നന്ദി ആമസോണിനോട് പറഞ്ഞാൽ മതി! ഈ മാസം ലോഞ്ച് ചെയ്ത ഓപ്പോ ബജറ്റ് 5G ഫോണിന് ഡിസ്കൗണ്ട്
എഐ കുതിപ്പിനെ തുടർന്ന് ഉണ്ടായ ചിപ് ക്ഷാമം സ്മാർട്ട്ഫോണുകളുടെ വിലയെ നേരിട്ട് ബാധിക്കുന്ന നിലയിലാണ് കാര്യങ്ങളെങ്കിലും ഡിസ്കൗണ്ട് വിലയിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം ലോഞ്ച് ചെയ്യപ്പെട്ട പുതിയ ബജറ്റ് 5ജി ഫോൺ തന്നെ വാങ്ങാൻ അവസരം ഒരുക്കിയിരിക്കുകയാണ് ആമസോൺ. ഓപ്പോ തങ്ങളുടെ എ സീരീസിൽ 2025 ഡിസംബറിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഓപ്പോ A6x 5ജി (Oppo A6X 5G). ഓപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തിയത്.
ഓപ്പോ A6x 5ജിയുടെ 4GB + 64GB അടിസ്ഥാന വേരിയന്റ് 12,499 രൂപയും 4GB + 128GB വേരിയന്റിന് 13,499 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും ആണ് വില. ഔദ്യോഗിക വെബ്സൈറ്റിൽ ഇതേ വിലയിൽ തന്നെയാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ബാങ്ക് ഡിസ്കൗണ്ടുകൾ നിലവിൽ ലഭ്യമല്ല.

ഫ്ലിപ്പ്കാർട്ടിൽ ഓപ്പോ A6x 5ജിക്ക് 750 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതല്ലെങ്കിൽ 5ശതമാനം ക്യാഷ്ബാക്ക് ഓഫറും ഉണ്ട്. എന്നാൽ ഓപ്പോ A6x 5ജി ഡിസ്കൗണ്ടിൽ വാങ്ങാൻ മികച്ച ഡീൽ വാഗ്ദാനം ചെയ്യുന്നത് ആമസോൺ ആണ്. യഥാർഥ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും 1000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു.
ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ 11499 രൂപ വിലയിൽ ആമസോണിൽ നിന്ന് ഓപ്പോ A6x 5ജി അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ സാധിക്കും. ബജറ്റ് വിലയിൽ ഫോൺ തേടുന്നവർക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്. ഐസ് ബ്ലൂ, ഒലിവ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

പ്രധാന ഫീച്ചറുകൾ
മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ ആണ് ഓപ്പോ A6x 5ജിയുടെ കരുത്ത്. ARM Mali-G57 MC2@1072MHz GPU, 64GB / 128GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, 4GB / 6GB LPDDR4X റാം (6GB വരെ വെർച്വൽ റാം എക്സ്പാൻഷൻ) എന്നിവ ഇതിലുണ്ട്.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 1152 nits വരെ പീക്ക് ബ്രൈറ്റ്നസ് സഹിതം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള കളർ OS 15 -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.
ക്യാമറകളുടെ കാര്യമെടുത്താൽ, f/2.2 അപ്പേർച്ചറുള്ള 13MP മെയിൻ ക്യാമറ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറയുമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഓപ്പോ നൽകിയിരിക്കുന്നത്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ ആണുള്ളത്.

ഡ്യുവൽ സിം, 5G NA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, GPS + GLONASS, USB ടൈപ്പ്-സി, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. വെള്ളം, വിരലടയാളം എന്നിവയെ പ്രതിരോധിക്കാൻ രൂപകൽപ്പന ചെയ്ത നൂതന ലെൻസ് കോട്ടിങ്, മോശം സിഗ്നൽ സാഹചര്യങ്ങളിലും കണക്ടിവിറ്റി മികച്ചതാക്കാൻ AI LinkBoost 3.0 ടെക്നോളജി എന്നിവയുമുണ്ട്.


Click it and Unblock the Notifications








