട് നൽകുന്ന സമാന സീരീസിലെ മറ്റ് സ്മാർട്ട്ഫോണുകളും വിപണിയിൽ ഉണ്ട്. ഏകദേശം സമാനമായ പ്രൈസ് ടാഗുകളുമായി വിപണിയിൽ എത്തിയ ഡിവൈസുകളായതിനാൽ ഏത് സെലക്റ്റ് ചെയ്യണമെന്ന് എല്ലാവർക്കും സംശയം തോന്നും. ഈ സംശയങ്ങൾ അകറ്റാൻ ഡിവൈസുകളുടെ വില, ഫീച്ചറുകൾ എന്നിവ താരതമ്യം ചെയ്ത് നോക്കാം.

Oppo A55 Vs Redmi Note 11: ഡിസ്പ്ലെ ഫീച്ചറുകൾ
റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിൽ 6.4 ഇഞ്ച് അമോലെഡ് പാനലാണ് ഫീച്ചർ ചെയ്തിരിക്കുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷന് ഒപ്പം 90 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയുടെ സവിശേഷതയാണ്. അതേ സമയം എൽസിഡി പാനലാണ് ഓപ്പോ എ55 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 720 X 1600 പിക്സൽ റെസല്യൂഷൻ ഉള്ള 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഇത്.

60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലെയിൽ നൽകിയിരിക്കുന്നു. ഓപ്പോ എ55 സ്മാർട്ട്ഫോണിനെ അപേക്ഷിച്ച് കൂടുതൽ മികച്ച ഡിസ്പ്ലെയാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഷവോമി ഡിവൈസിൽ അമോലെഡ് സ്ക്രീൻ ഉൾപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. ഇത് 1080പി ഡിസ്പ്ലെയാണെന്നതും പ്രത്യേകതയാണ്.

Oppo A55 Vs Redmi Note 11: പെർഫോമൻസ്
ഒക്ട കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 680 എസ്ഒസിയാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 6nm ഫാബ്രിക്കേഷൻ പ്രോസസിലാണ് ഈ പ്രോസസർ നിർമിച്ചിരിക്കുന്നതും. ഓപ്പോ എ55 സ്മാർട്ട്ഫോൺ ഒക്ട കോർ മീഡിയടെക്ക് ഹീലിയോ ജി35 ചിപ്പ്സെറ്റും പാക്ക് ചെയ്ത് വരുന്നു. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഹീലിയോ ജി35 എസ്ഒസിയെ അപേക്ഷിച്ച് സ്നാപ്പ്ഡ്രാഗൺ 680 എസ്ഒസി കൂടുതൽ മികച്ച ചിപ്പ്സെറ്റ് ആണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണും ഓപ്പോ എ55 സ്മാർട്ട്ഫോണും 4 ജിബി റാം, 6 ജിബി റാം ഓപ്ഷനുകളും 64 ജിബി, 128 ജിബി ഡിവൈസ് സ്റ്റോറേജ് ഓപ്ഷനുകളും നൽകുന്നുണ്ട്.

Oppo A55 Vs Redmi Note 11: ക്യാമറ ഫീച്ചറുകൾ
ക്വാഡ് റിയർ ക്യാമറ സിസ്റ്റമാണ് റെഡ്മി നോട്ട് 11 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 50 എംപി പ്രൈമറി സെൻസറാണ് ഈ റിയർ ക്യാമറ സെറ്റപ്പിന്റെ ഹൈലൈറ്റ്. 8 എംപി അൾട്ര വൈഡ് ആംഗിൾ ലെൻസ്, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയും ഡിവൈസിൽ ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയും സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു.

ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഓപ്പോ എ55 സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 50 എംപി പ്രൈമറി ക്യാമറയ്ക്കൊപ്പം 2 എംപി ഡെപ്ത് സെൻസർ, 2 എംപി മാക്രോ ലെൻസ് എന്നിവയും ഡിവൈസിൽ ലഭ്യമാണ്. പഞ്ച് ഹോൾ കട്ടൌട്ട് ഡിസ്പ്ലെയിൽ 16 എംപി സെൽഫി ക്യാമറയും നൽകിയിരിക്കുന്നു. ഓപ്പോ ഫോണിൽ വലിയ സെൽഫി ക്യാമറയുണ്ടെങ്കിലും റെഡ്മി ഡിവൈസിലെ ക്വാഡ് ക്യാമറ സെറ്റപ്പ് മികച്ച ഇമേജ് പ്രോസസിങ് ഓഫർ ചെയ്യുന്നു.

Oppo A55 Vs Redmi Note 11: ബാറ്ററി
5000 mAh ബാറ്ററിയാണ് രണ്ട് സ്മാർട്ട്ഫോണുകളും ഫീച്ചർ ചെയ്യുന്നത്. റെഡ്മി നോട്ട് 11-ൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് നൽകിയിട്ടുണ്ട്. ഓപ്പോ എ55 സ്മാർട്ട്ഫോണിൽ 18W ചാർജിങ് സപ്പോർട്ടാണ് ലഭ്യമാക്കിയിട്ടുള്ളത്. രണ്ട് ഡിവൈസുകളും ഒരേ ബാറ്ററി കപ്പാസിറ്റിയുമായാണ് വരുന്നത്. അതിനാൽ തന്നെ യൂസർമാർക്ക് അനുസരിച്ച് ബാറ്ററി ലൈഫ് വ്യത്യാസപ്പെടും.

Oppo A55 Vs Redmi Note 11: വിലയിരുത്തൽ
രാജ്യത്ത് വ്യാപകമാകുന്ന 5ജി സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ഈ രണ്ട് ഫോണുകൾ വാങ്ങുന്നവർക്കും സാധിക്കില്ല. എന്നാൽ 15,000 രൂപയിൽ താഴെ വില വരുന്ന സെഗ്മെന്റിൽ അത്യാവശ്യത്തിന് ഫീച്ചറുകളുമായാണ് ഈ ഡിവൈസുകൾ വരുന്നത്. സ്പെസിഫിക്കേഷനുകളും ഫീച്ചറുകളും കണക്കിലെടുക്കുമ്പോൾ മുൻതൂക്കം റെഡ്മി നോട്ട് 11 സ്മാർട്ട്ഫോണിന് തന്നെയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470