Home
Mobile

കൊടു​കൈ! 5 വർഷ ഈടുള്ള 7000mAh ബാറ്ററി സഹിതം ഓപ്പോ A6 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്നതിനാൽ പലരും ഇതിനകം പുതിയ സ്മാർട്ട്ഫോൺ വാങ്ങിക്കാണും, എന്നാൽ കിടിലൻ ഡിസ്കൗണ്ടുകൾ ഉണ്ടായിട്ടും ഇതുവരെ ഫോൺ വാങ്ങിയില്ലെങ്കിൽ കൊട് ​കൈ! 15000 രൂപയോടടുത്ത വിലയിൽ വാങ്ങാൻ മികച്ച ഈട് സഹിതം ഒരു പുതിയ 5ജി ഫോൺ ഇന്ത്യയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഓപ്പോ A5 5G യുടെ പിൻഗാമിയായി ഓപ്പോ A6 5G (OPPO A6 5G) എന്ന സ്മാർട്ട്ഫോൺ ആണ് ഓപ്പോ അ‌വതരിപ്പിച്ചിരിക്കുന്നത്. 5 വർഷത്തെ ഈട് വാഗ്ദാനം ചെയ്യുന്ന 7000mAh ബാറ്ററി അ‌ടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്.

മുൻഗാമിയായ എ5 5ജിയിലേത് പോലെ തന്നെ ശക്തമായ ഡ്യൂറബിലിറ്റി ആണ് പുതിയ ഓപ്പോ എ6 5ജിയുടെയും പ്രത്യേകത. IP66, IP68, IP69 റേറ്റിങ്സ് സഹിതം എത്തിയിരിക്കുന്ന ഈ സ്മാർട്ട്ഫോണിന് 80°C വരെ ജലപ്രവാഹത്തെയും, പൂർണ്ണ മുങ്ങലിനെയും നേരിടാൻ കഴിയും. കൂടാതെ മണിക്കൂറുകളോളം കഠിനമായ ടാസ്കുകൾ പ്രവർത്തിപ്പിച്ചാലും കൂളായിരിക്കാൻ 3900mm² വേപ്പർ ചേമ്പർ ഏരിയയും ഇതിലുണ്ട്.

കൊടു​കൈ! 7000mAh ബാറ്ററി സഹിതം ഓപ്പോ A6 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1570 × 720 പിക്സൽസ്) HD+ സ്ക്രീൻ, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 4GB / 6GB GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് എന്നിവയും എ6 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള കളർഒഎസ്15-ൽ ആണ് ഇത് എത്തുന്നത്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ സജ്ജീകരിച്ചിരിക്കുന്നു.

കൊടു​കൈ! 7000mAh ബാറ്ററി സഹിതം ഓപ്പോ A6 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ6 5ജിയിലുള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവയടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയും (f/2.0 അപ്പേർച്ചർ) ഇതിലുണ്ട്.

പൊടി, ജല പ്രതിരോധത്തിനായി IP66+ IP68+ IP69 റേറ്റിങ് ഇതിലുണ്ട്. ഡ്യുവൽ സിം, 5G SA / NSA (n1/n3/n5/n8/n28B/n38/n40/n41/n48/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C എന്നിവയും ഓപ്പോ എ6 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നു.

45W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് എ6 5ജിയിൽ ഓപ്പോ നൽകിയിരിക്കുന്നത്. സകുറ പിങ്ക്, ഐസ് വൈറ്റ്, സഫയർ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ഓപ്പോ ഫോൺ എത്തിയിരിക്കുന്നു. 166.6×78.5×8.6mm വലിപ്പവും 216 ഗ്രാം ഭാരവും ഇതിനുണ്ട്.

കൊടു​കൈ! 7000mAh ബാറ്ററി സഹിതം ഓപ്പോ A6 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വിലയും ലഭ്യതയും

ഓപ്പോ എ6 5ജിയുടെ 4GB+128GB വേരിയന്റിന് 17,999 രൂപയും 6GB+128GB വേരിയന്റിന് 19,999 രൂപയും 6GB+256GB വേരിയന്റിന് 21,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസിന് 1000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. 3 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്. ഓപ്പോ ഓൺലൈൻ സ്റ്റോർ, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി ഇപ്പോൾ ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
Oppo A6 5G with 7000mAh battery launched in India. It is priced at Rs 17,999 for the 4GB+128GB variant, Rs 19,999 for the 6GB+128GB variant and Rs 21,999 for the 6GB+256GB variant. As part of the launch offer, there is an instant discount of Rs 1000 on purchases made using select bank cards. It can be purchased via Oppo online store and major retail outlets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X