Home
Mobile

15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ തേടുന്നവർക്കായി പുതിയ ഫോൺ ഇറക്കി ഓപ്പോ; A5x 5G 12999 രൂപയ്ക്ക് വാങ്ങാം

ഇന്ത്യയിൽ ഇനിയും ഒരുപാട് പേർ 5ജി ഫോണുകളിലേക്ക് മാറാനുണ്ട്. നിലവിൽ 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരുമായ ആളുകളിൽ ചിലർ ഒരു പുതിയ 5ജി ഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും വില ഒരു തടസമായി കരുതി പിൻവാങ്ങാറുണ്ട്. എന്നാൽ 15000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ ഒരു പുതിയ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഓപ്പോ A3x 5G യുടെ പിൻഗാമി എന്ന നിലയിൽ ഓപ്പോ A5x 5G ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്.

ഓപ്പോയുടെ ഏറ്റവും പുതിയ 5G സ്മാർട്ട്‌ഫോണായ A5x 5G (OPPO A5x 5G) മുൻഗാമിയെപ്പോലെ മികച്ച ഈട് വാഗ്ദാനം ചെയ്യുന്ന ഒരു സ്മാർട്ട്ഫോൺ ആണ്. അ‌തായത് പ്രതികൂല സാഹചര്യങ്ങളെയും അ‌ശ്രദ്ധമായ ഉപയോഗം മൂലം ഉണ്ടാകുന്ന നാശങ്ങളെയും ചെറുക്കാൻ ശേഷിയോടെയാണ് ഓപ്പോ ഈ ഫോൺ ഒരുക്കി അ‌വതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഫോൺ ഇറക്കി ഓപ്പോ; A5x 5G 12999 രൂപയ്ക്ക് വാങ്ങാം

മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷൻ സഹിതമാണ് ഈ ഓപ്പോഫോൺ എത്തിയിട്ടുള്ളത്. കടുത്ത ചൂട്, ഈർപ്പം, ഷോക്ക് പ്രതിരോധം എന്നിവയിലും ഇതിന്റെ മികവ് ഉറപ്പാക്കിയിട്ടുണ്ട്. 360° ആർമർ ബോഡി ആണ് ഈ ഫോണിനുള്ളത്. ഇത് ഫ്ലാഗ്ഷിപ്പ്-ഗ്രേഡ് റൈൻഫോഴ്‌സ്ഡ് ഗ്ലാസിനെ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് 160% ഉയർന്ന ഇംപാക്ട് റെസിസ്റ്റൻസുമായി സംയോജിപ്പിക്കുന്നു.

ഒരു പ്രൊപ്രൈറ്ററി ഹൈ-സ്ട്രെങ്ത് അലോയ് ഫ്രെയിമിനൊപ്പം ആണ് ഈ ഫോൺ എത്തുന്നത്. മുൻഗാമിയായ ഓപ്പോ A3x 5G യിലെ IP54 റേറ്റിംഗുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഓപ്പോ A5x 5G യിൽ പൊടി, ജല പ്രതിരോധത്തിന് IP65 റേറ്റിങ്ങും ഉണ്ട്. 5 വർഷം വരെ സ്ഥിരതയുള്ള പെർ​ഫോമൻസ് ഉറപ്പ് നൽകുന്ന ബാറ്ററിയാണ് ഇതിലുള്ളത് എന്നും ഓപ്പോ അ‌വകാശപ്പെടുന്നു.

പുതിയ ഫോൺ ഇറക്കി ഓപ്പോ; A5x 5G 12999 രൂപയ്ക്ക് വാങ്ങാം

ഓപ്പോ A5x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ARM Mali-G57 MC2@1072MHz ജിപിയുവും ഉണ്ട്.

4GB LPDDR4X റാം (4GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർ OS 15 ൽ ആണ് പ്രവർത്തനം.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ A5x 5Gയിൽ ഉള്ളത്. അ‌തിൽ f/1.85 അപ്പേർച്ചർ ഉള്ള 32MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.2 അപ്പേർച്ചർ ഉള്ള 5MP ഫ്രണ്ട് ക്യാമറയും ഇതിൽ ഉണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

പുതിയ ഫോൺ ഇറക്കി ഓപ്പോ; A5x 5G 12999 രൂപയ്ക്ക് വാങ്ങാം

മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഡ്യുവൽ സിം, 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 165.71×76.24×7.99mm വലിപ്പവും 193 ഗ്രാം ഭാരവും ഇതിനുണ്ട്.

ഓപ്പോ A5x 5Gയുടെ 4GB+128GB വേരിയന്റിന് 13,999 രൂപയാണ് വില. എന്നാൽ തുടക്കത്തിൽ ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ 1000 രൂപ ഡിസ്കൗണ്ടിൽ 12999 രൂപയ്ക്ക് വാങ്ങാനാകും. മിഡ്‌നൈറ്റ് ബ്ലൂ, ലേസർ വൈറ്റ് നിറങ്ങളിൽ ഈ ഫോൺ എത്തുന്നു. മെയ് 25 മുതൽ ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇത് വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Oppo A5x 5G has been launched in India. Its 4GB+128GB variant is priced at Rs 13,999. If you take advantage of the launch offer, you can buy it for Rs 12,999 with a discount of Rs 1,000. The phone comes in Midnight Blue and Laser White colors. It will be available for purchase from May 25 via Amazon, Flipkart, Oppo Store, and major retail outlets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X