Home
Mobile

ഓഡർ അ‌ടിച്ച് കേറും! പവർഫുൾ ഫീച്ചറുകളുമായി എത്തിയ ഓപ്പോയുടെ ബജറ്റ് ഫ്രണ്ട്ലി 5G ഫോണിന് ഡിസ്കൗണ്ട്

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ നല്ല സമയമാണ്. സാംസങ്ങും റിയൽമിയും ഓപ്പോയും മോട്ടറോളയും എന്ന് ​വേണ്ട സകലമാന കമ്പനികളും ഇപ്പോൾ 10000 രൂപയോട് അ‌ടുത്ത വിലയിലും 12000 രൂപയ്ക്കടുത്ത വിലയിലുമൊക്കെ 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാക്കുന്നുണ്ട്. റിയൽമി കുറഞ്ഞ വിലയിൽ 5ജി ഫോണുകൾ അ‌വതരിപ്പിക്കുമ്പോൾ ഇതിനകം ഇറങ്ങിയ കൂടിയ വിലയുടെ 5ജി ഫോണുകൾ ഡിസ്കൗണ്ടിൽ 12000 രൂപയ്ക്കടുത്ത് വിലയിൽ ലഭ്യമാക്കിക്കൊണ്ടാണ് സാംസങ് കളം നിറയുന്നത്. അ‌ടുത്തിടെ മൂന്നോളം സാംസങ് ഫോണുകൾ ഈ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇപ്പോൾ സാംസങ്ങിന്റെ 5ജി ഫോണുകൾ മാത്രമല്ല, ഓപ്പോയുടെ കിടിലൻ 5ജി സ്മാർട്ട്ഫോണും ഇത്തരത്തിൽ വിലക്കുറവിൽ ലഭ്യമായിരിക്കുന്നു. പക്ഷേ ഫ്ലിപ്പ്കാർട്ടല്ല, ആമസോൺ ആണ് ഈ കിടിലൻ ഡിസ്കൗണ്ടിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. 2023 നോട് വിടപറയും മുമ്പ് 14999 രൂപ അ‌ടിസ്ഥാന വിലയിൽ ഓപ്പോ ഇന്ത്യയിൽ അ‌വതരിപ്പിച്ച 5ജി സ്മാർട്ട്ഫോണാണ് ഓപ്പോ എ59 5ജി.

പവർഫുൾ ഫീച്ചറുകളുമായി എത്തിയ ഓപ്പോയുടെ 5G ഫോണിന് ഡിസ്കൗണ്ട്

രണ്ട് വേരിയന്റുകളിലാണ് ഓപ്പോ എ59 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌തിൽ 4GB+ 128GB മോഡലാണ് 14999 രൂപ വിലയിൽ എത്തിയത്. രണ്ടാമത്തെ വേരിയന്റായ 6GB+ 128GB മോഡലിന് 16,999 രൂപയായിരുന്നു വില. ലോഞ്ച് ചെയ്ത് ഏതാണ്ട് അ‌ഞ്ച്-ആറ് മാസം പിന്നിടുന്ന ഈ ഓപ്പോഫോൺ ഇപ്പോൾ ഡിസ്കൗണ്ടിൽ 13,999 രൂപയ്ക്ക് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ, ബാങ്ക് ഡിസ്കൗണ്ടുകളും ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഓപ്പോ എ59 5ജി പർച്ചേസ് ചെയ്യുമ്പോൾ 1399 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ഫലത്തിൽ ഈ ഫോണിന്റെ വില 12600 രൂപയായി കുറയും. 33 വാട്ട്സ് ഫാസ്റ്റ് ചാർജിംഗ്, 5000 എംഎഎച്ച് ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകൾ ആണ് ഇതിലുള്ളത്.

പവർഫുൾ ഫീച്ചറുകളുമായി എത്തിയ ഓപ്പോയുടെ 5G ഫോണിന് ഡിസ്കൗണ്ട്

ഓപ്പോ എ59 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് ( 1612 x 720 പിക്സലുകൾ ) HD+ LCD സ്ക്രീൻ, വാട്ടർഡ്രോപ്പ് നോച്ച്, 96% NTSC ഹൈ കളർ ഗാമറ്റ്, 720 nits വരെ പീക്ക് ​ബ്രൈറ്റ്നസ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

മാലി G57 MC2 GPU ഉള്ള ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6020 7nm പ്രൊസസർ (ഡ്യുവൽ 2.2GHz കോർടെക്‌സ്-A76 + Hexa 2GHz Cortex-A55 CPU) ആണ് ഓപ്പോ എ59 5ജിയുടെ കരുത്ത്. 4GB/6GB റാം ഓപ്ഷനുകളും 128GB സ്റ്റോറേജും ഈ ഓപ്പോ ഫോൺ വാഗ്ദാനം ചെയ്യുന്നു.

മൈക്രോ എസ്ഡി ഉപയോഗിച്ച് ഓപ്പോ എ59 5ജിയുടെ സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള കളർ ഒഎസിലാണ് ഈ ഫോൺ എത്തുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

പവർഫുൾ ഫീച്ചറുകളുമായി എത്തിയ ഓപ്പോയുടെ 5G ഫോണിന് ഡിസ്കൗണ്ട്

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ59 5ജിയിൽ ഉള്ളത്. അ‌തിൽ എഫ്/1.8 അപ്പേർച്ചറുള്ള 13എംപി മെയിൻ ക്യാമറ, എഫ്/2.4 അപ്പേർച്ചറുള്ള 2എംപി പോർട്രെയ്റ്റ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. എൽഇഡി ഫ്ലാഷ് പിന്തുണയും ഉണ്ട്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 8MP ക്യാമറയാണ് ഉള്ളത്.

IP54 സ്പ്ലാഷ് റെസിസ്റ്റൻ്റ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS, USB ടൈപ്പ്-സി ഫീച്ചറുകളും ഇതിൽ നൽകിയിരിക്കുന്നു. 33W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററിയാണ് ഓപ്പോ എ59 5ജിയിലുള്ളത്. സ്റ്റാറി ബ്ലാക്ക്, സിൽക്ക് ഗോൾഡ് നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
Oppo A59 5G, which was launched in India at a base price of Rs 14,999, is now listed on Amazon for Rs 13,999. In addition to direct discounts, Amazon also offers bank discounts. 1399 discount on purchase of Oppo A59 5G using selected bank cards. As a result, the price of this phone will come down to Rs.12600.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X