Home
Mobile

80W SUPERVOOC ഫാസ്റ്റ് ചാർജിങ്, 7000mAh ബാറ്ററി; ഓപ്പോ A6 പ്രോ 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഓപ്പോയുടെ എ സീരീസ് മോഡലുകൾ മികച്ച ഈടിന് ഏറെ പ്രശസ്തമാണ്. ഇപ്പോൾ ഈ ഓപ്പോ സീരീസിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷത്തെ A5 Pro 5G യുടെ പിൻഗാമിയായി ഓപ്പോ A6 പ്രോ 5ജി (OPPO A6 Pro 5G) എന്ന മോഡലാണ് എത്തിയിരിക്കുന്നത്. IP66, IP68, IP69 റേറ്റിങ്സ് സഹിതം എത്തിയിരിക്കുന്ന ഈ ഫോണിന് 80°C വരെ വെള്ളം, ടോട്ടൽ ഇമ്മർഷൻ, വാട്ടർ ജെറ്റ്സ് എന്നിവയെ നേരിടാൻ കഴിയും. അ‌തിനാൽ ഉപയോക്താക്കൾക്ക് വെള്ളത്തെ പേടിക്കാതെ ​ധൈര്യമായി ഈ ഫോൺ കൊണ്ടുനടക്കാം.

മീഡിയടെക് ഡൈമെൻസിറ്റി 6300 പ്രോസസറാണ് ഓപ്പോ എ6 പ്രോ 5ജിയുടെ കരുത്ത്. ഏറ്റവും കൂടുതൽ റിസോഴ്‌സ് ആവശ്യമുള്ള ഗെയിമുകൾ പോലും മണിക്കൂറുകളോളം കൈകാര്യം ചെയ്യാൻ കഴിയുന്ന 3900mm² വേപ്പർ ചേമ്പർ ഏരിയയും ഈ എ സീരീസ് ഫോണിലുണ്ടെന്ന് ഓപ്പോ പറയുന്നു. 80W SUPERVOOC ഫ്ലാഷ് ചാർജുള്ള 7000mAh ബാറ്ററിയാണ് ഇതിലെ മറ്റൊരു ആകർഷണം.

80W ഫാസ്റ്റ് ചാർജിങ്, 7000mAh ബാറ്ററി; ഓപ്പോ A6 പ്രോ 5G എത്തി

പ്രധാന ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.75-ഇഞ്ച് (1570 × 720 പിക്സലുകൾ) HD+ സ്ക്രീൻ, 1125 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഓപ്പോ ഫോണിന്റെ കരുത്ത്.

ആം മാലി-G57 MC2 GPU, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ColorOS 15-ൽ ആണ് ഓപ്പോ A6 പ്രോ 5ജിയുടെ പ്രവർത്തനം. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, IP66+IP68+IP69 റേറ്റിങ് എന്നിവയും ഇതിലുണ്ട്.

80W ഫാസ്റ്റ് ചാർജിങ്, 7000mAh ബാറ്ററി; ഓപ്പോ A6 പ്രോ 5G എത്തി

ക്യാമറകളുടെ കാര്യമെടുത്താൽ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഓപ്പോ എ6 പ്രോ 5ജിയിലുള്ളത്. അ‌തിൽ 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയും (f/2.4 അപ്പേർച്ചർ) ഉണ്ട്.

ഡ്യുവൽ സിം, 5G SA / NSA (n1/n3/n5/n8/n28B/n38/n40/n41/n48/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C, 80W SUPERVOOC ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 5 വർഷത്തെ ഈട് ഈ ബാറ്ററിക്ക് ഓപ്പോ വാഗ്ദാനം ചെയ്യുന്നു. 166.6×78.5×8.6mm വലിപ്പവും 216 ഗ്രാം ഭാരവും ഈ ഓപ്പോ ഫോണിനുണ്ട്.

വിലയും ലഭ്യതയും

ഓപ്പോ A6 പ്രോ 5ജിയുടെ 8GB + 128GB വേരിയന്റിന് 21,999 രൂപയും 8GB + 256GB പതിപ്പിന് 23,999 രൂപയുമാണ് വില. കാപ്പുച്ചിനോ ബ്രൗൺ, അറോറ ഗോൾഡ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തിയിരിക്കുന്നു. ലോഞ്ച് ചെയ്ത ഇന്ന് മുതൽ തന്നെ ഈ സ്മാർട്ട്ഫോൺ വാങ്ങാനും ലഭ്യമായിട്ടുണ്ട്.

80W ഫാസ്റ്റ് ചാർജിങ്, 7000mAh ബാറ്ററി; ഓപ്പോ A6 പ്രോ 5G എത്തി

ആമസോൺ, ഫ്ലിപ്കാർട്ട്, ഒപ്പോ സ്റ്റോർ, പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴിയാണ് ഓപ്പോ എ6 പ്രോ 5ജി വാങ്ങാനാകുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി വിവോ വെബ്​സൈറ്റിൽ ഇതിന് 2,000 രൂപ വരെ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ 24 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

അ‌തേസമയം ആമസോണിൽ ഓപ്പോ എ6 പ്രോ 5ജിക്ക് കുറച്ചുകൂടി മികച്ച ബാങ്ക് ഡിസ്കൗണ്ട് കാണുന്നുണ്ട്. അ‌ടിസ്ഥാന മോഡലിന് 2300 രൂപയുടെയും ടോപ് മോഡലിന് 2500 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് കാണുന്നുണ്ട്. അ‌തിനാൽ ഔദ്യോഗിക വെബ്​സൈറ്റിലെക്കാൾ മികച്ച വിലയിൽ ഈ ഫോൺ ലഭിക്കുക ആമസോണിലാണ് എന്നാണ് മനസിലാക്കാനാകുന്നത്. പരിമിതമായ സമയത്തേക്ക് മാത്രമായിരിക്കും ലോഞ്ച് ഓഫറുകൾ ലഭ്യമാകുക എന്നത് ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
Oppo A6 Pro 5G with 7000mAh battery launched in India. Its 8GB + 128GB variant is priced at Rs 21,999 and the 8GB + 256GB version is priced at Rs 23,999. The smartphone is now available for purchase via Amazon, Flipkart, Oppo Store and major retail outlets. As part of the launch offer, the Oppo Store is offering a discount of up to Rs 2000 on this model.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X