Home
Mobile

ഓപ്പോ വക ഇന്ത്യക്ക് ഒരു ബജറ്റ് 5G ഫോൺ കൂടി! ഓപ്പോ A6s 5G ഈ മാസം ലോഞ്ച് ചെയ്യും

ഓപ്പോ ഇന്ത്യയിലെ തങ്ങളുടെ ബജറ്റ് 5ജി ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ പോകുന്നു. ഓപ്പോ A6 സീരീസിലെ ഏറ്റവും വില കുറഞ്ഞ ഓപ്ഷനായി ഓപ്പോ A6s (OPPO A6s 5G) എന്ന സ്മാർട്ട്ഫോൺ ആണ് വരാൻ പോകുന്നത്. ഇതിന്റെ ലോഞ്ച് സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ഈ മാസം 20ന് മുമ്പ് ഓപ്പോ ഈ 5ജി ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കും എന്ന് ടിപ്സ്റ്റർ സഞ്ജു ചൗധരിയെ ഉദ്ധരിച്ചുകൊണ്ട് 91മൊ​ബൈൽസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലോഞ്ച് തിയതി സംബന്ധിച്ച സൂചനകൾ മാത്രമല്ല, വരാൻ പോകുന്ന ഈ ഓപ്പോ ഫോണിന്റെ ഫീച്ചറുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്, എങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുക. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 120Hz റിഫ്രഷ് റേറ്റും 1,125 nits പീക്ക് ബ്രൈറ്റ്‌നസും വാഗ്ദാനം ചെയ്യുന്ന 6.75 ഇഞ്ച് LCD ഡിസ്‌പ്ലേയുമായി ഈ ഓപ്പോ ഫോൺ എത്തും.

ഇന്ത്യക്ക് ഒരു ബജറ്റ് 5G ഫോൺ കൂടി! ഓപ്പോ A6s 5G ഈ മാസം എത്തും
Also Read

മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഓപ്പോ A6s 5ജിക്ക് കരുത്ത് പകരുന്നത്, ഇത് എൻട്രി ലെവൽ 5G ഫോണുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പ്രോസസർ ആണ്. ഒരു ശരാശരി സ്മാർട്ട്ഫോൺ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ ഉപയോഗം, വീഡിയോ സ്ട്രീമിംഗ്, കാഷ്വൽ ഗെയിമിംഗ്, മറ്റ് പ്രതിദിന ആവശ്യങ്ങൾ എന്നിവയ്ക്ക് ഇത് ധാരാളമാണ്.

ക്യാമറകളുടെ കാര്യമെടുത്താൽ, ബജറ്റ് സ്മാർട്ട്ഫോണുകളിൽ ഇപ്പോൾ സ്ഥിരം കണ്ടുവരുന്നതിന് സമാനമായി 50MP മെയിൻ ക്യാമറയും 2MP സെക്കൻഡറി സെൻസറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഓപ്പോ A6s 5ജിയിൽ ഉണ്ടാകും. എന്നാൽ ഫ്രണ്ട് ക്യാമറ സംബന്ധിച്ച് നിലവിൽ സൂചന ലഭ്യമായിട്ടില്ല.

Also Read

ഓപ്പോ A6s 5ജി ഇന്ത്യൻ വേരിയന്റിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് 6,500mAh ബാറ്ററിയായിരിക്കും. ആഗോള മോഡലിനെ അപേക്ഷിച്ച് അൽപ്പം ചെറുതാണെങ്കിലും, ഈ സെഗ്‌മെന്റിൽ ഇത് ഇപ്പോഴും വലിയ ബാറ്ററി ശേഷിയാണ്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഇത് എത്തുക. ബാറ്ററി ലൈഫിന് മുൻഗണന നൽകുന്ന ഉപയോക്താക്കളെ ഈ ഫീച്ചറുകൾ ആകർഷിക്കും എന്ന് കരുതപ്പെടുന്നു.

ഓറോറ ഗോൾഡ്, പ്ലം പർപ്പിൾ എന്നീ കളർ ഓപ്ഷനുകളിലാണ് ഓപ്പോ A6s 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക എന്നാണ് റിപ്പോർട്ട്. യഥാർഥത്തിൽ 2026 ജനുവരിയിൽ ഓപ്പോ A6s 5G ആദ്യമായി ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ കുറച്ചുകൂടി ശക്തമായ ഫീച്ചറുകൾ ഉള്ള ആ മോഡൽ ബജറ്റ് വിലയിൽ ഇന്ത്യയിൽ നൽകാൻ കഴിയില്ല.

ഈ ഒരു സാഹചര്യം മുൻനിർത്തി ഓപ്പോ A6s 5ജി ആഗോള മോഡലിന്റെ അല്പം ടോൺ-ഡൗൺ പതിപ്പാണ് ഇന്ത്യയിൽ ഓപ്പോ A6s 5ജി ആയി എത്തുന്നത്. ഇന്ത്യൻ വിപണിയിൽ വില ഒരു പ്രധാന ഘടകമായതിനാലാണ് ഇത്തരമൊരു തന്ത്രം ഓപ്പോ സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

Also Read

ആഗോള വേരിയന്റുമായി താരതമ്യം ചെയ്യുമ്പോൾ ഓപ്പോ A6s 5ജിയുടെ ഇന്ത്യൻ വേരിയന്റിന്റെ ഡി​സൈനിലും മാറ്റങ്ങൾ ഉണ്ട് എന്നാണ് സൂചന. ഓപ്പോയുടെ തന്നെ A6x 5G മോഡലിന്റേത് പോലെ തോന്നിക്കുന്ന A6s 5ജി ഇന്ത്യൻ വേരിയന്റിൽ, റിയർ പാനലിൽ നേരിട്ട് സ്ഥാപിച്ചിരിക്കുന്ന രണ്ട് വലിയ വൃത്താകൃതിയിലുള്ള ക്യാമറ റിംഗുകളും അവയ്ക്ക് അരികിൽ ഒരു ചെറിയ LED ഫ്ലാഷും ഉള്ള ലളിതമായ ഡ്യുവൽ ക്യാമറ ലേഔട്ടാണ് ഉണ്ടാകുക.

ഇന്ത്യയിൽ ബജറ്റ് 5ജി സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ മത്സരം വളരെ ശക്തമാണ്. റെഡ്മി, സാംസങ്, പോക്കോ, ഐക്യൂ, വിവോ തുടങ്ങി ചെറുതും വലുതുമായ ബ്രാൻഡുകളെല്ലാം ബജറ്റ് 5ജി സെഗ്മെന്റിൽ ഇതിനകം തന്നെ ഉയർന്ന റിഫ്രഷ്-റേറ്റ് ഡിസ്‌പ്ലേകൾ, വലിയ ബാറ്ററികൾ, മാന്യമായ എൻട്രി ലെവൽ ചിപ്‌സെറ്റുകൾ എന്നിവയുള്ള സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിനാൽ ​ഓപ്പോ A6s 5ജിയുടെ ഇന്ത്യയിലെ വിജയം നിശ്ചയിക്കുന്നത് വില ആയിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു. കൂടുതൽ ഡീറ്റെയിൽസ് വരുംദിവസങ്ങളിലറിയാം.

More from GizBot

Best Mobiles in India

English summary
Oppo A6s 5G is likely to launch in India this month. Its features have already been leaked online. Some reports have quoted tipster Sanju Chaudhary as saying that Oppo will launch this 5G phone in India before the 20th of this month. The Oppo A6s 5G is powered by the MediaTek Dimensity 6300 chipset. It will also feature a 6.75-inch LCD display.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X