Home
Mobile

പുറത്ത് പോകേണ്ട, കൂടുതൽ ഡിസ്കൗണ്ട് ഇവിടെത്തന്നെ കിട്ടും; ഓപ്പോ A സീരീസ് പ്രോ മോഡൽ ഡീൽ

ഡിസ്കൗണ്ട് സഹിതം നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ പലപ്പോഴും ആമസോൺ അ‌ല്ലെങ്കിൽ ഫ്ലിപ്പ്കാർട്ട് പോലുള്ള ഇ-കൊമേഴ്സ് ​സൈറ്റുകൾക്കാണ് ആദ്യ പരിഗണന നൽകാറുള്ളത്. ഈ പ്ലാറ്റ്ഫോമുകൾ പല മോഡലുകൾക്കും സ്മാർട്ട്ഫോൺ ബ്രാൻഡ് നൽകുന്നതിനെക്കാൾ മികച്ച ഡിസ്കൗണ്ട് ലഭ്യമാക്കാറുണ്ട്. എന്നാൽ എപ്പോഴും ഇങ്ങനെ ലഭ്യമാകണമെന്നില്ല, ചിലപ്പോഴൊക്കെ ഇ-കൊമേഴ്സ് ​സൈറ്റുകളിലെക്കാൾ മികച്ച ഡീൽ ലഭ്യമാകുക ഔദ്യോഗിക വെബ്​സൈറ്റുകളിലാണ്. അ‌തിന്റെ ഒരു ഉദാഹരണമാണ് ഓപ്പോയുടെ എ6 പ്രോ 5ജി (OPPO A6 Pro 5G) ഡീൽ. ഇത് നിലവിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിരിക്കുന്നത് ഓപ്പോ ഓൺ​ലൈൻ സ്റ്റോറിലാണ്.

7000mAh ബാറ്ററി സഹിതം കഴിഞ്ഞ മാസമാണ് ഓപ്പോ എ6 പ്രോ 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഇതിന്റെ 8GB + 128GB വേരിയന്റിന് 21,999 രൂപയും 8GB + 256GB വേരിയന്റിന് 23,999 രൂപയുമായിരുന്നു വില. ഇപ്പോൾ ഈ വിലയിൽ മാറ്റം വന്നിട്ടുണ്ട്.

പുറത്ത് പോകേണ്ട, കൂടുതൽ ഡിസ്കൗണ്ട് ഇവിടെത്തന്നെ കിട്ടും!

സ്മാർട്ട്ഫോൺ വില വർധനയെ തുടർന്ന് ഓപ്പോ എ6 പ്രോ 5ജി വേരിയന്റുകൾ ഇപ്പോൾ യഥാക്രമം 22999 രൂപ, 24999 രൂപ വിലകളിലാണ് ഔദ്യോഗിക ​വെബ്​സൈറ്റിലും ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 1000 രൂപയുടെ വില വർധനയാണ് ഉണ്ടായത്. എന്നാൽ എല്ലാ പ്ലാറ്റ്​​​ഫോമുകളിലും വ്യത്യസ്തമായ ബാങ്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ടിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം അ‌ടിസ്ഥാന മോഡൽ 21849 രൂപ വിലയിൽ വാങ്ങാനാകും. ഇതിനെക്കാൾ കുറച്ചുകൂടി മികച്ച ഡീൽ ആമസോണിലുണ്ട്, 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുന്നതിനാൽ 20999 രൂപ വിലയിൽ ഓപ്പോ എ6 പ്രോ 5ജി ആമസോണിൽ നിന്ന് ഇപ്പോൾ വാങ്ങാനാകും.

പുറത്ത് പോകേണ്ട, കൂടുതൽ ഡിസ്കൗണ്ട് ഇവിടെത്തന്നെ കിട്ടും!

എന്നാൽ ഇതിനെക്കാൾ കുറച്ചുകൂടി മികച്ച ഡിസ്കൗണ്ട് ഓപ്പോ ഓൺ​ലൈൻ സ്റ്റോറിൽ ലഭ്യമാണ്. 2199 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഓപ്പോ എ6 പ്രോ 5ജിക്ക് ഓപ്പോ ലഭ്യമാക്കിയിരിക്കുന്നു. ഇത് പ്രയോജനപ്പെടുത്തിയാൽ 20,800 രൂപ വിലയിൽ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്ന് ഈ ഓപ്പോ ഫോൺ സ്വന്തമാക്കാനാകും.

അ‌ടുത്തിടെ വിൽപ്പന ആരംഭിച്ച ഒരു പുതിയ പ്രോ മോഡൽ 5ജി സ്മാർട്ട്ഫോണിന് ഇപ്പോഴും ഈ ഡിസ്കൗണ്ട് ലഭ്യമാകുന്നു എന്നത് മികച്ച നേട്ടമാണ്. വില വർധനയുടെ ഭാരം ഒഴിവാക്കാനും ഒപ്പം ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിൽ ഈ ഓപ്പോ ഫോൺ സ്വന്തമാക്കാനും ഈ ഡിസ്കൗണ്ട് ഉപയോക്താക്കളെ സഹായിക്കുന്നു.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്. 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഇതിലുണ്ട്.

പുറത്ത് പോകേണ്ട, കൂടുതൽ ഡിസ്കൗണ്ട് ഇവിടെത്തന്നെ കിട്ടും!

6.75-ഇഞ്ച് (1570 × 720 പിക്സലുകൾ) HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ്, ആം മാലി-G57 MC2 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി, ഡ്യുവൽ സിം, 5G SA / NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 15-ൽ ആണ് ഓപ്പോ A6 പ്രോ 5ജിയുടെ പ്രവർത്തനം. കാപ്പുച്ചിനോ ബ്രൗൺ, അറോറ ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
Oppo A6 Pro 5G is now available at a discount. Its variants are now listed on the official website, Amazon, and Flipkart at prices of Rs 22,999 and Rs 24,999 respectively. There is a bank discount of Rs 2,199 available on the official website. If you take advantage of this, you can buy it at a price of Rs 20,800.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X