6000mAh ബാറ്ററിയുള്ള ഓപ്പോ A സീരീസ് 5G ഫോണിന്റെ വില കുറഞ്ഞു; ഇപ്പോൾ വാങ്ങിയാൽ 2500 രൂപ ലാഭം
ബജറ്റ് വിലയിൽ എത്തിയ സ്മാർട്ട്ഫോണുകൾക്ക് വില കുറയുന്നത് ആളുകൾക്ക് അവ കൂടുതൽ ഈസിയായി വാങ്ങാൻ സഹായകമാകാറുണ്ട്. 15000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഓപ്പോ ഈ വർഷം അവതരിപ്പിച്ച മോഡലാണ് ഓപ്പോ A5x 5ജി (OPPO A5x 5G). ഇത് ഇപ്പോൾ 10000 രൂപയോട് അടുത്ത വിലയിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരമുണ്ട്. ഡയറക്ട് വിലക്കുറവും ബാങ്ക് ഡിസ്കൗണ്ടുകളും സഹിതം ഏതാണ്ട് 2500 രൂപ ലാഭത്തിൽ ഈ ഫോൺ ഇപ്പോൾ വാങ്ങാനാകും. കുറഞ്ഞ വിലയിൽ ഒരു പുതിയ 5ജി ഫോൺ തേടുന്നവർക്ക് മികച്ച ഈട് സഹിതം എത്തിയ ഈ ഓപ്ഷൻ പരിഗണിക്കാം.
ഈ വർഷം മേയിൽ ആണ് ഓപ്പോ A5x 5ജി ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. അന്ന് അതിന്റെ 4GB+128GB വേരിയന്റിന് 13,999 രൂപയായിരുന്നു വില. എന്നാൽ ലോഞ്ച് ഓഫറുകൾ സഹിതം തുടക്കത്തിൽ 12999 രൂപ വിലയിൽ വാങ്ങാൻ സാധിച്ചിരുന്നു. ഇപ്പോൾ ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 4GB+128GB മോഡൽ 12,499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഓപ്പോ A5x 5ജിയുടെ 6GB+128GB മോഡൽ 13999 രൂപ വിലയിലും ഏറ്റവും അടിസ്ഥാന 4GB+ 64GB മോഡൽ 11499 രൂപ വിലയിലും ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഓപ്പോയുടെ വെബ്സൈറ്റിൽ ഈ മോഡലിന് നിലവിൽ കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമല്ല. എന്നാൽ, ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ബാങ്ക് ഡിസ്കൗണ്ട് സഹിതം വാങ്ങാനാകും.
128GB സ്റ്റോറേജുള്ള ഓപ്പോ A5x 5ജി മോഡൽ 12499 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ 1500 രൂപ വിലക്കുറവിൽ. ഇതിന് 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ ആകെ 2500 രൂപ വിലക്കുറവിന് ശേഷം 11499 രൂപ വിലയിൽ 4GB+128GB മോഡൽ സ്വന്തമാക്കാം. അതേപോലെ ടോപ് മോഡൽ 12499 രൂപ വിലയിൽ വാങ്ങാം.

ഫ്ലിപ്പ്കാർട്ടിലും സമാനമായ ഡീൽ തന്നെയാണ് ഓപ്പോ A5x 5ജിക്ക് ലഭ്യമായിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലൂ, ലേസർ വൈറ്റ് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ ലഭ്യമാകുക. 165.71×76.24×7.99mm വലിപ്പവും 193 ഗ്രാം ഭാരവും ഇതിനുണ്ട്. മിലിട്ടറി ഗ്രേഡ് (MIL-STD-810H) സർട്ടിഫിക്കേഷൻ സഹിതമാണ് ഈ ഓപ്പോഫോൺ എത്തിയിട്ടുള്ളത്.
360° ആർമർ ബോഡി ആണ് ഈ ഫോണിനുള്ളത്. ഒരു പ്രൊപ്രൈറ്ററി ഹൈ-സ്ട്രെങ്ത് അലോയ് ഫ്രെയിമിനൊപ്പം ആണ് ഈ ഫോൺ എത്തുന്നത്. പൊടി, ജല പ്രതിരോധത്തിന് IP65 റേറ്റിങ്ങും ഉണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഈ ഫോണിന്റെ കരുത്ത്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, ARM Mali-G57 MC2@1072MHz ജിപിയു, 4GB LPDDR4X റാം (4GB വരെ വെർച്വൽ റാം എക്സ്പാൻഷൻ), 128GB UFS 2.2 സ്റ്റോറേജ്, കളർ OS 15 എന്നിവ സഹിതമാണ് ഈ ഫോൺ എത്തിയത്.

32MP മെയിൻ ക്യാമറ, LED ഫ്ലാഷ്, 5MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, ഡ്യുവൽ സിം, 5G NA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








